Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഇന്ത്യ ആഘോഷിക്കുന്നത് എത്രാമത്തെ സ്വാതന്ത്ര്യദിനം.. 76ഓ 77ഓ ? സംശയം നീക്കാം
ആഗസ്റ്റ് 15 എന്ന് കേൾക്കുമ്പോൾ തന്നെ നാം ഓരോരുത്തരും അഭിമാനപൂരിതരാകും അല്ലേ? രാജ്യമെമ്പാടും ത്രിവർണ്ണ പതാക പാറുമ്പോൾ ഓരോ ഇന്ത്യക്കാരനിലും രാജ്യസ്നേഹത്തിന്റെ അലയൊളികൾ ആഞ്ഞടിക്കും.ഈ ദിവസം രാജ്യത്തുടനീളം വിവിധ ആഘോഷ പരിപാടികള്‍ ഉണ്ടാകും. സ്കൂളുകളിലും സർക്കാർ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക ഉയർത്തും. രാജ്യത്തിന്‍റെ പുരോഗതിയും ലക്ഷ്യങ്ങളും നേട്ടങ്ങളും വിളിച്ചോതി പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
200 വര്‍ഷങ്ങള്‍ നീണ്ട ബ്രിട്ടീഷ് അടിമത്തത്തിൽ നിന്ന് 1947 ആഗസ്റ്റ് 15 ന് ഇന്ത്യ മോചനം നേടി. ആ ചരിത്രദിനത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് ഇന്ത്യ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. കൊളോണിയൽ ഭരണത്തിന്റെ പരിധിയിൽ നിന്ന് പരമാധികാരത്തിന്റെ ഉന്നതികളിലേക്കുള്ള രാഷ്ട്രത്തിന്റെ ചുവടുവയ്പ്പാണ് ഈ ദിനം.

കാറ്റിൽ പറന്നുയരുന്ന ത്രിവർണ പതാക, വായുവിൽ പ്രതിധ്വനിക്കുന്ന ദേശീയ ഗാനം ഓരോ ഭാരതീയനും അഭിമാനിക്കാൻ ഇതിലേറെ എന്തുവേണം. കലണ്ടറിലെ ഒരു തിയതിയെക്കാളുപരി ഒരുപാടു മഹാന്മാരുടെ ത്യാഗത്തിനുള്ള ആദരവും, സ്മരണകളുടെ സിംഫണിയും, ഐക്യത്തിന്റെ ആഘോഷവുമായി ഓരോ സ്വാതന്ത്ര്യദിനവും മാറുന്നു.
എന്നാൽ എത്രാമത് സ്വാതന്ത്ര്യദിനമാണ് രാജ്യം ആഘോഷിക്കുന്നത് എന്ന കാര്യത്തില്‍ എല്ലാ വര്‍ഷവും ആശയക്കുഴപ്പം ഉണ്ട്. അതായത്, രാജ്യം ഈ വര്‍ഷം 76-ാമത് സ്വാതന്ത്ര്യദിനമാണോ അതോ 77-ാമത് സ്വാതന്ത്ര്യദിനമാണോ ആഘോഷിക്കുന്നത് എന്ന്... സ്വാതന്ത്ര്യ ദിനം സംബന്ധിച്ച ഈ ആശയക്കുഴപ്പം സ്വാതന്ത്ര്യ ദിനത്തിന്‍റെ വാർഷികവുമായി ബന്ധപ്പെട്ട ചില കണക്കുകൂട്ടലുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിൽ നിന്നാണ് ഉണ്ടായിരിയ്ക്കുന്നത് എന്ന് പറയാം. അതിനെക്കുറിച്ചു കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
ഏകദേശം 200 വർഷത്തെ ബ്രിട്ടീഷ് കൊളോണിയൽ ഭരണം 1947 ആഗസ്റ്റ് 15 ന് അവസാനിച്ചു. ആ ചരിത്ര ദിനം മുതൽ ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു. 1948 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. അങ്ങനെ ഈ വർഷം സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികമാണ്.

നേരെമറിച്ച്, നമ്മൾ യഥാർത്ഥ സ്വാതന്ത്ര്യ തീയതി, അതായത് 15 ഓഗസ്റ്റ് 1947 മുതൽ കണക്കാക്കുകയാണെങ്കിൽ , 1947 ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ആദ്യ വർഷമായും ഒന്നാം സ്വാതന്ത്ര്യ ദിനമായും എന്നും ഓർമ്മിക്കപ്പെടും തൽഫലമായി, 2023 ൽ രാജ്യം അതിന്റെ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും.
അങ്ങനെ ഈ വർഷം ഇന്ത്യ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. "ആസാദി കാ അമൃത് മഹോത്സവ്" ആഘോഷത്തിന്റെ ഭാഗമായി "രാഷ്ട്രം ആദ്യം, എപ്പോഴും ആദ്യം" എന്നതാണ് ഈ വർഷത്തെ ആഘോഷത്തിന്റെ പ്രമേയം. രാജ്യത്തിന്റെ വിവിധ സംസ്‌കാരങ്ങളെ അംഗീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിരവധി പരിപാടികൾ ഈ വർഷം സർക്കാർ ആവിഷ്‌കരിക്കുന്നുണ്ട്.
ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 13 മുതൽ 15 വരെ രാജ്യവ്യാപകമായി 'ഹർ ഘർ തിരംഗ' കാമ്പെയ്‌ൻ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഇതിൽപ്രകാരം ഓരോ വ്യക്തികൾക്കും അവരവരുടെ വസതികളിൽ ദേശീയ പതാക അഭിമാനപൂർവ്വം പ്രദർശിപ്പിക്കാൻ അനുവാദമുണ്ട്.

ദേശീയ പതാകയെക്കുറിച്ചുള്ള ചില പ്രധാന വസ്തുതകൾ
* 1906 ഓഗസ്റ്റ് 7 ന് കൊൽക്കത്തയിലെ പാർസി ബഗാൻ സ്ക്വയറിലാണ് ഇന്ത്യയുടെ ആദ്യത്തെ ദേശീയ പതാക ഉയർത്തിയത്. ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ മൂന്ന് പ്രധാന നിറങ്ങളായിരുന്നു പതാകയ്ക്ക്.
* 1931-ൽ ത്രിവർണ പതാക നമ്മുടെ ദേശീയ പതാകയായി അംഗീകരിച്ചുകൊണ്ട് ഒരു സുപ്രധാന പ്രമേയം പാസാക്കി. ഇപ്പോഴത്തെ പതാകയ്ക്ക് സമാനമായതായിരുന്നു അത്. കുങ്കുമം,വെള്ള ,പച്ച എന്നീ മൂന്നു നിറങ്ങളും മധ്യത്തിൽ മഹാത്മാഗാന്ധിയുടെ ചർക്കയുമായിരുന്നു അതിൽ ഉണ്ടായിരുന്നത്.
* ചില പരിഷ്കാരങ്ങളോടെ,1947 ജൂലൈ 22 ന് അശോക ചക്രവർത്തിയുടെ സിംഹ തലസ്ഥാനമായ അശോക ചക്രം, ഇന്ത്യൻ ദേശീയപതാകയിൽ ഔദ്യോഗികമായി സ്വീകരിച്ചു. 1947 ഓഗസ്റ്റ് 15 നാണ് ഇത് ആദ്യമായി ഉയർത്തപ്പെട്ടത്.
* നേരത്തെ, നിശ്ചയിക്കപ്പെട്ട അവസരങ്ങളിലല്ലാതെ ഇന്ത്യൻ പൗരന്മാർക്ക് ദേശീയ പതാക ഉയർത്താൻ അനുവാദമില്ലായിരുന്നു. വ്യവസായിയായിരുന്ന നവീൻ ജിൻഡാൽ ഒരു ദശാബ്ദത്തോളം നടത്തിയ നീണ്ട നിയമപോരാട്ടത്തിന് ശേഷം 2004 ജനുവരി 23ലെ സുപ്രധാനമായ സുപ്രിംകോടതി വിധിയിൽ ഇത് മാറ്റുകയുണ്ടായി.



Click it and Unblock the Notifications

