Just In
- 2 hrs ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 11 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 12 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്ത്തുമെന്നത് ഗ്യാരണ്ടി
- 12 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
Don't Miss
- News
ഈ 3 രാശിക്കാർക്ക് ശശ് മഹാപുരുഷ രാജയോഗവും ധന രാജയോഗവും; ജീവിതത്തിന്റെ ഗതിമാറും, വെച്ചടികയറ്റം
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Sports
World Cup 2023: ന്യൂസിലാന്ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന് പാക് താരം
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Movies
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന് അതീവ ഭാഗ്യവാന്
മികച്ച പണ്ഡിതനും എല്ലാ വിഷയങ്ങളും അറിവുള്ളവ ഒരു വ്യക്തിയുമായിരുന്നു ചാണക്യന്. നൂറ്റാണ്ടുകള്ക്ക് മുമ്പ് ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ വാക്കുകള് ഇന്നും പ്രസക്തിയുള്ളതാണ്. അര്ഥശാസ്ത്രം എന്ന പുസ്തകത്തിന്റെ രചയിതാവായ അദ്ദേഹം കൗടില്യന് എന്ന പേരിലും അറിയപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള് വളരെ പ്രസിദ്ധമാണ്. അതിനാലാണ് ചാണക്യനീതി ഇന്നും ശ്രദ്ധേയമായി നിലനില്ക്കുന്നതും. ചാണക്യന്റെ വാക്കുകള് പിന്തുടരുന്നതിലൂടെ ഒരാള്ക്ക് എന്തും നേടാനും അവന്റെ ജീവിതം വളരെ എളുപ്പമാക്കാനും കഴിയും.
Most
read:
ശിവപുരാണം
പ്രകാരം
ഏറ്റവും
വലിയ
പാപങ്ങള്;
ഒരിക്കലും
പരമേശ്വരന്
മാപ്പുനല്കില്ല
മനുഷ്യജീവിതം വിജയകരമാക്കുന്നതിന് ചാണക്യന് നിരവധി നയങ്ങള് നല്കിയിട്ടുണ്ട്. ഈ നയങ്ങള് പിന്തുടരുന്ന ഒരാള്ക്ക് തന്റെ ജീവിതത്തിലെ പല പ്രശ്നങ്ങളില് നിന്നും മുക്തി നേടാന് കഴിയുമെന്ന് പറയപ്പെടുന്നു. ഇന്നത്തെ കാലത്ത് പോലും മനുഷ്യര്ക്ക് വളരെ പ്രധാനപ്പെട്ട നിരവധി മഹത്തായ ഗ്രന്ഥങ്ങള് അദ്ദേഹം രചിച്ചിട്ടുണ്ട്. ചാണക്യനീതിയില് ജീവിതത്തിന്റെ വിവിധ വശങ്ങള്, ബന്ധങ്ങള്, പണം, ജോലി, ശത്രുക്കള്, സുഹൃത്തുക്കള് മുതലായവയെക്കുറിച്ച് പ്രധാനപ്പെട്ട നിര്ദ്ദേശങ്ങള് നല്കിയിട്ടുണ്ട്. ഒരു വ്യക്തി ഈ നുറുങ്ങുകള് പിന്തുടരുകയാണെങ്കില്, അവന്റെ ജീവിതത്തിലെ നിരവധി പ്രശ്നങ്ങള് മറികടക്കാന് കഴിയും. ദാമ്പത്യബന്ധത്തില് സന്തോഷത്തിനായി ചാണക്യന് ചില ഉപദേശങ്ങള് പുരുഷന്മാര്ക്ക് നല്കുന്നുണ്ട്. ചില ഗുണങ്ങളുള്ള സ്ത്രീകളെ ഭാര്യയായി ലഭിക്കുന്നത് പുരുഷന് ഭാഗ്യമാണെന്ന് ചാണക്യന് പറയുന്നു. ചാണക്യന്റെ അഭിപ്രായത്തില് ഈ ഗുണങ്ങളുള്ള സ്ത്രീകളുടെ ഭര്ത്താക്കന്മാര് വളരെ ഭാഗ്യവാന്മാരാണ്.

മതവിശ്വാസമുള്ള സ്ത്രീ
ചാണക്യനീതി പ്രകാരം ധര്മ്മത്തിന്റെ പാത പിന്തുടരുന്ന ഒരു സ്ത്രീ തന്റെ ഭര്ത്താവിന് ഭാഗ്യമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സ്ത്രീ എല്ലായ്പ്പോഴും ശരിയായ പാതയിലൂടെ സഞ്ചരിക്കുകയും തന്നോടൊപ്പം കുടുംബത്തിന്റെ മൂല്യം വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. വീട്ടില് വേദജ്ഞാനമുള്ള ഒരു സ്ത്രീ ഉണ്ടെങ്കില് എപ്പോഴും അവളുടെ വീട്ടില് ദൈവകൃപ നിലനില്ക്കും. ദൈവം വസിക്കുന്ന വീട്ടില് ഒരു തരത്തിലുള്ള പ്രശ്നവുമുണ്ടാകുന്നില്ല.

