Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്
ശരീരത്തില്‍ ജന്മനാ ഉള്ള ചില മറുകുകളും രേഖകളുമൊക്കെ നിങ്ങളുടെ ഭാവിയെക്കുറിച്ച് സൂചന നല്‍കും. ജ്യോതിഷപ്രകാരം ഒരു വ്യക്തിയുടെ വിധിയും സ്വഭാവ സവിശേഷതകളും പ്രവചിക്കാന്‍ ഈ ജനനമുദ്രകള്‍ സഹായിക്കുന്നു. മറുകുകള്‍ ഭാഗ്യം വെളിപ്പെടുത്തുകയും ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കാനിടയുള്ള തടസ്സങ്ങള്‍ അല്ലെങ്കില്‍ നിര്‍ഭാഗ്യം മുന്‍കൂട്ടി പറയുകയും ചെയ്യുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി മറുകുകള്‍ പ്രത്യക്ഷപ്പെടാം.
ഹിന്ദു സംസ്കാരം അനുസരിച്ച് മുഖത്ത് മറുക് ഉണ്ടായാല്‍ അതില്‍ ചിലത് ഭാഗ്യവും ചിലത് ദൗര്‍ഭാഗ്യവുമായി കണക്കാക്കാം. മറുകിന്റെ സ്ഥാനത്തെ ആശ്രയിച്ച് ഇത് പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും നല്ലതോ ചീത്തയോ ആയി വ്യഖ്യാനിക്കപ്പെടുന്നു. ഭാഗ്യമോ നിര്‍ഭാഗ്യമോ ആയ ഘടകം അതിന്റെ സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു. മുഖത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറുകുകള്‍ ഉണ്ടെങ്കില്‍ അത് അര്‍ത്ഥാക്കുന്നത് എന്തെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

വലത് കവിള്
വലത് കവിളില്‍ മറുക് ഉണ്ടെങ്കില്‍ ആ വ്യക്തി സമ്പന്നനാകും. മറുക് ഇടത് കവിളിലാണെങ്കില്‍, ചെലവ് വര്‍ദ്ധിക്കും. മൂക്കില്‍ മറുകുണ്ടെങ്കില്‍ ആ വ്യക്തി ധാരാളം യാത്രകള്‍ ചെയ്യും. മറുക് അഥവാ നെറ്റിയിലാണെങ്കില്‍, വ്യക്തി ആരോഗ്യവാനും ശക്തനുമായിരിക്കും.

പുരികങ്ങള്‍ക്കിടയില്‍
രണ്ട് പുരികങ്ങള്‍ക്കിടയിലാണ് മറുക് എങ്കില്‍ വ്യക്തി ധാരാളം യാത്രകള്‍ ചെയ്യും. വലത് കണ്ണിലാണ് മറുകെങ്കില്‍ വ്യക്തിക്ക് എതിര്‍ലിംഗവുമായി നല്ല ബന്ധം ഉണ്ടായിരിക്കും. മറുക് ഇടത് കണ്ണിലാണെങ്കില്‍ ഒരു വ്യക്തിയുടെ എതിര്‍ലിംഗവുമായുള്ള ബന്ധം മോശമായിരിക്കും.

ചുണ്ടില്‍
മറുക് ചുണ്ടിലാണെങ്കില്‍, വ്യക്തിക്ക് ഇന്ദ്രിയസുഖങ്ങളില്‍ വളരെയധികം താല്പര്യമുണ്ടാകും. മറുക് ചെവിയിലാണെങ്കില്‍ വ്യക്തിക്ക് ആയുസ്സ് കുറവായിരിക്കും. നെറ്റിയില്‍ മറുകുണ്ടെങ്കില്‍ സ്വയം പരിശ്രമത്തിലൂടെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുന്ന ആത്മവിശ്വാസമുള്ള വ്യക്തിയായിരിക്കും ഒരാള്‍.

സ്ത്രീകളുടെ നെറ്റിയില്‍
സ്ത്രീകളുടെ നെറ്റിയിലെ വരയില്‍ ഒരു മറുകുണ്ടെങ്കില്‍ അവര്‍ക്ക് വിദേശയാത്രയ്ക്ക് ധാരാളം അവസരങ്ങളുണ്ട്. അവര്‍ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും ആത്മവിശ്വാസത്തോടെ സമീപിക്കും. പുരികങ്ങള്‍ക്കിടയില്‍ മറുകുള്ള സ്ത്രീകള്‍ വളരെ ഭാഗ്യവതിയും ആയിരിക്കും. ശരിയായി പ്രവര്‍ത്തിക്കാനുള്ള അറിവ് അവര്‍ക്കുണ്ടാകും, അവര്‍ സമ്പന്നരാകും.

