Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
Independence day wishes in malayalam : വളരട്ടെ രാജ്യസ്നേഹം; സ്വാതന്ത്ര്യദിനത്തില്‍ കൈമാറാന്‍ ആശംസകള്‍
സ്വാതന്ത്ര്യത്തിന്റെ വിലയെന്തെന്ന ഓര്‍മ്മപ്പെടുത്തലുമായി വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി വന്നെത്തി. 2025 ഓഗസ്റ്റ് 15ന് രാഷ്ട്രം 79-ാമത് സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നു. രണ്ട് നൂറ്റാണ്ട് നീണ്ട സാമ്രാജ്യത്വ ഭരണത്തിന്റെ കീഴില്‍ നിന്ന് എണ്ണമറ്റ ത്യാഗങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ശേഷം 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ സ്ത്രീപുരുഷ ഭേദമന്യേ നിരവധി ധീരര്‍ അഭിമാനത്തോടെ ജീവന് വെടിഞ്ഞു. അവരുടെ സഹനവും ചെറുത്തുനില്‍പ്പും ജീവത്യാഗവും കൊണ്ട് ബ്രിട്ടീഷുകാരെ നമ്മുടെ മാതൃഭൂമിയില്‍ നിന്ന് വിജയകരമായി പുറത്താക്കാന്‍ കഴിഞ്ഞു.
രാജ്യമെമ്പാടും ഒരു ദേശീയ ആഘോഷമാണ് സ്വാതന്ത്ര്യ ദിനം. നമ്മുടെ രാജ്യത്തിനായി ജീവന് വെടിഞ്ഞ ധീരഹൃദയരുടെ ത്യാഗങ്ങളെയും സമര്‍പ്പണത്തെയും ഈ ദിവസം സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. രാജ്യമെമ്പാടും വിവിധയിടങ്ങളില്‍ പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. സ്വന്തം രാജ്യത്തിന്റെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നത് കാണുമ്പോള്‍ ഓരോ ഇന്ത്യക്കാരനും തോന്നുന്ന വികാരത്തിന്റെ ആഴം കാണാനാവാത്തതാണ്. ഈ സ്വാതന്ത്ര്യ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പങ്കുവയ്ക്കാന്‍ ചില സന്ദേശങ്ങള്‍ ഇതാ. ഇവ നിങ്ങള്‍ക്ക് വാട്സാപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ മെസേജായി കൈമാറാവുന്നതാണ്.

വളരട്ടെ രാജ്യസ്നേഹം; സ്വാതന്ത്ര്യദിനത്തില്‍ കൈമാറാന്‍ ആശംസകള്‍
സ്വാതന്ത്ര്യത്തിന്റെ മധുരം നുകര്‍ന്നുതന്ന മഹാത്മാക്കളെ നമിച്ചിടുന്നു. വളരട്ടെ നമ്മുടെ രാജ്യസ്നേഹം, ഉയരട്ടെ നമ്മുടെ മൂവര്‍ണ്ണ പതാക വാനോളം - ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍
ഭാരതം എന്റെ നാടാണ്. ഓരോ ഭാരതീയനും എന്റെ സഹോദരീ സഹോദരന്മാരാണ്. ഒരു ഭാരതീയനായതില്‍ നമുക്ക് അഭിമാനിക്കാം - ഏവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍
വെള്ളക്കാരന്റെ അടിമത്തത്തില്‍ നിന്ന് മോചനമേകി സ്വതന്ത്ര്യമായൊരു ലോകം ഞങ്ങള്‍ക്കായി തുറന്നിട്ടുതന്ന എല്ലാ ധീരദേശാഭിമാനികളെയും സ്മരിച്ച് ഈ സ്വാതന്ത്ര്യമധുരം നമുക്ക് നുകരാം - സ്വാതന്ത്ര്യദിനാശംസകള്‍
അഭിമാനിക്കാന്‍ വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടിയെത്തി. ഓര്‍ക്കുക, ഒരുപാട് പേരുടെ ത്യാഗത്തിന്റെ വിലയാണ് നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം. ഈ പുലരിയില്‍ എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശസകള്‍

മതാന്ധതയ്ക്കെതിരേ പോരാടാനും മതനിരപേക്ഷതയുടെ കാവലാളാകാനും ഈ സ്വാതന്ത്ര്യദിനം നമ്മെ ചുമതലപ്പെടുത്തുന്നു - എവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍
പ്രാണനെക്കാള്‍ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവരുടെ ത്യാഗവും ചിന്തിയ ചോരയും ബലിയായി നല്കിയ ജീവിതവും എന്നും നിലനില്ക്കട്ടെ - ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍
ലോകത്ത് വിദ്വേഷവും അക്രമവും കൊടികെട്ടിവാഴുന്നുണ്ട്. ഇക്കാലത്ത് നമുക്ക് സ്നേഹവും ഐക്യവും ധാരണയും നിറഞ്ഞ ഒരു നല്ല ഭാവി കെട്ടിപ്പടുക്കേണ്ടതുണ്ട്. അതിനുള്ള ഓര്‍മ്മപ്പെടുത്തലാവട്ടെ ഈ സ്വാതന്ത്ര്യദിനം - ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍
സംസാരിക്കാനും കേള്‍ക്കാനുമുള്ള അവകാശം ഇന്ന് എല്ലാവള്ക്കുണ്ട്. നിരവധി ധീരരായ മഹത് വ്യക്തികള്‍ പോരാടി നേടിത്തന്ന ഒരു അവകാശം. നമ്മള് ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിന് അവര്‍ നല്കിയ വില ഈ അവസരത്തില്‍ നമുക്ക് സ്മരിക്കാം. ഏവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍
നമ്മുടെ പൂര്‍വ്വികര്‍ അവരുടെ കഠിനാധ്വാനവും ത്യാഗവും കൊണ്ട് നമ്മുക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നു. ഇനി വരുന്ന തലമുറകള്‍ക്കായി ഒരു മികച്ച രാഷ്ട്രം സൃഷ്ടിക്കാന്‍ ആ സ്വാതന്ത്ര്യത്തിന്റെ മഹത്വം നമുക്ക് കാക്കാം. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍
ബ്രിട്ടീഷ് ഭരണത്തിന്റെ ഇരുണ്ട കാലത്ത് നിന്ന് നമ്മളെ വെളിച്ചത്തിലേക്ക് നടത്തിയ ധീരദേശാഭിമാനികളെ നമുക്ക് സ്മരിക്കാം
പോരാട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ഒരു പുതിയ സ്വാതന്ത്ര്യദിനം കൂടി , ഹാപ്പി ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ, എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശസകള്‍
ദേശസ്നേഹം മുറുകെപ്പിടിച്ച് ഒരു മികച്ച രാഷ്ട്രം സൃഷ്ടിക്കാന്‍, ഇന്ത്യയുടെ യശസ്സുയയര്ത്താം വാനോളം, സ്വാതന്ത്ര്യദിനാശംസകള്‍
പ്രിയപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യ ദിന ആശംസകള്‍ പറയുന്നതോടൊപ്പം തന്നെ നമുക്ക് നമ്മുടെ രാജ്യത്തിന്റെ സ്നേഹവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുന്നതിന് ഈ അവസരം ഉപയോഗിക്കാം. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യത്തെമ്പാടും ധാരാളം പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. നമ്മുടെ ധീരദേശാഭിമാനികളുടെ ഓര്‍മ്മക്ക് മുന്നില്‍ 79-ാം സ്വാതന്ത്ര്യ ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.



Click it and Unblock the Notifications