ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍: അടുക്കള നവീകരിക്കാന്‍ കുക്ക് വെയറുകള്‍ കുറഞ്ഞ വിലയില്‍

അടുക്കളപ്പണികള്‍ എളുപ്പത്തില്‍ തീര്‍ക്കണം എന്നതായിരിക്കും അടുക്കളയില്‍ ജോലിചെയ്യുന്നവര്‍ക്കുള്ള പ്രധാന തലവേദന. ഇത് ആണായാലും പെണ്ണായാലും ഒരുപോലെ തന്നെ തലവേദന ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇനി അടുക്കളപ്പണികള്‍ വളരെ എളുപ്പത്തില്‍ തന്നെ നമുക്ക് പൂര്‍ത്തിയാക്കാം. അതിന് വേണ്ടി നിങ്ങളെ സഹായിക്കുന്ന ചില കുക്ക് വെയറുകള്‍ ഉണ്ട്.

ആദ്യം തന്നെ അടുക്കളയില്‍ നാം പെരുമാറുന്ന വസ്തുക്കളിലാണ് മാറ്റം വരുത്തേണ്ടത്. നിങ്ങള്‍ക്ക് മികച്ച ഓഫറില്‍ ഇനി കുക്ക് വെയര്‍ സ്വന്തമാക്കാം. ആമസോണിലെ ഗ്രേറ്റ് ഫ്രീഡം സെയിലില്‍ 70% വരെ ഓഫറില്‍ നിങ്ങള്‍ക്ക് ഇവയെല്ലാം സ്വന്തമാക്കാവുന്നതാണ്. 70ശതമാനം ഓഫറിനൊപ്പം SBI ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് അധിക 10% ഓഫര്‍ (പരമാവധി 2000 രൂപ) കൂടി ലഭിക്കുന്നു. കൂടുതല്‍ ഓഫറുകളെക്കുറിച്ച് അറിയുന്നതിന് വേണ്ടി വായിക്കൂ.

LaOpala Ceramic Dinnerware Set - Set of 35 Pieces, Black
₹4,738.00
₹6,000.00
21%

1. LaOpala സെറാമിക് ഡിന്നര്‍വെയര്‍ സെറ്റ്

വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ അവരെ സ്വീകരിക്കാന്‍ നമുക്ക് ഇനി LaOpala സെറാമിക് ഡിന്നര്‍ വെയര്‍ സെറ്റ് സ്വന്തമാക്കാം. അതും വെറും 4738 രൂപക്ക് നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാം. 21% ഓഫറിലാണ് ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നത്. 35 പീസുകളാണ് ഇതിലുണ്ടാവുന്നത്. ഓട്ടോമേറ്റഡ് അഡ്വാന്‍സ്ഡ് യൂറോപ്യന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് ഇത്. ലൈറ്റ് വെയ്റ്റ് ആയത് കൊണ്ട് തന്നെ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ബാധിക്കുന്നില്ല. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച് ഈ കിച്ചണ്‍ സെറ്റഅ വളരെ വലിയ പ്രതിരോധം ഉറപ്പാക്കുന്നു.

Cello Cookwell Granite Induction Base Non-Stick Aluminium Cookware Set, 3-Pieces, Green
₹1,949.00
₹4,199.00
54%

2. സെല്ലോ കുക്ക് വെല്‍ ഗ്രാനൈറ്റ് ഇന്‍ഡക്ഷന്‍ കുക്ക് വെയര്‍

സെല്ലോ കുക്ക് വെല്‍ ഗ്രാനൈറ്റ് ഇന്‍ഡക്ഷന്‍ കുക്ക് വെയര്‍ നിങ്ങളുടെ അടുക്കളയുടെ ഭംഗി കൂട്ടുന്നു. 54% ഓഫറില്‍ വെറും 1949 രൂപക്ക് നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്. അലുമിനിയം കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കകുന്നത്. പച്ച, ഗ്രാനൈറ്റ് ഫിനിഷിംഗില്‍ ഇത് നിങ്ങളുടെ അടുക്കളയില്‍ ഒരു മുതല്‍ക്കൂട്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. 1 ഫ്രൈയിംഗ് പാന്‍, 1 ദോശ തവ & സ്റ്റീല്‍ ലിഡ് ഉള്ള 1 കടായി, എന്നിവയാണ് ഇതിലുള്ളത്. കുക്ക് വെയര്‍ സെറ്റില്‍ ഒരു നോണ്‍സ്റ്റിക് കോട്ടിംഗ് ഉണ്ട്. ഇത് ആരോഗ്യകരവും ആണ്.

