Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
11 മണിക്കൂറിലേറെ ജോലി ഹൃദയത്തിന് നന്നല്ല

സാധാരണ സമയം ജോലിചെയ്യുന്നവരെ അപേക്ഷിച്ച് 11 മണിക്കൂറിലേറെ ജോലിചെയ്യുന്നവരില് ഹൃദ്രോഗം വരാനുള്ള സാധ്യത 67 ശതമാനം കൂടുതലാണെന്നാണ് ഗവേഷകര് പറയുന്നത്. ദീര്ഘനേരം ജോലിചെയ്യുമ്പോഴുണ്ടാകുന്ന രക്തസമ്മര്ദ്ദം, പ്രമേഹം, ജോലിസമ്മര്ദ്ദം കുറയ്ക്കാനായി കണ്ടെത്തുന്ന പുകവലി പോലുള്ള ദുശ്ശീലങ്ങള് എന്നിവമൂലമെല്ലാമാണ് ഹൃദ്രോഗസാധ്യത വര്ധിക്കാനിടയുണ്ടെന്ന് ഗവേഷകര് കണക്കാക്കിയിരിക്കുന്നത്.
പതിനൊന്നു വര്ഷത്തോളമാണ് ഇക്കാര്യത്തില് ഗവേഷകര് പഠനം നടത്തിയത്. ഒരാള്ക്ക് ദിവസം ഏഴുമുതല് എട്ടുമണിക്കൂര് വരെ ജോലിയാണ് ഗവേഷകര് നിര്ദ്ദേശിക്കുന്നത്. ഇതില്ക്കൂടുതല് ചെയ്യുന്നത് ആരോഗ്യപരമായി നന്നല്ലെന്ന്് അവര് മുന്നറിയിപ്പും നല്കുന്നു. ലണ്ടന് യൂണിവേഴ്സിറ്റി കോളെജിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
ദിവസം 11 മണിക്കൂറിലേറെ ജോലിചെയ്യുന്നവര്ക്കു ഹൃദ്രോഗസാധ്യത 67% അധികമാണെന്നു ഗവേഷകര്. ദീര്ഘജോലിക്കൊപ്പമുണ്ടാകുന്ന രക്തസമ്മര്ദം, പ്രമേഹം, പുകവലി സ്വഭാവം എന്നിവ കൂടി കണക്കിലെടുത്താണിത്. പതിനൊന്നു വര്ഷം നീണ്ട പഠനത്തിനൊടുവിലാണു റിപ്പോര്ട്ട്. ദിവസം ഏഴ് എട്ട് മണിക്കൂര് ജോലിയാണു ഗവേഷകര് നിര്ദേശിക്കുന്നത്.
ഏഴായിരത്തോളം സര്ക്കാര് ജീവനക്കാര്ക്കിടയിലാണ് ഗവേഷകര് നിരീക്ഷണം നടത്തിയത്. കൂടതല് സമയം ജോലിചെയ്യുന്നവരില് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് നേരത്തേ നടന്ന പഠനങ്ങളില് കണ്ടെത്തിയിരുന്നു. ഐടി ജോലിക്കാര് ഉള്പ്പെടെയുള്ളവരിലാണ് ഇത്തരം പ്രശ്നങ്ങള് കൂടുതലായി കാണുന്നതും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
