For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരനേതാക്കള്‍

|

2021 ഓഗസ്റ്റ് 15ന് രാഷ്ട്രം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. ഏകദേശം 200 വര്‍ഷത്തോളം ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന ഇന്ത്യയ്ക്ക് 1947 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ലഭിച്ചു. നിരവധി സ്വാതന്ത്ര്യസമര സേനാനികള്‍ വിദേശ ആധിപത്യത്തിനെതിരെ പോരാടുകയും രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്തു. ഈ സ്വാതന്ത്ര്യ ദിന വേളയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി സംഭാവനകള്‍ ചെയ്ത ചില മഹത്തായ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ച് വായിച്ചറിയാം.

Most read: സ്വാതന്ത്ര്യസമര സേനാനികളുടെ വിപ്ലവവീര്യം പകര്‍ന്ന മഹത് വചനങ്ങള്‍

ഡോ. ബി.ആര്‍ അംബേദ്കര്‍ (ഏപ്രില്‍ 14, 1891 - ഡിസംബര്‍ 6, 1956)

ഡോ. ബി.ആര്‍ അംബേദ്കര്‍ (ഏപ്രില്‍ 14, 1891 - ഡിസംബര്‍ 6, 1956)

ബാബാസാഹേബ് അംബേദ്കര്‍ സാമൂഹിക വിപ്ലവത്തിലും ആധുനിക ഇന്ത്യയിലും വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുകയും ഇന്ത്യന്‍ ഭരണഘടന രൂപീകരിക്കുകയും ചെയ്തു. അടിച്ചമര്‍ത്തപ്പെട്ടവരെ സഹായിക്കുകയും അവര്‍ക്കുവേണ്ടി പോരാടുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രിയായിരുന്നു അദ്ദേഹം. തൊട്ടുകൂടാത്തവര്‍ക്കെതിരെ (ദലിതര്‍) സാമൂഹിക വിവേചനത്തിനെതിരെ പോരാടുകയും സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയെന്ന നിലയിലാണ് അംബേദ്കര്‍ കൂടുതല്‍ പ്രശസ്തി നേടിയത്. 1949 നവംബര്‍ 26 ന് ഇന്ത്യന്‍ ഭരണഘടന നിര്‍മാണസഭ നമ്മുടെ ഭരണഘടന അംഗീകരിച്ചു. ഭരണഘടന പ്രാബല്യത്തില്‍ വന്ന് രണ്ടു മാസങ്ങള്‍ക്കുശേഷം, 1950 ജനുവരി 26ന് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അദ്ദേഹത്തിന്റെ സംഭാവനകള്‍ മുന്‍നിര്‍ത്തി രാഷ്ട്രം അംബേദ്കറെ ഭാരതരത്‌ന നല്‍കി ആദരിച്ചിട്ടുണ്ട്.

റാണി ലക്ഷ്മിഭായ് (19 നവംബര്‍ - 17 ജൂണ്‍ 1858)

റാണി ലക്ഷ്മിഭായ് (19 നവംബര്‍ - 17 ജൂണ്‍ 1858)

1857 ലെ ഒന്നാം സ്വാതന്ത്ര്യ കലാപത്തില്‍ പങ്കെടുത്ത പ്രമുഖ വനിതാ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഝാന്‍സിയിലെ റാണി ലക്ഷ്മീഭായ്. കുട്ടിക്കാലത്ത് മണികര്‍ണ്ണിക എന്നറിയപ്പെട്ടിരുന്ന അവര്‍ 1842-ല്‍ ഝാന്‍സി ദേശത്തെ മഹാരാജാവായ ഗംഗാധര്‍ റാവുവിനെ വിവാഹം ചെയ്തു. അവര്‍ക്കുണ്ടായ കുഞ്ഞ് ചെറുപ്പത്തിലേ മരിച്ചതിനെത്തുടര്‍ന്ന് ഇരുവരും ഒരു കുട്ടിയെ ദത്തെടുക്കുകയും ദാമോദര്‍ റാവു എന്ന് പേര് നല്‍കുകയും ചെയ്തു. 1853-ല്‍ മഹാരാജാവ് മരിച്ചപ്പോള്‍ ബ്രിട്ടീഷുകാരുടെ നിയമമായ ഡോക്ട്രിന്‍ ഓഫ് ലാപ്‌സ് ഝാന്‍സിയില്‍ നടപ്പാക്കാനൊരുങ്ങി. ദത്തുപുത്രന്‍മാര്‍ക്ക് രാജ്യഭരണം നിഷേധിച്ചുകൊണ്ടുള്ള നിയമമായിരുന്നു അത്. ഈ നയം ഉപയോഗിച്ച് ഝാന്‍സിയിലെ കോട്ടയും സ്വത്തുവകകളും ബ്രിട്ടീഷ് സൈന്യം പിടിച്ചെടുക്കുന്നു. ബ്രിട്ടീഷുകാരുടെ ഈ കടന്നുകയറ്റത്തിനെതിരേ നാട്ടുരാജ്യങ്ങള്‍ ഒന്നിച്ച് പോരാടി. റാണി ലക്ഷ്മിഭായും അതില്‍ മുന്നണിപ്പോരാളിയായിരുന്നു. വീരോചിതമായ പോരാടിയ ലക്ഷ്മിഭായ് 1858ല്‍ ബ്രിട്ടീഷുകാരുടെ തോക്കിനു മുന്നില്‍ വീരമൃത്യു വരിച്ചു. കേവലം 29 വയസ്സായിരുന്നു അപ്പോള്‍ ആ ധീരവനിതയ്ക്ക് പ്രായം.