Philips Viva Collection HD4928/01 2100-Watt Induction Cooktop (Black)
₹2,998.00
₹4,420.00
32%

3. ഫിലിപ്‌സ് ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്‌സ്

ഫിലിപ്‌സ് വിവ കളക്ഷന്‍ ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പ് നിങ്ങളുടെ പാചകം എളുപ്പത്തിലാക്കുന്നു. മാത്രമല്ല ഇത് ഫെതര്‍ ടച്ച് സെന്‍സറും ക്രിസ്റ്റല്‍ ഗ്ലാസ് പ്ലേറ്റും അടങ്ങിയതാണ്. വെറും 2849 രൂപക്ക് ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാം. ഗ്ലാസ് ടോപ്പ് ഉള്ളത് കൊണ്ട് തന്നെ ഇത് പലപ്പോഴും നിങ്ങള്‍ക്ക് സൗകര്യപ്രദമായി മാറുന്നു. എട്ട് കിലോയില്‍ താഴെ ഭാരമുള്ളവ നിങ്ങള്‍ക്ക് ഇതില്‍ ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ ഓണ്‍-ഓഫ് ബട്ടണ്‍ അമര്‍ത്തിയതിന് ശേഷം കുക്കിംഗ് മോഡ് ബട്ടണ്‍ അമര്‍ത്തുക. ഒരു മിനിറ്റിനുള്ളില്‍ കുക്കിംഗ് മോഡ് ബട്ടണ്‍ അമര്‍ത്തിയില്ലെങ്കില്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ താനെ ഓഫ് ആവുന്നു.

Indian Art Villa Pure Brass 7 Pieces Dinner Set/Thali Set of 1 Plate, 1 Glass, 1 Fork, 1 Spoon, 2 Bowls & 1 Small Bowls, Color- Gold, Dinnerware, Tableware Or Crockery
₹3,760.00
₹7,875.00
52%

4. ഇന്ത്യന്‍ ആര്‍ട്ട് വില്ല പ്യൂവര്‍ ബ്രാസ്സ് ഡിന്നര്‍ സെറ്റ്

ഇന്ത്യന്‍ ആര്‍ട്ട് വില്ല പ്യുവര്‍ ബ്രാസ് ഡിന്നര്‍സെറ്റ് നിങ്ങള്‍ക്ക് ഇന്ന് തന്നെ ആമസോണില്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. കാരണം പിച്ചള പാത്രത്തില്‍ പാകം ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ്. 7 പീസസ് ഡിന്നര്‍ സെറ്റ്/താലി സെറ്റ് ഓഫ് 1 പ്ലേറ്റ്, 1 ഗ്ലാസ്, 1 ഫോര്‍ക്ക്, 1 സ്പൂണ്‍, 2 ബൗള്‍സ് കൂടാതെ 1 ചെറിയ ബൗള്‍ എന്നിവയാണ് ഇതിലുള്ളത്. 3760 രൂപയാണ് ഇതിന്റെ വില. ഉയര്‍ന്ന ഗുണനിലവാരമുള്ള പിച്ചളയാണ് ഇതിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. അത് മാത്രമല്ല ഇതിന്റെ ആരോഗ്യഗുണങ്ങളും നിരവധിയാണ്.