സ്ത്രീകളുടെ പുരികത്തില്‍
വലത് അല്ലെങ്കില്‍ ഇടത് പുരികത്തില്‍ ഒരു മറുകുണ്ടെങ്കില്‍ ആ സ്ത്രീകള്‍ ധാരാളം പണം സമ്പാദിക്കും. സമ്പാദിച്ച പണം അവര്‍ എത്രവേഗം ചെലവഴിക്കുമെന്നതാണ് പ്രശ്നം.

സ്ത്രീകളുടെ കണ്ണില്‍
ഇടത് അല്ലെങ്കില്‍ വലത് കൃഷ്ണമണിയില്‍ ഒരു മറുകുണ്ടെങ്കില്‍ ആ സ്ത്രീ ശാന്തതയും ബൗദ്ധികതയും ആസ്വദിക്കും. ചുറ്റുമുള്ള മറ്റ് ആളുകള്‍ അവരെ വിശ്വസിക്കുന്നതിനാല്‍, അവര്‍ എല്ലായ്പ്പോഴും സമ്പന്നരായിരിക്കും. അവര്‍ ധനികനായ ഒരു ആണിനെയും വിവാഹം കഴിക്കും.
Most read:മൂങ്ങയെ കണ്ടാല്‍ നല്ലതോ ചീത്തയോ; ശകുനം പറയുന്നത് ഇതാണ്

സ്ത്രീകളുടെ ചെവിയില്‍
ചെവിയില്‍ ഒരു മറുകുണ്ടെങ്കില്‍ അത് ഒരു ശുഭ ചിഹ്നമാണ്. ചെവിയില്‍ മറുകുള്ള സ്ത്രീകള്‍ വളരെ ഭാഗ്യവതിയും ബുദ്ധിമതികളും വേഗത്തില്‍ തീരുമാനമെടുക്കുന്നവരുമായിരിക്കും. രണ്ട് ചെവികളിലും ഒരു മറുകുണ്ടെങ്കില്‍, ആ സ്ത്രീകള്‍ ഏറ്റവും സുഖപ്രദമായ ജീവിതം ആസ്വദിക്കുകയും മറ്റുള്ളവരെ എളുപ്പത്തില്‍ സ്വാധീനിക്കുകയും ചെയ്യും. ഇടത് ചെവിയിലെ മറുക് ഒരു നല്ല ദാമ്പത്യത്തെ സൂചിപ്പിക്കുന്നു.

കണ്ണിനു പുറത്ത്
കണ്ണിന്റെ പുറം അറ്റത്ത് ഒരു മറുകുണ്ടെങ്കില്‍ വ്യക്തി സാമ്പത്തികം സംബന്ധിച്ച് വളരെ ഭാഗ്യവാനാണെന്നും ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരിക്കുമെന്നും അര്‍ത്ഥമാക്കുന്നു. നിങ്ങളുടെ മൂക്കിന്റെ താഴെയോ സമീപത്തോ ഉള്ള ഒരു മറുക്, നിങ്ങളുടെ പക്കല്‍ ധാരാളം പണമുണ്ടെന്നും നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും നിങ്ങള്‍ക്ക് പണത്തിന്റെ കുറവുണ്ടാകില്ലെന്നും പറയുന്നു.

കവിളില്‍
കവിളിലെ ഒരു മറുക് സൂചിപ്പിക്കുന്നത് ആ സ്ത്രീകള്‍ക്ക് ധാരാളം ചങ്ങാതിമാരുണ്ടാകുമെന്നും ചുറ്റുമുള്ള ആളുകളില്‍ സ്വാധീനം ചെലുത്തി അവരുടെ കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നുമാണ്. എന്നിരുന്നാലും, ഒരു പോരായ്മ എന്തെന്നാല്‍ അവര്‍ വിജയികളായി തുടരുന്നതിന് അവരുടെ പരദൂഷണ സ്വഭാവം പുനപരിശോധിക്കണം എന്നതാണ്.

സ്ത്രീകളുടെ ചുണ്ടുകളില്‍
മേല്‍ ചുണ്ടില്‍ മറുകുള്ള ഒരു പെണ്ണ് വളരെ ആകര്‍ഷകമാണെന്നും ധാരാളം പുരുഷന്മാരുമായി നല്ല ബന്ധം പുലര്‍ത്തുമെന്നും പറയുന്നു. താഴത്തെ ചുണ്ടില്‍ മറുകുള്ളവര്‍ കഠിനാധ്വാനികളാണ്. അവരുടെ ശ്രമങ്ങളിലൂടെ അവര്‍ക്ക് എളുപ്പത്തില്‍ വിജയം നേടാനാകും.



Click it and Unblock the Notifications