Most read:വളരട്ടെ രാജ്യസ്‌നേഹം; സ്വാതന്ത്ര്യദിനത്തില്‍ കൈമാറാന്‍ ആശംസകള്‍

സരോജിനി നായിഡു (13 ഫെബ്രുവരി 1879- 2 മാര്‍ച്ച് 1949)

സരോജിനി നായിഡു (13 ഫെബ്രുവരി 1879- 2 മാര്‍ച്ച് 1949)

1879 ല്‍ ജനിച്ച സരോജിനി നായിഡു 'നൈറ്റിംഗേല്‍ ഓഫ് ഇന്ത്യ' അല്ലെങ്കില്‍ ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്നു. പഠനത്തില്‍ എല്ലായ്പ്പോഴും മുന്‍പന്തിയിലും നിരവധി ഭാഷകളില്‍ പ്രാവീണ്യവുമുണ്ടായിരുന്ന അവര്‍ക്ക്. 1905 ഓടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഏര്‍പ്പെട്ട അവര്‍ ഇന്ത്യയുടെ പോരാട്ടങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. 192 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെത്തുടര്‍ന്ന് അവര്‍ ഉത്തര്‍പ്രദേശ് ഗവര്‍ണറായി. അവരുടെ സാഹിത്യകൃതികളായ ദി ഗോള്‍ഡന്‍ ത്രെഷോള്‍ഡ്, ദി ബേര്‍ഡ് ഓഫ് ടൈം, ദി ബ്രോക്കണ്‍ വിംഗ് എന്നിവ ഏറെ പ്രസിദ്ധമാണ്.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ (ഒക്ടോബര്‍ 31, 1875 - ഡിസംബര്‍ 15, 1950)

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ (ഒക്ടോബര്‍ 31, 1875 - ഡിസംബര്‍ 15, 1950)

ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ 1875 ഒക്ടോബര്‍ 31ന് ഗുജറാത്തിലെ നാദിയയില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. ലളിതമായ ജീവിതം നയിച്ച അദ്ദേഹം വിവേകത്തിനും നയതന്ത്ര നൈപുണ്യത്തിനും പേരുകേട്ട വ്യക്തിയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മുന്നണിപ്പോരാളികളില്‍ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഒരു ഇന്ത്യന്‍ ബാരിസ്റ്ററും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു. ഗാന്ധിജി ജയിലില്‍ ആയിരുന്നപ്പോള്‍ നാഗ്പൂരില്‍ മഹാത്മാഗാന്ധിയുടെ സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത് വല്ലഭായ് പട്ടേലാണ്. നിയമലംഘന പ്രസ്ഥാനത്തിലും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലും മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയും എന്ന നിലയില്‍ സര്‍ദാര്‍ പട്ടേല്‍ നാട്ടുരാജ്യങ്ങളുടെ സംയോജനത്തില്‍ പ്രധാന പങ്കുവഹിച്ചു

Most read:

ചന്ദ്രശേഖര്‍ ആസാദ് (ജൂലൈ 23, 1906 - ഫെബ്രുവരി 27, 1931)

ചന്ദ്രശേഖര്‍ ആസാദ് (ജൂലൈ 23, 1906 - ഫെബ്രുവരി 27, 1931)

ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന പുതിയ പേരില്‍ ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ പുനസംഘടിപ്പിച്ച ഒരു ഇന്ത്യന്‍ വിപ്ലവകാരിയായിരുന്നു ആസാദ്. അദ്ദേഹം മഹാത്മാ ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുക്കുകയും പിന്നീട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും ചെയ്തു. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷന് ഭഗത് സിംഗ്, സുഖ്‌ദേവ് തുടങ്ങിയ യുവ വിപ്ലവകാരികള്‍ നേതൃത്വം നല്‍കി.