MEZON Wheat Straw Divided Dinner Tray, Unbreakable Dinner Set for Kids Dinner Plates with Bowl Cup Fork Spoon Chopsticks Tableware Set Baby Dinning Set (Multicolor)
₹649.00
₹989.00
34%

5. MEZON കുട്ടികള്‍ക്കുള്ള ഡിന്നര്‍ സെറ്റ്

കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് അല്‍പം പ്രയാസമുള്ള ഒരു പണിയാണ്. അതുകൊണ്ട് തന്നെ മാതാപിതാക്കള്‍ അല്‍പം കഷ്ടപ്പടാറുണ്ട്. എന്നാല്‍ ഭക്ഷണകാര്യത്തില്‍ ഇനി മാതാപിതാക്കളുടെ തലവേദന കുറക്കുന്നതിന് വേണ്ടി നമുക്ക് ഈ ഡിന്നര്‍ സെറ്റ് വാങ്ങാം. കാരണം ആകര്‍ഷകമായതു കൊണ്ട് തന്നെ കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ തയ്യാറാവുന്നു. വെറും 649 രൂപയാണ് ഇതിന്റെ വില. ഒരു കപ്പ്, ഒരു ഫോര്‍ക്ക്, സ്പൂണ്‍ ബൗള്‍, പ്ലേറ്റ് എന്നിവയാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് ഇന്ന് തന്നെ നിങ്ങള്‍ക്ക് ഇത് കുഞ്ഞിന് വേണ്ടി സ്വന്തമാക്കാം.

Indian Art Villa Steel Copper Jug Pitcher with Brass Knob & 6 Glass Set, Serveware & Tableware, 7 Pieces
₹2,285.00
₹4,916.25
54%

6. കോപ്പര്‍ ജഗ്ഗ് പിച്ചര്‍ വിത്ത് 6 ഗ്ലാസ്സ്

ഇന്ത്യന്‍ ആര്‍ട്ട് വില്ലയുടെ സ്റ്റീല്‍ കോപ്പര്‍ ജഗ്ഗ് പിച്ചര്‍ ആറ് ഗ്ലാസ്സുകളോടൊപ്പം ഇപ്പോള്‍ ലഭ്യമാണ്. 54% ഓഫറില്‍ 2285 രൂപയാണ് ഇതിന്റെ വില. മൊത്തം ഏഴ് പീസുകളാണ് ഇതിലുള്ളത്. സില്‍വര്‍ ബ്രൗണ്‍ നിറത്തിലുള്ള ഈ പാത്രങ്ങള്‍ക്ക് ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ചെമ്പ് ഉത്പ്പന്നങ്ങള്‍ സാധാരണയായി ഒരു സമയം കഴിഞ്ഞാല്‍ മങ്ങലേല്‍ക്കുന്നു, എന്നാല്‍ ഇത് എങ്ങനെ സൂക്ഷിക്കണം എന്നത് കൂടി പിന്തുടരേണ്ടതാണ്.

Amazon Brand - Solimo Plastic Storage Containers with Sliding Mouth (Set of 6, 1100ml, Blue)
₹699.00
₹850.00
18%

7. സോളിമോ പ്ലാസ്റ്റിക് സ്റ്റോറേജ് കണ്ടൈയനറുകള്‍

പ്ലാസ്റ്റിക് എന്ന് കേള്‍ക്കുമ്പോള്‍ നമ്മളെല്ലാവരും നെറ്റി ചുളിക്കും. എന്നാല്‍ ഗുണനിലവാരമുള്ള പ്ലാസ്റ്റിക്കില്‍ തയ്യാറാക്കിയ ഈ കണ്ടൈനറുകള്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. 459 രൂപയാണ് ഇതിന്റെ വില. 1100 മില്ലി വീതം സംഭരണശേഷിയുള്ള 6 ജാറുകള്‍ ആണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. വ്യക്തമായ എബിഎസ് പ്ലാസ്റ്റിക്കില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് ഇത് വേണമെങ്കില്‍ ഫ്രീസറിലും സൂക്ഷിക്കാവുന്നതാണ്.

