Latest Updates
-
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പോരാട്ടവീര്യം കുറയാതെ നാടിനെ നയിച്ചവര്‍; മികച്ച 5 സ്വാതന്ത്ര്യസമര സേനാനികള്‍
വൈവിധ്യത്തിലാലും സംസ്കാരത്താലും മാത്രമല്ല, ചരിത്രത്തിലാലും സമ്പന്നമാണ് നമ്മുടെ ഇന്ത്യ മഹാരാജ്യം. വിഭവങ്ങളുടെ സമൃദ്ധിയും സമ്പത്തും മഹത്വവും ലോകമെമ്പാടുമുള്ളവരെ ആകര്‍ഷിച്ചു. അതുതന്നെയാണ് ബ്രിട്ടീഷുകാരും, പോര്‍ച്ചുഗീസുകാരും ഇന്ത്യയെ പിടിച്ചെടുക്കാന്‍ ഇടയാക്കിയത്. എങ്കിലും നീണ്ട പോരാട്ടത്താലും പലരുടെ ത്യാഗത്താലും 1947-ല്‍ ഇന്ത്യ കൊളോണിയല്‍ ആധിപത്യത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി.
നിരവധി സ്വാതന്ത്ര്യ ദിന സ്വാതന്ത്ര്യ സമര സേനാനികള്‍ രാജ്യം, സ്വാതന്ത്ര്യം നേടുന്നതിനായി അവരുടെ ജീവന് നല്കി. രാജ്യം 76-ാം സ്വാതന്ത്ര്യ ആഘോഷങ്ങളിലേക്ക് കടക്കുന്ന ഈ വേളയില്‍, 5 ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് അറിയാം.

മോഹന്‍ദാസ് കരംചന്ദ് ഗാന്ധി (1869 ഒക്ടോബര്‍ 02 - 1948 ജനുവരി 30)
ഇന്ത്യയുടെ 'രാഷ്ട്രപിതാവ്' ആയ മഹാത്മാഗാന്ധിയുടെ യഥാര്‍ത്ഥ നാമം മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നാണ്. അദ്ദേഹത്തിലൂടെ ലോകത്തിലേക്ക് എത്തിയ ശക്തമായ ഒരു ആശയമായിരുന്നു അഹിംസ. ലണ്ടനില്‍ നിയമം പഠിച്ചുതിന് ശേഷം, ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായി. അവിടുത്തെ വംശീയ വിവേചനം കണ്ട് മനുഷ്യാവകാശങ്ങള്‍ക്കായി പോരാടാന്‍ അദ്ദേഹത്തിന് പ്രചോദനമായി. ബ്രിട്ടീഷുക്കാര്‍ക്കെതിരെ അഹിംസാത്മകമായ വിവിധ പ്രതിഷേധങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി.
ജവഹര്‍ലാല്‍ നെഹ്റു (1889 നവംബര്‍ 14 - 1964 മെയ് 27)
ചാച്ചാജി എന്നറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്നു. അഭിഭാഷകനായി തുടങ്ങിയ നെഹ്റുവിന്, ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള മഹാത്മാഗാന്ധിയുടെ ശ്രമങ്ങള്‍ വലിയ സ്വാധീനം ചെലുത്തി. തുടര്‍ന്ന് അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയക്കാരനും എന്ന നിലയിലേക്ക് ഉയര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആവുകയും ഒടുവില്‍ സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാവുകയും ചെയ്തു നെഹ്റു.
സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ (1875 ഒക്ടോബര്‍ 31 - 1950 ഡിസംബര്‍ 15)
ഇന്ത്യയുടെ ഉരുക്കുമനുഷ്യന് എന്ന് അറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ വളരെ ചെറുപ്പം മുതലേ വളരെ ധീരനായിരുന്നു. തുടക്കത്തില്‍ ഒരു അഭിഭാഷകനായിരുന്ന സര്‍ദാര്‍ പട്ടേല്‍, ബ്രിട്ടീഷ് നിയന്ത്രണത്തില്‍ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്നതിന് അഭിഭാഷകവൃത്തി ഉപേക്ഷിച്ചു. സ്വാതന്ത്ര്യാനന്തരം അദ്ദേഹം ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി നിയമിക്കപ്പെടുകയും നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനിലേക്ക് കൊണ്ടുവരാന്‍ അക്ഷീണം പ്രയത്നിക്കുകയും ചെയ്തു.

സുഭാഷ് ചന്ദ്രബോസ് (1897 ജനുവരി 23 - 1945 ഓഗസ്റ്റ് 18)
സ്വാതന്ത്ര്യ സമര സേനാനി സുഭാഷ് ചന്ദ്രബോസ്, നേതാജി എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമാകുകയും നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഗാന്ധിജിയുടെ അഹിംസാ രീതിയിലുള്ള സ്വാതന്ത്ര്യത്തില്‍ അതൃപ്തനായ അദ്ദേഹം ജര്‍മ്മനിയില്‍ നിന്ന് സായുധ സഹായം തേടി. ഒടുവില്‍ ആസാദ് ഹിന്ദ് സര്‍ക്കാരും ആസാദ് ഹിന്ദ് ആര്‍മിയും സ്ഥാപിച്ചു. അതാണ് ഇന്ത്യന്‍ നാഷണല്‍ ആര്‍മി (INA) എന്നറിയപ്പെടുന്നത്.
മംഗള്‍ പാണ്ഡെ (1827 ജൂലൈ 19 - 1857 ഏപ്രില്‍ 08)
രാജ്യത്തെ ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു മംഗള്‍ പാണ്ഡെ. ബ്രിട്ടീഷ് പട്ടാളത്തില്‍ ഒരു സൈനികനായിരുന്നും അദ്ദേഹം. തുടര്‍ന്ന് 'മരോ ഫിരംഗി കോ' എന്ന വാചകം അവതരിപ്പിച്ചുകൊണ്ട് ബ്രിട്ടീഷുക്കാര്‍ക്കെതിരെ പോരാടാന്‍ ആദ്യമായി ഇന്ത്യക്കാരെ പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രക്ഷോഭം ഒന്നാം വിമോചന സമരത്തിന് ഉത്തേജകമായി. 1857-ലെ ഈ മഹത്തായ കലാപം, ഇന്ത്യന്‍ ലഹള, ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്നൊക്കെ അറിയപ്പെടുന്നു.



Click it and Unblock the Notifications
