Latest Updates
-
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക
ഹൃദ്രോഗികള് എന്തിന് സെക്സിനോട് നോ പറയുന്നു?
ഹൃദ്രോഗികള് എന്തിനാണ് സെക്സിനോട് നോ പറയുന്നത്.. അഞ്ചില് ഒരു ഹൃദ്രോഗി ലൈംഗികത വേണ്ടെന്നു വെക്കുന്നുണ്ടെന്നാണ് റിപ്പോര്ട്ട്. ലൈംഗികമായി ബന്ധപ്പെടുമ്പോള് ഹൃദയാഘാതമോ കാര്ഡിയാക് അറസ്റ്റോ ഉണ്ടാകുമോ എന്ന ഭയമാണ് ഇവരെ പിന്തിരിപ്പിക്കുന്നത്.
ആയിരത്തഞ്ഞൂറോളം ബ്രീട്ടിഷുകാരായ ഹൃദ്രോഗികള്ക്കിടയില് നടത്തിയ സര്വ്വേയിലാണ് ഹൃദ്രോഗം ലൈംഗിക ജീവിതത്തെ ബാധിക്കുന്നുണ്ടെന്ന നിഗമനത്തില് എത്തിയത്. 19 ശതമാനം പേര് പൂര്ണമായും ലൈംഗികതയോട് വിട പറഞ്ഞുവെന്നാണ് ബിഎച്ച്എഫിന്റെ കണക്കുകള് വ്യക്തമാക്കുന്നത്.

ലൈംഗികതയോട് താത്പര്യം കുറഞ്ഞതാണ് മിക്കവരുടെയും പ്രശ്നം. ഉദ്ദാരണക്കുറവാണ് പുരുഷന്മാരെ അലട്ടുന്ന മുഖ്യ പ്രശ്നം. കൊറോണറി ആര്ട്ടെറി ഡിസീസ് ബാധിച്ച മിക്കവരിലും ഉദ്ദാരണക്കുറവ് അനുഭവപ്പെടാറുണ്ട്. താത്പര്യമില്ലായ്മയും ഭീതിയുമാണ് ഹൃദ്രോഗികളായ സ്ത്രീകളെ അലട്ടുന്ന പ്രശ്നം.
ഹൃദ്രോഗികളായ ആളുകള് തങ്ങളുടെ ലൈംഗിക പ്രശ്നങ്ങള് മാറ്റാരുമായും ചര്ച്ചയും ചെയ്യുന്നില്ല. ലൈംഗികത മാത്രമല്ലല്ലോ ജീവിതം എന്ന മട്ടാണ് മിക്കവരിലും. മറ്റു ചിലര് നാണക്കേട് കാരണം പ്രശ്നങ്ങള് ഉള്ളിലൊതുക്കുന്നു. ഡോക്ടറോടും പങ്കാളിയോടും തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഹൃദ്രോഗികള് ആദ്യം ചെയ്യേണ്ടത്.
മരുന്നുകളിലൂടെ നിങ്ങളുടെ പ്രശ്നങ്ങള് മാറ്റാനും സുഖകരമായ രതി ആസ്വദിക്കാനും ഇത് സഹായകമാകുന്നതാണ്. ജീവിതത്തില് നിന്നും ടെന്ഷനും ഭയവും തുടച്ചു മാറ്റുക.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