സാമ്പത്തികബോധമുള്ള സ്ത്രീ
എപ്പോഴും പണം ശരിയായ രീതിയില് ഉപയോഗിക്കുകയും ശരിയായ രീതിയില് സൂക്ഷിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ ഭര്ത്താവിന് ഭാഗ്യമാണെന്ന് കണക്കാക്കുന്നു. കാരണം എന്തെങ്കിലും കഷ്ടതയുള്ള സമയം വരുമ്പോള് പണം മാത്രമേ പ്രയോജനപ്പെടുകയുള്ളൂ എന്നും ആചാര്യ ചാണക്യന് പറയുന്നു. അത്തരം ആളുകള് ബുദ്ധിമുട്ടുകള് പോലും എളുപ്പത്തില് മറികടക്കും.
Most
read:മുഖത്ത്
ഈ
മറുകുണ്ടോ?
എങ്കില്
ഭാഗ്യം
നിങ്ങളുടെ
കൂടെയുണ്ട്

സംതൃപ്തയായ സ്ത്രീ
ചാണക്യന് പറയുന്നത് പ്രകാരം സംതൃപ്തിയും ക്ഷമയും ഉള്ള ഭാര്യയുള്ള പുരുഷന് വളരെ ഭാഗ്യവാനാണ് എന്നാണ്. സംതൃപ്തയായ സ്ത്രീയുടെ ഭര്ത്താവ് അവന് ലഭിക്കുന്നതിലും സംതൃപ്തനാണ്, അങ്ങനെ അവരുടെ ദാമ്പത്യ ജീവിതം എന്നെന്നേക്കുമായി സന്തോഷകരമായി തുടരും. അതുപോലെ, സഹിഷ്ണുതയുള്ള ഒരു സ്ത്രീ, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില് പോലും ഏകോപനത്തോടെ നീങ്ങുകയും പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. അത്തരമൊരു സ്വഭാവമുള്ള സ്ത്രീയുടെ ഭര്ത്താവ് എല്ലാവിധത്തിലും സന്തോഷകരമായ ജീവിതം നയിക്കുന്നു.

മൃദുഭാഷിയായ സ്ത്രീ
സൗമ്യമായി സംസാരിക്കുന്ന ഭാര്യയുള്ള വ്യക്തി ഭാഗ്യവാനാണെന്ന് ആചാര്യ ചാണക്യന് പറയുന്നു. അത്തരമൊരു സ്ത്രീ കുടുംബവും ബന്ധങ്ങളും നല്ല രീതിയില് നിലനിര്ത്തുകയും, അതുപോലെ തന്നെ വീടിന്റെ അന്തരീക്ഷം എപ്പോഴും സമാധാനപരവും സന്തോഷകരവുമാക്കി തീര്ക്കുകയും ചെയ്യും. ഇത് ഭര്ത്താവിനും മുഴുവന് കുടുംബത്തിനും സന്തോഷകരമായ ജീവിതം സമ്മാനിക്കുന്നു.
Most
read:ഓഗസ്റ്റ്
2021;
ഈ
മാസം
ഭാഗ്യം
കൂടെയുള്ള
5
രാശിക്കാര്

ക്ഷമയുള്ള സ്ത്രീ
ക്ഷമയാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സദ്ഗുണം. എല്ലാ സാഹചര്യങ്ങളിലും ക്ഷമ കാണിക്കുന്ന ഒരു സ്ത്രീ, എല്ലാ പ്രശ്നത്തിനും പരിഹാരം കണ്ടെത്തുന്നു. അത്തരമൊരു സ്ത്രീയുടെ ഭര്ത്താവ് ഭാഗ്യവാനാണെന്ന് ചാണക്യന് പറയുന്നു.

ദേഷ്യപ്പെടാത്ത സ്ത്രീ
ദേഷ്യം വരുന്നത് സ്വാഭാവികമാണ്. എന്നാല് കൂടുതല് ദേഷ്യം വരുന്നത് നല്ലതായി കണക്കാക്കില്ല. മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവാണ് കോധം. ദേഷ്യ സ്വഭാവമില്ലാത്ത സ്ത്രീയുടെ ഭര്ത്താവ് വളരെ ഭാഗ്യവാനാണെന്ന് ആചാര്യ ചാണക്യന് പറയുന്നു. കാരണം അത്തരം ആളുകളുടെ വീട്ടില് അഭിപ്രായവ്യത്യാസത്തിന്റെ അന്തരീക്ഷമുണ്ടാവില്ല. അതിനാല് കുടുംബത്തില് എല്ലായ്പ്പോഴും പുരോഗതിയുമുണ്ടാകും.
Most
read:ക്ഷേത്രത്തിനടുത്ത്
വീട്
വയ്ക്കാമോ?
വാസ്തു
പറയുന്നത്
ഇത്