Craftsman India online Pottery Earthen Kadai/Clay Pots Combo for Cooking Pre-Seasoned (Black, 1, 2, 3 L), 32 cm
₹995.00
₹1,949.00
49%

8. ക്രാഫ്റ്റ്‌സ്മാന്‍ ഇന്ത്യന്‍ മണ്‍പാത്രങ്ങള്‍

മണ്‍പാത്രങ്ങളില്‍ പാചകം ചെയ്യുന്നതിന്റെ ഗുണം അതൊന്ന് വേറെ തന്നെയാണ്. ഗുണം മാത്രമല്ല രുചിയും വ്യത്യസ്തമാണ്. എന്നാല്‍ ഇനി ഒട്ടും വൈകാതെ ആമസോണില്‍ ഓര്‍ഡര്‍ ചെയ്യാം. 1, 2, 3 ലിറ്ററിന്റെ വ്യത്യസ്തമായ പാത്രങ്ങള്‍ ലഭ്യമാണ്. വെറും 995 രൂപക്ക് നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാം. ഇതോടൊപ്പം രണ്ട് മരത്തിന്റെ സ്പൂണുകളും നിങ്ങള്‍ക്ക് സ്വന്തമാക്കാം. യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇത് ഉപയോഗിക്കുന്നതിലുടെ നിങ്ങളെ ബാധിക്കുന്നില്ലെന്നതാണ് ഉറപ്പ്.

Pigeon by Stove Kraft Shears Kitchen Knifes 6 Piece Set with Wooden Block
₹312.00
₹695.00
55%

9. പീജിയണ്‍ അടുക്കള കത്തികള്‍ വുഡന്‍ ബ്ലോക്കിനൊപ്പം

അടുക്കളയെങ്കില്‍ കത്തി അത്യാവശ്യമാണ്. എന്നാല്‍ അത് അവിടേയും ഇവിടേയും ഇടുമ്പോള്‍ അതിലെ അപകടം അല്‍പം കൂടുതലും. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഇനി ഈ അപകടത്തെ പേടിക്കാതെ കത്തി വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും വേണ്ടി ആറ് പീസുകള്‍ അടങ്ങിയ ഒരു അടിപൊളി കോമ്പോ. അതും വെറും 312 രൂപക്ക്. സ്റ്റെയിന്‍ലസ് സ്റ്റീലില്‍ നിര്‍മ്മിച്ച ഈ കത്തിയോടൊപ്പം ഒരു കത്രികയും സ്വന്തമാക്കാം. മാത്രമല്ല സൂക്ഷിക്കാന്‍ നല്ല വുഡന്‍ സ്റ്റാന്റും നിങ്ങള്‍ക്ക് സ്വന്തം. സാധാരണ ഉപയോഗിക്കുന്ന കത്തിയും ചിക്കനും ഫിഷും കട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന കത്തിയും കൂടാതെ ഒരു കത്രികയും. ഇനി അടുക്കളപ്പണികള്‍ എല്ലാം എളുപ്പത്തില്‍ തീര്‍ക്കാം.

ginoya brothers Glass Casserole Classic Deep Round Oven and Microwave Safe Serving Bowl with Glass Lid -Pack of 3, Clear, 1 L
₹1,168.00
₹1,899.00
38%

10. ഗ്ലാസ്സ് കാസറോള്‍ സെറ്റ്

അല്‍പം ആഢംബരവും ഭംഗിയും വൃത്തിയും ആരാണ് ആഗ്രഹിക്കാത്തത്. എന്നാല്‍ അവര്‍ക്ക് വേണ്ടിയാണ് ഈ പ്രോഡക്റ്റ്. നല്ല കിടിലന്‍ ഗ്ലാസ്സ് കാസറോള്‍ സെറ്റ് നിങ്ങള്‍ക്ക് ഇന്ന് തന്നെ സ്വന്തമാക്കാം. അതും വെറും 1168 രൂപക്ക്. നിങ്ങള്‍ക്ക് ഇത് മൈക്രോവേവ് ഓവനില്‍ വരെ ഉപയോഗിക്കാന്‍ സാധിക്കും. മൂടിയോട് കൂടി ഉള്ള മൂന്ന് സെറ്റ് കാസറോള്‍ ആണ് നിങ്ങള്‍ക്ക് ആമസോണില്‍ നിന്ന് ലഭിക്കുന്നത്. ഫ്രിഡ്ജിലും നല്ല അടച്ചുറപ്പില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഇത് നല്ലതാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion