For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ ഷോപ്പിങ് !!

By Staff
|

Shopping
തടികൂടുതലാണ് എന്ന് പരാതി പറയാത്ത സ്ത്രീകള്‍ ഇല്ല. മെലിഞ്ഞ സുന്ദരികളാകാന്‍ ഭക്ഷണം നന്നേകുറച്ച് ഹെല്‍ത്ത് ക്ലബ്ബുകളിലും ജിമ്മുകളിലും അത്യധ്വാനം ചെയ്യുന്നവരും കുറവല്ല.

മെലിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കിതാ ഒരു പുതിയ വാര്‍ത്ത. മെലിയാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഷോപ്പിങിന് പോവുക.

അതിശയം തോന്നുന്നുണ്ടല്ലേ. എന്നാല്‍ സംഗതി സത്യമാണ്. തടികുറയ്ക്കാന്‍ ജിമ്മും ഡയറ്റിങും ഒന്നും വേണ്ട വെറും ഷോപ്പിങ് മതിയെന്നാണ് ഒരു പഠനത്തില്‍ നിന്നും കണ്ടെത്തിയത്.

പഠനത്തിന് വേണ്ടി നടത്തിയ സര്‍വ്വേയില്‍ 3000 സ്ത്രീകളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഇവരില്‍ കൂടുതല്‍പ്പേരുടെയും ശരീരഭാരം നിയന്ത്രിക്കുന്നതില്‍ ഷോപ്പിങിന് പ്രധാന പങ്കുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഇവരില്‍ പലരുടെയും ശരീരത്തില്‍ നിന്നും പ്രതിവര്‍ഷം 4800 കലോറി ഷോപ്പിങിനായുള്ള കറക്കത്തിനിടയില്‍ കത്തിത്തീരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്‌കിന്നി കൗ ലോ ഫാറ്റ് ഡിസ്സേര്‍ട്ട്‌സിന്റെ നിര്‍മ്മാതാക്കളാണ് സര്‍വ്വേ സംഘടിപ്പിച്ചത്.

പ്രതിവര്‍ഷം സ്ത്രീകള്‍ ശരാശരി 132 തവണയെങ്കിലും ഷോപ്പിങിനായി യാത്ര നടത്തുന്നുണ്ട്, ഈ യാത്രകളിലെല്ലാം മിനിറ്റില്‍ അഞ്ച് കലോറിയാണ് ശരീരം ഉപയോഗിക്കുന്നത്.

ഷോപ്പിങാണെങ്കില്‍ ജിമ്മിലെ അധ്വാനം പോലെയും ഡയറ്റിങ് പോലെയും അത്ര വിഷമകരമായ ഒന്നല്ല, സ്ത്രീകള്‍ക്ക് ഇതില്‍ താല്‍പര്യവുമാണ്. അപ്പോള്‍ വീട്ടിലെ ഷോപ്പിങ് ജോലികളെല്ലാം ഏറ്റെടുത്ത് നടത്തുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ കലോറി ഉപയോഗിക്കാനും അമിതവണ്ണം കുറയ്ക്കാനും കഴിയും.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 10ശതമാനം സ്ത്രീകളും ഷോപ്പിങിന് ശേഷം നന്നായി ക്ഷീണം അനുഭവപ്പെടാറുണ്ടെന്നാണ് പറഞ്ഞത്.

പകുതിയിലേറെപ്പേര്‍ ജിമ്മില്‍ വ്യായാമം ചെയ്യുമ്പോള്‍ തോന്നാറുള്ളതിലേറെ ക്ഷീണം തോന്നുന്നുണ്ടെന്നും പറഞ്ഞു. ഇതില്‍ നിന്നുതന്നെ ഷോപ്പിങ് സമയത്ത് എത്രത്തോളം കലോറി എരിഞ്ഞുപോകുന്നുവെന്ന് വ്യക്തമാകുന്നു.

Story first published: Saturday, January 16, 2010, 15:00 [IST]
X
Desktop Bottom Promotion