Most read:ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍

സാവിത്രിഭായ് ഫുലെ

സാവിത്രിഭായ് ഫുലെ

ഇന്ത്യയിലെ വനിതാ വിദ്യാഭ്യാസത്തിന്റെ തുടക്കക്കാരായിരുന്നു സാവിത്രിബായ് ഫൂലെയും ഭര്‍ത്താവ് ജ്യോതിറാവു ഫൂലെയും. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സാമൂഹിക മുന്‍വിധികള്‍ അവസാനിപ്പിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചു. 1998 മാര്‍ച്ച് 10ന് സാവിത്രിബായിയുടെ സംഭാവനകളെ മാനിച്ച് ഇന്ത്യന്‍ പോസ്റ്റ് ഒരു സ്റ്റാമ്പ് പുറത്തിറക്കി. വിദ്യാഭ്യാസ രംഗത്ത് എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും 'വിദ്യാ ജ്യോതി' ആയിരുന്നു സാവിത്രിബായ്.

സുഭാഷ് ചന്ദ്ര ബോസ് (ജനുവരി 23, 1897 - ഓഗസ്റ്റ് 18, 1945)

സുഭാഷ് ചന്ദ്ര ബോസ് (ജനുവരി 23, 1897 - ഓഗസ്റ്റ് 18, 1945)

ഒറീസ്സയിലെ കട്ടക്കില്‍ ജനിച്ച സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്ഥാപകനായിരുന്നു. ഇന്ത്യക്കാര്‍ അദ്ദേഹത്തെ 'നേതാജി' എന്നാണ് വിളിച്ചിരുന്നത്. സായുധ വിപ്ലവത്തിലൂടെ മാത്രമേ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയുള്ളു എന്നു വിശ്വസിച്ച നേതാജി 'എനിക്ക് രക്തം തരൂ, പകരം നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം' എന്ന ആഹ്വാനത്തിലൂടെ യുവാക്കളെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചു. സ്വാമി വിവേകാനന്ദന്റെ ചിന്തകളില്‍ വിശ്വസിച്ച അദ്ദേഹം 1938 ലും 1939 ലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി. പലതവണ ജയില്‍ ശിക്ഷ അനുഭവിച്ച അദ്ദേഹം ജപ്പാന്റെ സഹായത്തോടെ ഐ.എന്‍.എ എന്ന സംഘടന രൂപീകരിച്ചു. 1945-ലെ ഐ.എന്‍.എയുടെ ആക്രമണം ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നല്‍കാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു. 'ജയ്ഹിന്ദ്' എന്ന അഭിവാദ്യ വാക്യം നമുക്ക് സമര്‍പ്പിച്ച സുഭാഷ് ചന്ദ്രബോസ് 1945-ല്‍ ജപ്പാനില്‍ വച്ചുണ്ടായ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു.

Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

ഭഗത് സിംഗ് (സെപ്റ്റംബര്‍ 28, 1907-മാര്‍ച്ച് 23, 1931)

ഭഗത് സിംഗ് (സെപ്റ്റംബര്‍ 28, 1907-മാര്‍ച്ച് 23, 1931)

സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയെ ഏറ്റവും സ്വാധീനിച്ച വിപ്ലവകാരിയായി ഭഗത് സിംഗിനെ കണക്കാക്കപ്പെടുന്നു. പഞ്ചാബിലെ ലായപ്പൂര്‍ ജില്ലയിലെ ബല്‍ഗയില്‍ ജനിച്ച അദ്ദേഹത്തിന്റെ മാതാപിതാക്കളും സ്വാതന്ത്ര്യ സേനാനികളായിരുന്നു. 1926ല്‍ ഭഗത് സിംഗ് രൂപീകരിച്ച 'നൗജവാന്‍ ഭാരത് സഭ' രണ്ടുവര്‍ഷത്തിനുശേഷം പുനസ്സംഘടിപ്പിച്ച് 'ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍' എന്ന വിപ്ലവ രാഷ്ട്രീയപ്പാര്‍ട്ടിയായി. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നു പുറത്താക്കുക, സമത്വാധിഷ്ഠിതമായ ഒരു സ്വാതന്ത്രഭരണം സ്ഥാപിക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ലാലാ ലജ്പത് റായിയുടെ മരണത്തിന്റെ പ്രതികാരമെന്നോണം 1929ല്‍ പഞ്ചാബ് അസംബ്ലി മന്ദിരത്തില്‍ ഭഗത് സിംഗും കൂട്ടരും ബോംബെറിഞ്ഞു. ജയിലിലായ ഭഗത്സിംഗിന്റെയും കൂട്ടുകാരുടേയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 24-ാമത്തെ വയസ്സില്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ തൂക്കിക്കൊന്നു.

മംഗള്‍ പാണ്ഡെ (19 ജൂലൈ 1827 - 8 ഏപ്രില്‍ 1857)

മംഗള്‍ പാണ്ഡെ (19 ജൂലൈ 1827 - 8 ഏപ്രില്‍ 1857)

ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലുള്ള നഗ്വ എന്ന ഗ്രാമത്തില്‍ 1827 ജൂലൈ 19ന്, ഒരു ഭുമിഹര്‍ ബ്രാഹ്‌മണ കുടുംബത്തിലായിരുന്നു മംഗല്‍ പാണ്ഡേയുടെ ജനനം. 1849ല്‍ തന്റെ 22ാം വയസ്സില്‍ മംഗല്‍ പാണ്ഡേ ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ചേര്‍ന്നു. ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനികളില്‍ ഒരാളാണ് മംഗള്‍ പാണ്ഡെ. സ്വാതന്ത്ര്യ സമരത്തില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഒരു ശിപായി ആയിരുന്നു അദ്ദേഹം. 1857 ലെ മഹത്തായ കലാപത്തില്‍ അവര്‍ക്കെതിരെ യുദ്ധം ചെയ്തു. 1857 -ല്‍ അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി.

Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌

മഹാത്മാ ഗാന്ധി (2 ഒക്ടോബര്‍ 1869 - 30 ജനുവരി 1948)

മഹാത്മാ ഗാന്ധി (2 ഒക്ടോബര്‍ 1869 - 30 ജനുവരി 1948)

നമ്മടെ രാഷ്ട്രപിതാവാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. അഹിംസ പ്രസ്ഥാനത്തില്‍ വിശ്വസിക്കുകയും ലോകമെമ്പാടുമുള്ള പൗരാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി അദ്ദേഹം പോരാടുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ദണ്ഡി ഉപ്പ് മാര്‍ച്ച്, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം, നിസ്സഹകരണ പ്രസ്ഥാനം, സത്യാഗ്രഹം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. സഹന സമരത്തിലൂടെ അദ്ദേഹം നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. 1948 ജനുവരി 30ന് വൈകീട്ട് 5.17ന് നാഥുറാം വിനായക് ഗോഡ്‌സെയുടെ കൈത്തോക്കില്‍ നിന്ന് വെടിയേറ്റ് അദ്ദേഹം കൊല്ലപ്പെട്ടു.

ബാലഗംഗാധര തിലകന്‍ (1856 ജൂലൈ 23 - 1920 ഓഗസ്റ്റ് 1)

ബാലഗംഗാധര തിലകന്‍ (1856 ജൂലൈ 23 - 1920 ഓഗസ്റ്റ് 1)

നവഭാരത ശില്‍പികളില്‍ പ്രമുഖനും കോണ്‍ഗ്രസിലെ തീവ്രവാദി നേതാവുമായിരുന്നു ബാലഗംഗാധര തിലകന്‍. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ ഒരു യാഥാസ്ഥിതിക ബ്രാഹ്‌മണകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. സംസ്‌കൃതത്തിലും ഗണിതശാസ്ത്രത്തിലും പ്രാവീണ്യം നേടിയ അദ്ദേഹം 1879 ല്‍ നിയമബിരുദം കരസ്ഥമാക്കി. ഡെക്കാന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെയും പൂനയിലെ ഫര്‍ഗൂസന്‍ കോളേജിന്റെയും സ്ഥാപകരില്‍ ഒരാളായിരുന്നു അദ്ദേഹം. 1881-ല്‍ 'കേസരി', 'മറാത്ത' എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ അദ്ദേഹം ഇന്ത്യന്‍ ജനങ്ങളില്‍ ദേശീയബോധം വളര്‍ത്താന്‍ ശ്രമിച്ചു. 1889-ല്‍ കോണ്‍ഗ്രസില്‍ അംഗമായി. അയിത്തോച്ചാടനം, വിധവാവിവാഹം തുടങ്ങിയ സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അദ്ദേഹം പില്‍ക്കാലത്ത് കോണ്‍ഗ്രസിന്റെ സമുന്നനേതാവായി. 'സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്, ഞാന്‍ അത് നേടും' എന്ന് പ്രഖ്യാപിച്ചത് അദ്ദേഹമാണ്.

English summary

75th Independence Day 2021: Greatest Freedom Fighters of India in Malayalam

Here are 10 great freedom fighters who are still remembered for their heroism. Take a look.
X