For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്ക് നെയ് കൊടുത്താല്‍...

|

കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ എപ്പോഴും അമ്മമാര്‍ ചില നിര്‍ബന്ധങ്ങള്‍ പിടിയ്ക്കും. കുഞ്ഞിന്റെ ആരോഗ്യ കാര്യത്തില്‍ ഏതൊരമ്മയും അതീവ ശ്രദ്ധാലുവായിരിക്കും. കുഞ്ഞ് ജനിച്ചു വീണതു മുതല്‍ കുഞ്ഞിന്റെ ഭക്ഷണ കാര്യത്തെപ്പറ്റി അമ്മമാര്‍ക്ക് ആധിയായിരിക്കും. ഗര്‍ഭധാരണത്തിന് ശതാവരിക്കിഴങ്ങ്?

എന്തൊക്കെ ഭക്ഷണം കൊടുക്കാം, എന്തൊക്കെ കൊടുക്കാന്‍ പാടില്ല എന്നൊക്കെ ഒരു പിടി സംശയങ്ങള്‍ അമ്മമാര്‍ക്കുണ്ടായിരിക്കും. എന്നാല്‍ പാലും പാലുല്‍പ്പന്നങ്ങളും എന്നും കുട്ടിയുടെ ആരോഗ്യത്തെ സഹായിക്കുന്നത് തന്നെയാണ്.

നെയ് പാലിന്റെ ഉപോത്പ്പന്നമാണെങ്കിലും ഇതെങ്ങനെ കുട്ടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്ന് നോക്കാം. അതുപോലെ തന്നെ കുട്ടിയുടെ ആരോഗ്യത്തെ നെയ് ഏതൊക്കെ വിധത്തില്‍ സ്വാധീനിയ്ക്കുന്നു എന്ന് നോക്കാം.

നെയ് എന്ന ആരോഗ്യകരമായ കൊഴുപ്പ്

നെയ് എന്ന ആരോഗ്യകരമായ കൊഴുപ്പ്

നെയ് എപ്പോഴും ആരോഗ്യകരമായ കൊഴുപ്പ് എന്ന് തന്നെയാണ് അറിയപ്പെടുന്നത്. ഒരു കുഞ്ഞ് ജനിച്ച് ഒരു വര്‍ഷം ആവുമ്പോഴേക്കും ജനന സമയത്തുണ്ടായിരുന്നതിന്റെ മൂന്നിരട്ടി ഭാരം ഉണ്ടാവും. അതുകൊണ്ട് തന്നെ കുഞ്ഞിന് നെയ് കൊടുത്താല്‍ ഈ ഭാരം കൃത്യമായി മെയിന്റയിന്‍ ചെയ്യാന്‍ കഴിയും.

നെയ്യും കലോറിയും

നെയ്യും കലോറിയും

നെയ്യില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. ഒരു ഗ്രാം നെയ്യില്‍9 കലോറിയാണ് അടങ്ങിയിട്ടുള്ളത്. കുട്ടികളുടെ വളര്‍ച്ചയ്ക്ക് കലോറി അത്യാവശ്യമായിട്ടുള്ള ഒന്നാണ്.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

കുട്ടികള്‍ക്ക് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ വളരെ കൂടുതലായിരിക്കും. ഇതിനെ നിയന്ത്രണ വിധേയമാക്കാന്‍ നെയ്യിന് കഴിയും. നെയ് കുട്ടികള്‍ക്ക് നല്‍കുന്നത് ദഹനപ്രശ്‌നങ്ങള്‍ മാത്രമല്ല കുട്ടികളിലെ സന്ധിസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കും. സെക്‌സ്‌ കൂടിയാലും കുറഞ്ഞാലും ഗര്‍ഭം വൈകും!!

ബുദ്ധി വളര്‍ച്ചയ്ക്ക്

ബുദ്ധി വളര്‍ച്ചയ്ക്ക്

ഒരു വയസ്സാവുന്നതു വരെയുള്ള കുട്ടികളുടെ ബുദ്ധിവളര്‍ച്ച വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ നെയ്യ് കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് വളരെയധികം സഹായിക്കുന്നു.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു

കുട്ടികളുടെ കാഴ്ചശക്തിയുടെ കാര്യത്തിലും വളരെയധികം പ്രാധാന്യം നല്‍കുന്ന ഒന്നാണ്. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് നെയ് വളരെയധികം സഹായിക്കുന്നു.

ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് നെയ്. ഇത് കുട്ടികളുടെ വളര്‍ച്ചാഘട്ടത്തെ വളരെയധികം സഹായിക്കുന്നു. നെയ് കുട്ടികളുടെ ഭക്ഷണത്തില്‍ ദിവസവും ഉള്‍പ്പെടുത്താം.

English summary

benefits of adding ghee in your baby's food

Adding a little ghee to your kids food can make her stronger and sharper! Here's how much and what quality of ghee you should feed your children.
Story first published: Tuesday, August 23, 2016, 16:15 [IST]
X
Desktop Bottom Promotion