Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
കൈകാലുകള്‍ ഒന്ന് ശ്രദ്ധിക്കൂ: കൊളസ്ട്രോള്‍ ഗുരുതരാവസ്ഥയിലാണോ അറിയാം
കൊളസ്ട്രോള്‍ എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു രോഗാവസ്ഥയാണ് എന്ന് നമുക്കറിയാം. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്. കൊളസ്ട്രോള്‍ മാത്രമല്ല പ്രമേഹവും രക്തസമ്മര്‍ദ്ദവും എല്ലാം ഇന്നത്തെ കാലത്ത് ജീവനെടുക്കുന്ന അപകടത്തിലേക്കാണ് എത്തുന്നത്. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടിയാണ് നാം ഓരോ ദിവസവും ശ്രദ്ധിക്കേണ്ടത്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകളില്‍ എന്തൊക്കെ കാര്യങ്ങള്‍ നാം ശ്രദ്ധിക്കണം എന്നത് അറിഞ്ഞിരിക്കണം.

കൊളസ്ട്രോള്‍ ശരീരത്തില്‍ കൂടുതലാവുമ്പോള്‍ ശരീരം ചില ലക്ഷണങ്ങളെ കാണിക്കുന്നു. കൈകാല്‍ വേദനയും മുട്ടു വേദനയും ക്ഷീണവും എല്ലാം കൂടിയ കൊളസ്ട്രോളിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. എന്നാല്‍ ചില ലക്ഷണങ്ങള്‍ അല്പം ഗുരുതരമായ അവസ്ഥയെ സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് കൈകാലുകളില്‍ ആയിരിക്കും. എന്നാല്‍ ഇത് എന്തൊക്കെയെന്നത് നമുക്ക് നോക്കാം. കൊളസ്ട്രോള്‍ ശരീരത്തില്‍ കൂടുതലെന്ന് കാണിക്കുന്ന ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്.

ശരീരത്തിന് കൊളസ്ട്രോളിന്റെ ആവശ്യം
ശരീരത്തിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നല്ല കൊളസ്ട്രാളിന്റെ ആവശ്യമുണ്ട്. എന്നാല്‍ നമ്മുടെ രക്തത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിക്കുമ്പോഴാണ് അത് ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. പലപ്പോഴും കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നവര്‍, മദ്യപാനം, പുകവലി, അമിതഭാരം എന്നിവയെല്ലാം ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു. പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ ഇതിനെ നിശബ്ദ കൊലയാളി എന്നാണ് പറയുന്നത്. പലപ്പോഴും ഇത് പതുക്കെ ശരീരത്തിന് നാശമുണ്ടാക്കുകയും ഹൃദയ സംബന്ധമായ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ കൈകാലുകളിലെ വിരലുകള്‍ നോക്കി ഉയര്‍ന്ന കൊളസ്ട്രോള്‍ അളവ് കണ്ടെത്താന്‍ സാധിക്കും എന്നാണ്
ചെമ്പൂരിലെ സെന്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. നാരായണ്‍ ഗഡ്കര്‍ പറയുന്നത്. ഉയര്‍ന്ന കൊളസ്ട്രോള്‍ പലപ്പോഴും കൈകാല്‍ വിരലുകളില്‍ വേദനാജനകമായ അവസ്ഥയുണ്ടാക്കുന്നു എന്നാണ് പറയുന്നത്. ഈ അവയവങ്ങളിലെ രക്തക്കുഴലുകളില്‍ കൊളസ്ട്രോള്‍ കൂടുതല്‍ അടിഞ്ഞ് കൂടുന്നതിന്റെ ഫലമായാണ് ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാവുന്നത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ലക്ഷണങ്ങള്‍ ഇപ്രകാരം
എന്നാല്‍ ശരീരത്തില്‍ കൊളസ്ട്രോള്‍ വര്‍ദ്ധിച്ചിട്ടുണ്ട് എന്ന് എങ്ങനെ കൈകാലുകള്‍ നിങ്ങളോട് പറയുന്നു എന്ന് നോക്കാം. പലപ്പോഴും കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായി കൈകാലുകളിലെ രക്തയോട്ടത്തില്‍ തടസ്സം ഉണ്ടാവുന്നു. ഈ അവസ്ഥയില്‍ കൊളസ്ട്രോളിന്റെ ഫലകങ്ങള്‍ രക്തക്കുഴലുകളില്‍ തടസ്സം സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും കാലുകളില്‍ വേദന വര്‍ദ്ധിക്കുന്നു. നടക്കുമ്പോള്‍ ഇത്തരം അവസ്ഥകള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. കൈകളിലും ഇതേ വേദന അനുഭവപ്പെടുന്നു. ഇത് കൂടാതെ ഉള്ളംകൈ, കൈമുട്ട് എന്നീ ഭാഗങ്ങളില്‍ കൂടുതല്‍ മഞ്ഞ നിറം കാണപ്പെടുകയും ചെയ്യാം. ഇത്തരം അവസ്ഥകള്‍ ഒരിക്കലും നിസ്സാരമല്ല. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് കാര്യങ്ങള്‍ വിലയിരുത്തണം.

മുഖത്തെ ലക്ഷണങ്ങള്‍
കൈകാലുകളില്‍ മാത്രമല്ല ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ള ഒരു വ്യക്തിക്ക് പലപ്പോഴും ചര്‍മ്മത്തില്‍ മഞ്ഞ നിറത്തിലുള്ള നിക്ഷേപം കാണാന്‍ സാധിക്കുന്നു. പലപ്പോഴും കണ്ണിന്റെ വെള്ള, കൈപ്പത്തി, കാലുകളുടെ അടിഭാഗം എന്നീ സ്ഥലങ്ങളില്‍ പലപ്പോഴും മഞ്ഞ നിറം കാണാന്‍ സാധിക്കുന്നു. കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ ആണ് ഇത്തരം മാറ്റങ്ങള്‍ മുഖത്തും കാലുകളിലും കാണപ്പെടുന്നത്. ചിലരില്‍ കൈകാലുകള്‍ക്ക് എപ്പോഴും തണുപ്പ് അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

നഖത്തിന്റെ നിറം
നഖത്തിന്റെ നിറവും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. കൈലുകളിലും കൈകളിലും കാണപ്പെടുന്ന നഖങ്ങളുടേയും അതോട് ബന്ധപ്പെട്ട് കിടക്കുന്ന ചര്‍മ്മത്തിലും മഞ്ഞ നിറം കാണപ്പെടുന്നു. ഈ അവസ്ഥയില്‍ കൊളസ്ട്രോള്‍ കൂടുതലാണെന്ന് ഉറപ്പിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ മറ്റ് ചില ലക്ഷണങ്ങളും ഇതിന്റെ ഫലമായി ഉണ്ടാവാം. അതില്‍ വരുന്നതാണ്. കാല്‍വിരലുകള്‍ സാധാരണത്തേതില്‍ കൂടുതല്‍ കട്ടിയാവുന്നതോ അല്ലെങ്കില്‍ അതിന്റെ ആകൃതിയില്‍ മാറ്റം വരുകയോ ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉയര്‍ന്ന കൊളസ്ട്രോളിനെ കൈകാര്യം ചെയ്യുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.. അവ എന്തൊക്കെയെന്ന് നോക്കാം. ആദ്യം രോഗാവസ്ഥയുടെ അപകടാവസ്ഥ നാം മനസ്സിലാക്കേണ്ടതാണ്. പലപ്പോഴും കൊളസ്ട്രോളിന്റെ ഉയര്‍ന്ന അളവ് നമ്മുടെ ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ മരുന്നുകള്‍ക്ക് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ കഴിയുമെങ്കിലും, ചില ജീവിതശൈലി മാറ്റങ്ങള്‍ ചീത്ത കൊളസ്ട്രോള്‍ കുറക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുക എന്ന കാര്യമാണ് നാം ശ്രദ്ധിക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. അത് ഇപകടകരമായ അവസ്ഥ നിങ്ങളില്‍ ഉണ്ടാക്കുന്നു.

ഭക്ഷണവും വ്യായാമവും ശ്രദ്ധിക്കുക
ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന തരത്തിലുള്ള ഭക്ഷണം കഴിക്കുന്നത് ശ്രദ്ധിക്കുക. മാത്രമല്ല പുകവലി അല്ലെങ്കില്‍ മദ്യപാനം തുടങ്ങിയ ദു:ശ്ശീലങ്ങള്‍ ഉപേക്ഷിക്കുന്നതിന് ശ്രദ്ധിക്കുക. മാത്രമല്ല ഇതിനൊടൊപ്പം തന്നെ വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കുക. കൂടാതെ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ ഇരിക്കുക. ഭക്ഷണ കാര്യത്തില്‍ അമിതമായ കൊഴുപ്പും മധുരവും എല്ലാം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരുന്നതിന് ശ്രദ്ധിക്കണം. കൊളസ്ട്രോള്‍ എന്നത് നിശബ്ദ കൊലയാളിയായത് കൊണ്ട് തന്നെ പതിയെ പതിയെ ലക്ഷണങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കുകയും കൃത്യമായ ഡോക്ടറിന്റെ നിര്‍ദ്ദേശം അനുസരിക്കുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications