Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഡൽഹിയിൽ റെക്കോർഡ് ചൂട്: വിയർപ്പും ചർമ്മപ്രശ്നങ്ങളും ഒഴിവാക്കാൻ യാത്രക്കാർ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂലൈ 17: വ്യതിപാത യോഗം, രാഹുകാലം; ഇന്ന് ഈ തെറ്റുകൾ വരുത്തരുത്, ജാഗ്രത! -
ആകാശത്ത് വിസ്മയം! ഇന്ന് രാത്രി ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
രവി യോഗം: ഇന്ന് സാമ്പത്തിക നേട്ടത്തിനും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
ഈ വെള്ളിയാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും ഉറപ്പ്! -
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
കർക്കടക സംക്രാന്തി: സൂര്യന്റെ രാശിമാറ്റം; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം!
World AIDS Day 2023: എയ്ഡ്സ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍, കരുതലാണ് പ്രധാനം; ഇന്ന് ലോക എയ്ഡ്‌സ് ദിനം
എല്ലാ വർഷവും ഡിസംബർ 1 ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു, എച്ച് ഐ വി അണുബാധയുടെ വ്യാപനം മൂലമുണ്ടാകുന്ന എയ്ഡ്സ് രോഗത്തെ കുറിച്ച് അവബോധം വളർത്തുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു അന്താരാഷ്ട്ര ദിനമാണ് ഡിസംബര്‍ 1. ലോകമെമ്പാടുമുള്ള ആളുകൾക്ക് എച്ച്ഐവി ബാധിതർക്കായി ഐക്യപ്പെടാനും പിന്തുണ നൽകാനും, എയ്ഡ്സ് സംബന്ധമായ അസുഖങ്ങൾ മൂലം മരിച്ചവരെ അനുസ്മരിക്കാനും, പുതിയ അണുബാധകൾ തടയുന്നതിനുള്ള വർധിച്ച ശ്രമങ്ങൾക്ക് വേണ്ടി പ്രയത്നിക്കുവാനും ഉള്ള അവസരമാണിത്.
ലോക എയ്ഡ്‌സ് ദിനത്തിന്റെ ചരിത്രം ആരംഭിക്കുന്നത് 1988-ൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഔദ്യോഗിക ആഗോള ആരോഗ്യ ആചരണമായി പ്രഖ്യാപിച്ചുകൊണ്ടാണ്. സർക്കാരുകൾക്കും സംഘടനകൾക്കും വ്യക്തികൾക്കും എച്ച്ഐവി/എയ്ഡ്‌സിനെതിരെ അവബോധം വളർത്തുന്നതിനും നടപടിയെടുക്കുന്നതിനുമുള്ള ഒരു വേദി പ്രദാനം ചെയ്യുന്നതിനാണ് ഈ ദിനം പ്രയോച്ചജനപ്പെടുത്തുന്നത്.

എച്ച്‌ഐവി/എയ്‌ഡ്‌സ് ഉയർത്തുന്ന വെല്ലുവിളികളിലേക്ക് ശ്രദ്ധ കൊണ്ടുവരാനും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പിന്തുണ സമാഹരിക്കലുമാണ് ലോക എയ്ഡ്‌സ് ദിനത്തിന്റെ പ്രാധാന്യം. എച്ച്‌ഐവി പകരൽ, പ്രതിരോധം, പരിശോധന, ചികിത്സ, വൈറസ് ബാധിച്ചവർ നേരിടുന്ന പ്രശ്നങ്ങള്‍, വിവേചനം എന്നിവയെക്കുറിച്ച് ബോധവത്കരിക്കാൻ ഈ ദിവസം ജനങ്ങളെ പ്രാപ്‌തമാക്കുന്നു.
കാമ്പെയ്‌നുകൾ, ഇവന്റുകൾ, കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ എന്നിവയിലൂടെ, ലോക എയ്ഡ്‌സ് ദിനം ഈ രോഗത്തെ കുറിച്ചുള്ള ധാരണ വളർത്തുന്നതിലും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. എയ്ഡ്‌സിനെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുന്നതിലും ശരിയായ തന്ത്രങ്ങൾ പിന്തുടർന്ന് അപകടസാധ്യത കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നമുക്ക് ഈ ദിനം പ്രയോജനപ്പെടുത്താം. എന്താണ് എയിഡ്സ് രോഗമെന്നും എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്നും തുടങ്ങിയ ഒരുപാട് ചോധ്യങ്ങള്‍ക്കുള്ള ഉത്തരം ഇവിടെ വായിക്കുക :
എയ്ഡ്സ് ലക്ഷണങ്ങൾ :
പനി, തൊണ്ടവേദന, ത്വക്കിലുണ്ടാകുന ചുണങ്ങ്, ഓക്കാനം, ശരീരവേദന, വേദന, തലവേദന, വയറുവേദന തുടങ്ങിയവ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. അണുബാധ പുരോഗമിക്കുമ്പോൾ, രോഗം വ്യക്തികളുടെ രോഗപ്രതിരോധ ശേഷിയെ കൂടുതൽ ദുർബലപ്പെടുത്തുകയും അവർ ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ വയറിളക്കവും ലിംഫ് നോഡുകള്‍ വീര്‍ക്കുന്ന അവസ്ഥയും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് എച്ച് ഐ വി ബാധിതർക്ക് നേരത്തെയുള്ള ചികിത്സ ലഭ്യമാകുന്നതിന് സഹായിക്കുന്നു.
