Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
ഹൃദയസംരക്ഷണത്തിന് പരിപ്പുകഴിയ്ക്കാം

ഇന്റര്‍നാഷനല്‍ നട്ട് ആന്‍ഡ് െ്രെഡഡ് ഫ്രൂട്ട് കൌണ്‍സില്‍ സ്പെയിനിലെ ബാഴ്സലോണയില്‍ നടത്തിയ 'നട്ട്സ് ആന്‍ഡ് കാര്‍ഡിയോ വാസ്കുലര്‍ ഹെല്‍ത്ത് സിംപോസിയത്തിലാണ് ഇതു സംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചത്. സ്പെയിന്, അമേരിക്ക, ആസ്ത്രേലിയ എന്നിവിടങ്ങളിലെ ഗവേഷകരാണു പരിപ്പിന്റെ മേന്മ കണ്ടെത്തിയത്.
പരിപ്പുകളും ഉണക്കിയ പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദ്രോഗ സാധ്യത കുറയും. ആനുപാതികമല്ലാത്ത ശരീരഭാരവും ഉയര്‍ന്ന കൊളസ്ട്രോള്‍ നിലയുമുള്ളവര്‍ പരിപ്പു തുടര്‍ച്ചയായി ഉപയോഗിച്ചതിലൂടെ കൊളസ്ട്രോളിന്റെ അളവു കുറഞ്ഞതായും പഠനങ്ങളില്‍ കണ്ടെത്തി.
ശരീരത്തിനാവശ്യമായ മിക്ക ഘടകങ്ങളും പരിപ്പുകളിലുണ്ട്. ഒരു ദിവസം ഒരു കൈക്കുമ്പിളില്‍ കൊള്ളുന്ന പരിപ്പു കഴിച്ചാല്‍ കൊളസ്ട്രോള്‍ ഉള്ളവര്‍ക്കും ടൈപ് രണ്ടു പ്രമേഹമുള്ളവര്‍ക്കും ഏറെ പ്രയോജനപ്പെടുമെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
ഊര്‍ജത്തിന്റെ കലവറയാണ് പരിപ്പുകള്‍. ഫാറ്റി ആസിഡുകള്‍, കൊഴുപ്പ്, നാരുകള്‍, ധാതുക്കള്‍, ആന്റി ഓക്സൈഡുകള്‍ എന്നിവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബദാം, കശുവണ്ടി, ബ്രസീല്‍ നട്ട്, പൈന്‍ നട്ട്സ്, പിസ്ത, വാള്‍നട്ട്, നിലക്കടല എന്നിവയാണു പരിപ്പുകളില്‍ പ്രധാനം.
പരിപ്പുകളുടെ ഉപയോഗം ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് ഉയര്‍ത്തുമെന്നും ശരീരഭാരം കൂട്ടുമെന്നും പ്രചരിപ്പിക്കുന്നുണ്ട്. പരിപ്പിന്റെ ഗുണങ്ങള്‍ അറിയാതെയുള്ള പ്രചാരണമാണിതെന്നും പ്രബന്ധത്തില്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
