Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
ജിമ്മില് പോകുമ്പോള് മുടിയോട് ചെയ്യും ദ്രോഹം
ജിമ്മില് പോകുമ്പോള് നിങ്ങള് വരുത്തുന്ന ചില തെറ്റുകള് സൗന്ദര്യത്തേയും ദോഷകരമായി ബാധിക്കും
വ്യായാമം നമ്മുടെ ആരോഗ്യത്തേയും സൗന്ദര്യത്തേയും വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില് സംശയമില്ല. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണവും ശരീരസംരക്ഷണവും ഗൗരവമായി എടുക്കുന്നവര്ക്ക് ജിമ്മില് പോവുന്നത് ഒരു ദിനചര്യ തന്നെയാണ്. എന്നാല് ജിമ്മില് പോവുമ്പോള് ഉള്ള സൗന്ദര്യത്തെക്കൂടി നശിപ്പിക്കുന്ന ചില കാര്യങ്ങള് നമ്മള് ചെയ്യുന്നുണ്ട്.
അറിയാതെയാണെങ്കിലും ഇത്തരം തെറ്റുകള് ബാധിക്കുന്നത് നമ്മുടെ സൗന്ദര്യത്തേയും കേശസൗന്ദര്യത്തേയും തന്നെയാണ്. ജിമ്മില് വര്ക്കൗട്ട് ചെയ്യുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്തൊക്കെയെന്ന് നോക്കാം.

ഫൗണ്ടേഷന് ഉപയോഗിക്കുമ്പോള്
ചുരുക്കം ചില സ്ത്രീകളെങ്കിലും എവിടെ പുറത്തേക്കിറങ്ങിയാലും ഫൗണ്ടേഷനും ഫുള് മേക്കപ്പിലും പോകുന്നവരുണ്ട്. എന്നാല് ഇനി ഇത്തരം മണ്ടത്തരങ്ങള് ചെയ്യുന്നതിനു മുന്പ് ആലോചിക്കുക. ഇത് നിങ്ങളുടെ വിയര്പ്പ് ഗ്രന്ഥിയെ വിയര്ക്കുന്നതില് നിന്ന് വിലക്കുന്നു. ഇത് മുഖക്കുരു കൂടുതലാവാന് കാരണമാകുന്നു.

സ്പ്രേ ഉപയോഗിക്കുമ്പോള്
സ്പ്രേ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് വ്യായാമ സമയത്തുണ്ടാകുന്ന വിയര്പ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല പല തരത്തിലുള്ള ബോഡി സ്പ്രേകളും വിയര്പ്പുമായി ചേര്ന്ന് പല തരത്തിലുള്ള അലര്ജിയും മറ്റും ഉണ്ടാക്കുന്നു.

മുടി കെട്ടുമ്പോള് ശ്രദ്ധിക്കാന്
മുടി മുറുക്കത്തില് പിടിച്ച് കെട്ടുന്നവരാണ് പലരും. എന്നാല് ഇത് മുടി വലിയാനും പല തരത്തിലുള്ള അസ്വസ്ഥതകള്ക്കും കാരണമാകും. അതുകൊണ്ട് തന്നെ വ്യായാമം ചെയ്യുമ്പോള് എപ്പോഴും അധികം മുറുക്കമില്ലാതെ പോണിടെയില് കെട്ടുന്നതായിരിക്കും നന്നായിരിക്കുക.

മുടി മുഖത്തേക്ക് വരുമ്പോള്
പലരും വ്യായാമം ചെയ്യുമ്പോള് മുടി മുഖത്തേക്ക് വരാറുണ്ട്. അതുകൊണ്ട് തന്നെ എപ്പോവും മുടി കെട്ടി വച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. മുഖത്ത് മുടി തട്ടുമ്പോള് അത് പല തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു. മാത്രമല്ല മുഖക്കുരു പോലുള്ള പ്രശ്നങ്ങള് കൂടുതലാവുകയും ചെയ്യുന്നു.

മുഖത്ത് തൊടുമ്പോള്
മുഖത്ത് തൊടുന്നതും പരമാവധി ഒഴിവാക്കുക. കാരണം വ്യായാമ സമയത്ത് കണക്കില്ലാതെ ബാക്ടീരിയകള് കൈയ്യിലും കാലിലും മുഖത്തും എല്ലാം ഉണ്ടാവും. ഇതെല്ലാം പല തരത്തിലുള്ള ചര്മ്മ പ്രശ്നങ്ങള്ക്കും ചൊറിച്ചിലും മറ്റും ഉണ്ടാക്കാന് കാരണമാകുന്നു.



Click it and Unblock the Notifications
