Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
വയറുകാലിയാക്കിയാല് ഹൃദയം പിണങ്ങും

വയറ് കാലിയായിക്കിടക്കുന്നത് പ്രത്യേകിച്ചും പ്രാതല്‍ കഴിയ്ക്കാതിരിക്കുന്നത് ഹൃദയത്തിന് ദോഷം ചെയ്യും. മരണത്തിന് വരെ കാരണമാകുന്ന ഹൃദ്രോഗങ്ങള്‍ വന്നുപെടാന്‍ ഇതില്‍ക്കൂടുതല്‍ ഒന്നും വേണ്ടെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
പ്രഭാതഭക്ഷണം വേണ്ടെന്ന് വെയ്ക്കുന്നത് പൊണ്ണത്തടിയുള്‍പ്പെടെയുള്ള ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന നേരത്തേയുള്ള കണ്ടെത്തലിനെ അരിക്കിട്ടിറപ്പിക്കുന്നകാര്യങ്ങളും പുതിയ പഠനറിപ്പോര്‍ട്ടിലുണ്ട്.
ഭക്ഷണം കഴിയ്ക്കാതെ വയറ് കാലിയാക്കിവെയ്ക്കുന്നത് രക്തത്തിലെ ഇന്‍സുലിന്റെ അളവ് കൂടാന്‍ കാരണമാകും. ഇത് പ്രമേഹത്തിന്റെ ആദ്യലക്ഷണങ്ങളില്‍ ഒന്നാണ്. ചെറിയപ്രായത്തില്‍ത്തന്നെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്.
പ്രാതല്‍ കഴിയ്ക്കാതെ നടക്കുന്നത് കുട്ടികളിലും യുവാക്കളിലും പതിവായുള്ള ശീലമാണ്. ജീവിതകാലം മുഴുവന്‍ ഇതുകൊണ്ട് അസ്വസ്ഥത അനുഭവിക്കേണ്ടിവരുന്നത് എത്ര വിഷമകരമായ കാര്യമാണ്. യൂണിവേഴ്സിറ്റി ഓഫ് ടാസ്മാനിയയിലെ ഗവേഷകരാണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്.
2184 ആളുകളില്‍ 20 വര്‍ഷത്തോളം നടത്തിയ പഠനത്തിലൊടുവിലാണ് ഇവര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍്ട്ട അമേരിക്കന്‍ ജേണല്‍ ഓഫ്് ക്ലിനിക്കല്‍ നുട്രീഷനില് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
