For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

40കാരന് എയ്‍്‍ഡ്‍സ് മാറിയെന്ന് ഗവേഷകര്‍

By Lakshmi
|

HIV
എയ്‍്‍ഡ്‍സിനു കാരണമാകുന്ന എച്ച്‌ഐവി വൈറസില്‍നിന്ന് ഒരു രോഗിയെ മോചിപ്പിച്ചതായി ജര്‍മന്‍ ഗവേഷകര്‍ അവകാശപ്പെടുന്നു.

എച്ച്‌ഐവി വൈറസ് ബാധിതനായ നാല്‍പതുകാരന്‍ സ്ഥിരമായി മരുന്നു കഴിക്കുന്ന ആളായിരുന്നു. അപ്പോഴാണു ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെത്തന്നെ തകരാറിലാക്കുന്ന പ്രത്യേക തരം രക്താര്‍ബുദം ബാധിച്ചത്.

ഇതിനെത്തുടര്‍ന്ന് ബെര്‍ലിന്‍ ചാരിയറ്റ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഉയര്‍ന്ന അളവില്‍ കീമോ തെറപ്പിയും റേഡിയേഷനും നല്‍കി. മജ്ജ മാറ്റിവയ്ക്കല്‍ ചികില്‍സയും നടത്തി.

കുറെ നാളുകള്‍ക്കുശേഷം വീണ്ടും ഇതേ ചികില്‍സകളെല്ലാം ആവര്‍ത്തിച്ചു. രക്താര്‍ബുദം ഭേദമായതിനു പുറമേ രോഗിക്കു രോഗ പ്രതിരോധ ശേഷി ലഭ്യമാകുകയും ചെയ്തു. മൂന്നര വര്‍ഷമായി ഇപ്പോള്‍ എച്ച്‌ഐവിക്കെതിരായ മരുന്ന് ഉപയോഗിക്കുന്നില്ല.

രോഗിയുടെ എച്ച്‌ഐവി ബാധിതമായ രോഗ പ്രതിരോധ ശേഷിയെ കീമോ, റേഡിയേഷന്‍, കോശം മാറ്റിവയ്ക്കല്‍ തുടങ്ങിയവ കൊണ്ടു പാടേ മാറ്റി പുതിയ രോഗ പ്രതിരോധ ശേഷി നല്‍കാനായി എന്നാണു ജര്‍മന്‍ ഗവേഷകരുടെ അവകാശ വാദം.

എന്നാല്‍ ഇത് ഈ പ്രത്യേക രോഗിയെ സംബന്ധിച്ചു ശരിയായെങ്കിലും എല്ലാ എച്ച്‌ഐവി ബാധിതര്‍ക്കും ഈ ചികില്‍സ നല്‍കുന്നത് അപ്രായോഗികമായതിനാല്‍ എയ്ഡ്‌സ് രോഗത്തിനെതിരായ പോരാട്ടത്തെ ഇതൊട്ടുംതന്നെ സഹായിക്കുന്നില്ലെന്നാണ് എതിര്‍വാദം.

English summary

AIDS, HIV, Patient, Germany, Cancer, Leukemia, Immunity, Virus, എയ്‍്‍ഡ്‍സ്, എച്ച്‌ഐവി, കാന്‍സര്‍, ചികിത്സ, ജര്‍മ്മനി

Researchers in Germany say they may have cured a man of HIV infection. The patient, who had both HIV infection and leukemia, received the bone marrow transplant in 2007 from a donor who had a genetic mutation known to give patients a natural immunity to the virus.
Story first published: Thursday, December 16, 2010, 11:17 [IST]
X
Desktop Bottom Promotion