For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയമിടിപ്പിന്റെ താളം തെറ്റുമ്പോള്‍: അറിയണം അപകടാവസ്ഥകള്‍

|

നമ്മുടെ പ്രിയതാരം ദീപിക പദുക്കോണിനെ കഴിഞ്ഞ ദിവസമാണ് ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഹൈദരാബാദിലെ ഷൂട്ടിംങ് സെറ്റില്‍ വെച്ചായിരുന്നു സംഭവം. ആശുപത്രിയിലെ ചികിത്സക്ക് ശേഷം ഹൃദയമിടിപ്പ് സാധാരണ നിലയിലാവുകയും ആശുപത്രി വിടുകയും ചെയ്തു എന്നാണ് അവരോട് അടുതത വൃത്തങ്ങള്‍ പറയുന്നത്. ഇത്തരത്തില്‍ ക്രമാതീതമായി ഹൃദയമിടിപ്പ് കൂടുന്നതിനെ ടാക്കികാര്‍ഡിയ എന്നാണ് പറയുന്നത്. എന്താണ് ടാക്കികാര്‍ഡിയ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്താണ് ലക്ഷണങ്ങള്‍ എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

Tachycardia Symptoms

നിങ്ങള്‍ക്ക് ഇത്തരത്തില്‍ സമാനമായ അനുഭവം ഉണ്ടാവുമ്പോള്‍ നിങ്ങളുടെ ഹൃദയമിടിപ്പ് അല്‍പനേരത്തേക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധത്തില്‍ വര്‍ദ്ധിക്കുന്നു. സാധാരണ അവസ്ഥയില്‍ ഹൃദയമിടിപ്പ് എന്ന് പറയുന്നത് മിനിറ്റില്‍ 60 മുതല്‍ 100 വരെയാണ്. എന്നാല്‍ നിങ്ങളുടെ ഹൃദയത്തിന്റെ മിടിപ്പ് നൂറില്‍ കൂടുതലാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതിനെയാണ് ടാക്കികാര്‍ഡിയ എന്ന് പറയുന്നത്. ഈ മിടിപ്പിനിടയില്‍ പലപ്പോഴും രക്തയോട്ടത്തില്‍ കുറവ് സംഭവിക്കുന്നു. കാരണം വേഗത്തില്‍ ഹൃദയമിടിക്കുമ്പോള്‍ നിങ്ങളുടെ ഹൃദയത്തിന് രക്തം എത്തിച്ച് കൊടുക്കുന്നതിന് സാധിക്കാതെ വരുന്നു. ഇത് ശരീരത്തില്‍ കൃത്യസമയത്ത് വിതരണം ചെയ്യപ്പെടുന്നതില്‍ തടസ്സമുണ്ടാവുമ്പോള്‍ അപകടകരമായ അവസ്ഥയുണ്ടാവുന്നു. കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.

ടക്കികാര്‍ഡിയ വിശദവിവരങ്ങള്‍

ടക്കികാര്‍ഡിയ വിശദവിവരങ്ങള്‍

ടക്കികാര്‍ഡിയ എന്നത് മിനിറ്റില്‍ നൂറില്‍ കൂടുതല്‍ ഹൃദയ സ്പന്ദനങ്ങള്‍ സംഭവിക്കുന്ന അവസ്ഥയാണ് എന്ന് പറഞ്ഞുവല്ലോ. ഇത്തരത്തില്‍ പല തരത്തിലുള്ള ക്രമരഹിതമായ ഹൃദയ താളം ടാക്കിക്കാര്‍ഡിയയ്ക്ക് കാരണമാകും. എന്നാല്‍ ഇത് എപ്പോഴും ആശങ്കയുണ്ടാക്കുന്നതല്ല. കാരണം സാധാരണ അവസ്ഥയില്‍ നോര്‍മല്‍ ഹൃദയമിടിപ്പ് ഉള്ളവരില്‍ വ്യായാമം ചെയ്യുമ്പോഴോ അല്ലെങ്കില്‍ ഓടുമ്പോഴോ അതുമല്ലെങ്കില്‍ കായികാധ്വാനം ചെയ്യുമ്പോഴോ എല്ലാം ഹൃദയിടിപ്പ് വര്‍ദ്ധിക്കുന്നു. ഇത് സാധാരണമാണ്. ഇത് സാധാരണ അവസ്ഥയില്‍ എന്തെങ്കിലും സങ്കീര്‍ണത ഉണ്ടാക്കുന്നതല്ല. എന്നാല്‍ ചികിത്സിച്ചില്ലെങ്കില്‍ ഒരു പക്ഷേ അത് ഹൃദയസ്തംഭനം, സ്‌ട്രോക്ക് പോലുള്ള ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു.

വ്യത്യസ്ത രോഗാവസ്ഥകള്‍

വ്യത്യസ്ത രോഗാവസ്ഥകള്‍

ഏതൊക്കെ തരത്തിലുള്ള ടാക്കികാര്‍ഡിയ ഉണ്ടെന്ന് നമുക്ക് നോക്കാം. സൈനസ് ടാക്കിക്കാര്‍ഡിയ പലപ്പോഴും വ്യായാമം അല്ലെങ്കില്‍ സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ഹൃദയമിടിപ്പിന്റെ സാധാരണ വര്‍ദ്ധനവാണ്. ഇത് ഒരിക്കലും അപകടകരമായ അവസ്ഥയുണ്ടാക്കുന്നതല്ല. എന്നാല്‍ ഇതല്ലാതെ ഇവ ക്രമരഹിതമായി മാറുമ്പോഴാണ് അല്‍പം ശ്രദ്ധിക്കേണ്ടത്. ടാക്കികാര്‍ഡിയായുടെ വിവിധ രോഗാവസ്ഥകളും തരങ്ങളും നോക്കാം.

ഏട്രിയല്‍ ഫൈബ്രിലേഷന്‍

ഏട്രിയല്‍ ഫൈബ്രിലേഷന്‍

ടാക്കിക്കാര്‍ഡിയയുടെ ഏറ്റവും സാധാരണമായ തരം ഇതാണ്. ഇത്തരം രോഗാവസ്ഥകള്‍ ഉള്ളവരെങ്കില്‍ ഇവരില്‍ ഹൃദയത്തിന്റെ മുകള്‍ഭാഗത്തെ അറകളില്‍ ക്രമരഹിതമായി ഉണ്ടാവുന്ന വൈദ്യുത സിഗ്‌നലുകള്‍ വേഗത്തിലുള്ള ഹൃദയമിടിപ്പിലേക്ക് നയിക്കുന്നു. എന്നാല്‍ ഈ അവസ്ഥ വളരെ താല്‍ക്കാലികമായിരിക്കാം. ഒരിക്കലും ഇവ നിലനില്‍ക്കുന്നതായിരിക്കില്ല. എന്നാല്‍ ഇതിന് കൃത്യമായ ചികിത്സ എടുത്തില്ലെങ്കില്‍ ഇവ ഒരിക്കലും മാറുകയും ഇല്ല എന്നതാണ്.

ഏട്രിയല്‍ ഫ്‌ലട്ടര്‍

ഏട്രിയല്‍ ഫ്‌ലട്ടര്‍

ഇത്തരം അവസ്ഥയില്‍ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക എന്നത് സാധാരണമായ ഒരു അവസ്ഥയാണ്. എന്നാല്‍ ഇവ പിന്നീട് സ്വയം തന്നെ ഇല്ലാതാവുന്നുണ്ട്. പക്ഷേ ചില ഘട്ടങ്ങളില്‍ ഇവ മാറാതെ നില്‍ക്കുമ്പോള്‍ അതിന് വേണ്ട ചികിത്സ എടുക്കുന്നതിന് ശ്രദ്ധിക്കണം. ഏട്രിയല്‍ ഫ്‌ലട്ടര്‍ ഉള്ള ആളുകള്‍ക്ക് മറ്റ് ചില സമയങ്ങളില്‍ ഏട്രിയല്‍ ഫൈബ്രിലേഷന്‍ സാധ്യതയും ഉണ്ടാവാറുണ്ട്. അതുകൊണ്ട് അല്‍പം കൂടുതല്‍ ശ്രദ്ധ ഇവരില്‍ വേണം.

വെന്‍ട്രിക്കുലാര്‍ ടാക്കിക്കാര്‍ഡിയ

വെന്‍ട്രിക്കുലാര്‍ ടാക്കിക്കാര്‍ഡിയ

ഹൃദയത്തിന്റെ താഴത്തെ അറകളായ വെന്‍ട്രിക്കിളുകളില്‍ ഉണ്ടാവുന്ന അസ്വസ്ഥതയാണ് ഇവ. കൂടെക്കൂടെ വേഗത്തില്‍ ഉണ്ടാവുന്ന ഹൃദയമിടിപ്പ് വെന്‍ട്രിക്കിളുകളിലേക്ക് ആവശ്യമായ രക്തം പമ്പ് ചെയ്യുന്നതിന് അനുവദിക്കുന്നില്ല. ഇത് ഇവരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരം ഹൃദയമിടിപ്പുകള്‍ വെറും സെക്കന്റുകള്‍ മാത്രമാണ് നീണ്ട് നില്‍ക്കുന്നത്. എന്നാല്‍ ചില അവസ്ഥകളില്‍ ഇവ അല്‍പം ഗുരുതരാവസ്ഥയുണ്ടാക്കുന്നതായിരിക്കാം. അത് മാത്രമല്ല വളരെ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. ജീവന് തന്നെ ഭീഷണി ഉണ്ടാവുന്ന അവസ്ഥയിലേക്ക് ഇത് എത്തിയേക്കാം.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

ടാക്കികാര്‍ഡിയയുടെ രോഗലക്ഷണങ്ങളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. കാരണം ഇവ നിസ്സാരമായി കാണുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. കാരണം ഹൃദയമിടിപ്പ് വര്‍ദ്ധിക്കുമ്പോള്‍ അത് ചില അവസരങ്ങളില്‍ ആവശ്യത്തിന് രക്തം പമ്പ് ചെയ്യാതിരിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിന്റെ ഫലമായി പലപ്പോഴും ശരീരത്തിലെ ഓരോ ഭാഗത്തേയും അവയവങ്ങളും കോശങ്ങളും ടിഷ്യൂകളും നശിച്ച് പോവുന്നു. ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാത്തത് വഴി പലപ്പോഴും ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുന്നു. ഇത് വളരെ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ലക്ഷണങ്ങള്‍ ഇപ്രകാരം

ലക്ഷണങ്ങള്‍ ഇപ്രകാരം

രോഗലക്ഷണങ്ങളില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും എന്തൊക്കെ ലക്ഷണങ്ങളാണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാവുന്നതാണ്. നെഞ്ച് വേദന, ഹൃദയമിടിപ്പ് കൂടിയതായി തോന്നുക, ബോധക്ഷയം, തലകറക്കം, പെട്ടെന്നുള്ള പള്‍സ് റേറ്റ്, ശ്വാസം മുട്ടല്‍ എന്നിവയാണ് പ്രധാനമായും ഉണ്ടാവുന്ന ലക്ഷണങ്ങള്‍. എന്നാല്‍ ചിലരില്‍ രോഗലക്ഷണങ്ങള്‍ പലപ്പോഴും കണ്ടെത്താന്‍ സാധിക്കുന്നില്ല. ഇതിന് വേണ്ടി ശാരീരിക പരിശോധന നടത്തുന്നതിനോ ഹൃദയ പരിശോധന നടത്തുന്നതിനോ ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കണക്കാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

ഇത്തരം ഒരു രോഗാവസ്ഥ കണ്ടെത്തുമ്പോള്‍ എപ്പോഴാണ് ഡോക്ടറെ കാണേണ്ടത് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടാവും. എന്നാല്‍ നിങ്ങളുടെ ഹൃദയം വേഗത്തില്‍ മിടിക്കുന്നുണ്ട് എന്ന് തോന്നിയാല്‍ നല്ലൊരു ഡോക്ടറെ ഉടനേ തന്നെ കാണുന്നതിന് ശ്രദ്ധിക്കുക. അതോടൊപ്പം തന്നെ നിങ്ങള്‍ക്ക് ശ്വാസതടസ്സം, ബലഹീനത, തലകറക്കം, ബോധക്ഷയം അല്ലെങ്കില്‍ നെഞ്ചുവേദന അല്ലെങ്കില്‍ അസ്വസ്ഥത എന്നിവ ഉണ്ടെങ്കില്‍ ഒരു കാരണവശാലും വൈകിക്കരുത്. ഇത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നുണ്ട് എന്നതാണ് സത്യം. ചില തരം ടാക്കികാര്‍ഡിയ പലപ്പോഴും രക്തസമ്മര്‍ദ്ദം പോലുള്ള അവസ്ഥകള്‍ വളരെയധികം കുറയുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇവരില്‍ ശ്വസനവും നാഡിമിടിപ്പും കുറയുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക.

അടിവയറ്റിലെ വേദന നിസ്സാരമല്ല: ഓവര്‍ആക്റ്റിവ് ബ്ലാഡര്‍ ഒരു കാരണംഅടിവയറ്റിലെ വേദന നിസ്സാരമല്ല: ഓവര്‍ആക്റ്റിവ് ബ്ലാഡര്‍ ഒരു കാരണം

ചെള്ള് പനി ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു: അറിയാം ലക്ഷണവും പ്രതിരോധവുംചെള്ള് പനി ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു: അറിയാം ലക്ഷണവും പ്രതിരോധവും

English summary

Tachycardia Symptoms, Causes, Diagnosis and Treatment in Malayalam

Tachycardia : Here we are discussing about the Tachycardia Symptoms, Causes, Diagnosis and Treatment in Malayalam. Take a look.
Story first published: Wednesday, June 15, 2022, 13:01 [IST]
X
Desktop Bottom Promotion