Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മാസത്തില് ഒരു ദിവസം ഉപവസിക്കാം

അതിനാല്ത്തന്നെ ആരോഗ്യവിദഗ്ധരും ഇത്തരം രീതികളെ പ്രോത്സാഹിപ്പിക്കാറുണ്ട്. അടുത്തിടെ അമേരിക്കയില് ഇതിനെക്കുറിച്ച് കൂടുതല്പഠനങ്ങള് നടന്നു. ഇതില് ഉപവാസം അത്ഭുതകരമായി ആരോഗ്യത്തെ പരിരക്ഷിക്കാന് സഹായിക്കുമെന്നാണ് കണ്ടെത്തിയത്.
മാസത്തില് ഒരു ദിവസം ഭക്ഷണം ഉപേക്ഷിച്ച് ഉപവസിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഗവേഷകര് പറയുന്നു. ഇങ്ങനെ ചെയ്യുന്നത് ഹൃദ്രോഗം, പ്രമേഹം എന്നിവയെ അകറ്റി നിര്ത്തുമത്രേ. 200 കുടുംബങ്ങളിലാണ് ഗവേഷകര് ഇതുസംബന്ധിച്ച പഠനം നടത്തിയത്
ഉപവസിക്കാത്തവരില് 75 ശതമാനത്തോളം പേരുടെ ഹൃദയധമനികള് ചുരുങ്ങുന്നതായി അമേരിക്കന് ഡോക്ടര്മാര് നടത്തിയ പരിശോധനകളില് കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്ത തരത്തിലുള്ള പ്രമേഹങ്ങള്ക്കു ഉപവാസം ഉചിതമാണെന്ന് അമേരിക്കന് കോളജ് ഓഫ് കാര്ഡിയോളീസ് പറയുന്നത്.
24 മണിക്കൂര് പച്ചവെള്ളമല്ലാതെ മറ്റൊന്നും കഴിക്കാത്ത ആളുകളിലായിരുന്നു പരീക്ഷണം. ഇങ്ങനെ ഉപവസിച്ചവരില് ശരീരവളര്ച്ചയെ ത്വരിതപ്പെടുത്തുന്ന ഹോര്മോണിന്റെ ഉത്പാദനം വര്ധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത് ശരീരപോഷണത്തെ വേഗത്തിലാക്കുകയും ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ കത്തിച്ചുകളയുകയും ചെയ്യും.
ഉപവാസം ആരംഭിക്കുമ്പോള് ശരീരത്തിലെ കൊളസ്ട്രോള് അളവ് വര്ധിക്കുമെങ്കിലും ഉപവാസം അവസാനിക്കുമ്പോള് ഇതു പൂര്വസ്ഥിതിയിലെത്തുമെന്നും ശാസ്ത്രജ്ഞര് കണ്ടെത്തിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
