For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Independence day wishes in malayalam : വളരട്ടെ രാജ്യസ്‌നേഹം; സ്വാതന്ത്ര്യദിനത്തില്‍ കൈമാറാന്‍ ആശംസകള്‍

|

സ്വാതന്ത്ര്യത്തിന്റെ വിലയെന്തെന്ന ഓര്‍മ്മപ്പെടുത്തലുമായി വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി വന്നെത്തി. 2023 ഓഗസ്റ്റ് 15ന് രാഷ്ട്രം 77-ാമത് സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നു. രണ്ട് നൂറ്റാണ്ട് നീണ്ട സാമ്രാജ്യത്വ ഭരണത്തിന്റെ കീഴില്‍ നിന്ന് എണ്ണമറ്റ ത്യാഗങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ശേഷം 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ സ്ത്രീപുരുഷ ഭേദമന്യേ നിരവധി ധീരര്‍ അഭിമാനത്തോടെ ജീവന്‍ വെടിഞ്ഞു. അവരുടെ സഹനവും ചെറുത്തുനില്‍പ്പും ജീവത്യാഗവും കൊണ്ട് ബ്രിട്ടീഷുകാരെ നമ്മുടെ മാതൃഭൂമിയില്‍ നിന്ന് വിജയകരമായി പുറത്താക്കാന്‍ കഴിഞ്ഞു.

Most read: ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍Most read: ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍

രാജ്യമെമ്പാടും ഒരു ദേശീയ ആഘോഷമാണ് സ്വാതന്ത്ര്യ ദിനം. നമ്മുടെ രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീരഹൃദയരുടെ ത്യാഗങ്ങളെയും സമര്‍പ്പണത്തെയും ഈ ദിവസം സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. രാജ്യമെമ്പാടും വിവിധയിടങ്ങളില്‍ പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. സ്വന്തം രാജ്യത്തിന്റെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നത് കാണുമ്പോള്‍ ഓരോ ഇന്ത്യക്കാരനും തോന്നുന്ന വികാരത്തിന്റെ ആഴം കാണാനാവാത്തതാണ്. ഈ സ്വാതന്ത്ര്യ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പങ്കുവയ്ക്കാന്‍ ചില സന്ദേശങ്ങള്‍ ഇതാ. ഇവ നിങ്ങള്‍ക്ക് വാട്‌സാപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ മെസേജായി കൈമാറാവുന്നതാണ്.

സ്വാതന്ത്ര്യ ദിനാശംസകള്‍

സ്വാതന്ത്ര്യ ദിനാശംസകള്‍

സ്വാതന്ത്ര്യത്തിന്റെ മധുരം നുകര്‍ന്നുതന്ന മഹാത്മാക്കളെ നമിച്ചിടുന്നു. വളരട്ടെ നമ്മുടെ രാജ്യസ്‌നേഹം, ഉയരട്ടെ നമ്മുടെ മൂവര്‍ണ്ണ പതാക വാനോളം - ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍

സ്വാതന്ത്ര്യ ദിനാശംസകള്‍

സ്വാതന്ത്ര്യ ദിനാശംസകള്‍

ഭാരതം എന്റെ നാടാണ്. ഓരോ ഭാരതീയനും എന്റെ സഹോദരീ സഹോദരന്‍മാരാണ്. ഒരു ഭാരതീയനായതില്‍ നമുക്ക് അഭിമാനിക്കാം - ഏവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍

സ്വാതന്ത്ര്യ ദിനാശംസകള്‍

സ്വാതന്ത്ര്യ ദിനാശംസകള്‍

വെള്ളക്കാരന്റെ അടിമത്തത്തില്‍ നിന്ന് മോചനമേകി സ്വതന്ത്ര്യമായൊരു ലോകം ഞങ്ങള്‍ക്കായി തുറന്നിട്ടുതന്ന എല്ലാ ധീരദേശാഭിമാനികളെയും സ്മരിച്ച് ഈ സ്വാതന്ത്ര്യമധുരം നമുക്ക് നുകരാം - സ്വാതന്ത്ര്യദിനാശംസകള്‍

Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

സ്വാതന്ത്ര്യ ദിനാശംസകള്‍

സ്വാതന്ത്ര്യ ദിനാശംസകള്‍

അഭിമാനിക്കാന്‍ വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടിയെത്തി. ഓര്‍ക്കുക, ഒരുപാട് പേരുടെ ത്യാഗത്തിന്റെ വിലയാണ് നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം. ഈ പുലരിയില്‍ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശസകള്‍

സ്വാതന്ത്ര്യ ദിനാശംസകള്‍

സ്വാതന്ത്ര്യ ദിനാശംസകള്‍

മതാന്ധതയ്‌ക്കെതിരേ പോരാടാനും മതനിരപേക്ഷതയുടെ കാവലാളാകാനും ഈ സ്വാതന്ത്ര്യദിനം നമ്മെ ചുമതലപ്പെടുത്തുന്നു - എവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍

സ്വാതന്ത്ര്യ ദിനാശംസകള്‍

സ്വാതന്ത്ര്യ ദിനാശംസകള്‍

പ്രാണനെക്കാള്‍ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവരുടെ ത്യാഗവും ചിന്തിയ ചോരയും ബലിയായി നല്‍കിയ ജീവിതവും എന്നും നിലനില്‍ക്കട്ടെ - ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌

സ്വാതന്ത്ര്യ ദിനാശംസകള്‍

സ്വാതന്ത്ര്യ ദിനാശംസകള്‍

സ്വാതന്ത്ര്യം എന്നത് ദൈവം നമുക്ക് തന്ന അധികാരമാണ്. ആര്‍ക്കും നിങ്ങളില്‍ നിന്ന് എടുത്തുകളയാനാകാത്ത ഒന്ന്. നമുക്ക് സ്വാതന്ത്ര്യം ആഘോഷിക്കാം - ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

സ്വാതന്ത്ര്യ ദിനാശംസകള്‍

സ്വാതന്ത്ര്യ ദിനാശംസകള്‍

ലോകത്ത് വിദ്വേഷവും അക്രമവും കൊടികെട്ടിവാഴുന്നുണ്ട്. ഇക്കാലത്ത് നമുക്ക് സ്‌നേഹവും ഐക്യവും ധാരണയും നിറഞ്ഞ ഒരു നല്ല ഭാവി കെട്ടിപ്പടുക്കേണ്ടതുണ്ട്. അതിനുള്ള ഓര്‍മ്മപ്പെടുത്തലാവട്ടെ ഈ സ്വാതന്ത്ര്യദിനം - ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

സ്വാതന്ത്ര്യ ദിനാശംസകള്‍

സ്വാതന്ത്ര്യ ദിനാശംസകള്‍

സംസാരിക്കാനും കേള്‍ക്കാനുമുള്ള അവകാശം ഇന്ന് എല്ലാവള്‍ക്കുണ്ട്. നിരവധി ധീരരായ മഹത് വ്യക്തികള്‍ പോരാടി നേടിത്തന്ന ഒരു അവകാശം. നമ്മള്‍ ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിന് അവര്‍ നല്‍കിയ വില ഈ അവസരത്തില്‍ നമുക്ക് സ്മരിക്കാം. ഏവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

സ്വാതന്ത്ര്യ ദിനാശംസകള്‍

സ്വാതന്ത്ര്യ ദിനാശംസകള്‍

നമ്മുടെ പൂര്‍വ്വികര്‍ അവരുടെ കഠിനാധ്വാനവും ത്യാഗവും കൊണ്ട് നമ്മുക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നു. ഇനി വരുന്ന തലമുറകള്‍ക്കായി ഒരു മികച്ച രാഷ്ട്രം സൃഷ്ടിക്കാന്‍ ആ സ്വാതന്ത്ര്യത്തിന്റെ മഹത്വം നമുക്ക് കാക്കാം. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

English summary

Happy Independence Day 2023 Images, Quotes, Wishes, Posters, Wallpaper, DP, Messages, Whatsapp Status in Malayalam

Here are some Happy Independence Day 2022 wishes, images, quotes, status, messages and greetings that you must share with your loved ones.
X
Desktop Bottom Promotion