രോഗം പകരുന്ന വഴികള്‍
രക്തം വഴി : എച്ച്ഐവി ബാധിച്ചവര്‍ ഉപയോഗിച്ച സിറിഞ്ചുകൾ വീണ്ടും ഉപയോഗിക്കുന്നത് പകരാനുള്ള ഏറ്റവും വലിയ കാരണങ്ങളില്‍ ഒന്നാണ്.
ലൈംഗിക ബന്ധത്തിലൂടെ : ഒന്നിലധികം ആളുകളുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക പ്രവർത്തനങ്ങൾ, ശാരീരിക ബന്ധത്തിനിടയില്‍ ലൈംഗിക സ്രവങ്ങളുമായുള്ള സമ്പർക്കം എന്നിവയിലൂടെ.
പെരിനാറ്റൽ ട്രാൻസ്മിഷൻ: ഗർഭാവസ്ഥയിലും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും അമ്മയില്‍ നിന്നും കുട്ടിയിലേക്ക് അണുബാധ പകരാം.
എയ്ഡ്‌സ് സാധ്യത കുറയ്ക്കാനുള്ള പത്ത് മാര്‍ഗ്ഗങ്ങള്‍
1. ഓരോ ലൈംഗിക ബന്ധത്തിലും കോണ്ടം സ്ഥിരമായും കൃത്യമായും ഉപയോഗിച്ചുകൊണ്ട് സുരക്ഷിതമായ ലൈംഗികത പരിശീലിക്കുക.
2. പതിവായി എച്ച്ഐവി പരിശോധന നടത്തുക, പ്രത്യേകിച്ചും നിങ്ങൾ ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങളില്‍ ഏർപ്പെടുകയോ അല്ലെങ്കിൽ ഒന്നിലധികം പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍.
3. ലൈംഗികകളെ തിരഞ്ഞെടുക്കുമ്പോള്‍ അതീവ ശ്രദ്ധ ആവശ്യമാണ്, എച്ച്ഐവി പരിശോധനയ്ക്ക് വിധേയരായ പങ്കാളികളെ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക.
4. സൂചികൾ അല്ലെങ്കിൽ മറ്റേതെങ്കിലും രക്തവുമായി ബന്ധപ്പെടുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കുക, കാരണം ഇത് എച്ച്ഐവി പകരുവാന്‍ ഇടയാക്കുന്നു.
5. നിങ്ങൾക്ക് എച്ച്ഐവി പിടിപെടാനുള്ള സാധ്യത കൂടുതലാണെങ്കിൽ, പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്സിസ് (PrEP) ഉപയോഗിക്കുക. കാരണം എച്ച്ഐവി പകരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന പ്രതിരോധ മരുന്നാണ് PrEP.
6. നിങ്ങൾ എച്ച്ഐവി പോസിറ്റീവ് ആണെങ്കിൽ, നിങ്ങളുടെ വൈറൽ ലോഡ് കുറയ്ക്കുന്നതിനും വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിനും നിങ്ങളുടെ ഹെൽത്ത് കെയർ പ്രൊവൈഡർ നിർദ്ദേശിച്ചിട്ടുള്ള ആന്റി റിട്രോവൈറൽ തെറാപ്പി (ART) സ്ഥിരമായി എടുക്കുക.
7. HIV/AIDS-നെ കുറിച്ച് സ്വയം ബോധവൽക്കരിക്കുകയും ഏറ്റവും പുതിയ പ്രതിരോധ തന്ത്രങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും അറിഞ്ഞിരിക്കുകയും ചെയ്യുക.
8. നിങ്ങൾ ഗർഭിണിയും എച്ച്ഐവി പോസിറ്റീവും ആണെങ്കിൽ, നിങ്ങളുടെ കുഞ്ഞിലേക്ക് വൈറസ് പകരുന്നത് തടയാൻ ഗർഭകാല പരിചരണം തേടുകയും ഉചിതമായ മരുന്നുകൾ കഴിക്കുകയും ചെയ്യുക.
9. ലൈംഗിക ചരിത്രം, എച്ച്ഐവി നില, പ്രതിരോധ തന്ത്രങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളുടെ ലൈംഗിക പങ്കാളികളുമായി തുറന്നതും സത്യസന്ധവുമായ ആശയവിനിമയത്തിൽ ഏർപ്പെടുക.
10. എച്ച്ഐവി/എയ്ഡ്‌സിനെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകള്‍ കുറയ്ക്കാൻ ലക്ഷ്യമിടുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, കാരണം ഇത് അവബോധം വർദ്ധിപ്പിക്കാനും വിശാലമായ പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications