ചാവാനോ ജീവിയ്ക്കാനോ കഴിയ്ക്കുന്നത്, സംശയം തോന്നും

Posted By: Lekhaka
Subscribe to Boldsky

ജനിതകമാറ്റം എന്നത് വളരെ വിശാലമായ ഒരു പഠനമാണ് .ഇതിലൂടെ പലതും കണ്ടെത്തിയിട്ടുണ്ട് .ജനിതകമാറ്റം വരുത്തിയ ചില സാധനങ്ങളുടെ വിവരണം ചുവടെ ചേർക്കുന്നു

ഇവ നമ്മുടെ വിപണികളിൽ ലഭ്യമാകുന്നവയാണ് .കണ്ടുപിടിത്തങ്ങളുടെ ചില ഞെട്ടിക്കുന്ന വിവരങ്ങൾ മനസിലാക്കിയാൽ നാം ഇവ ഉപയോഗിക്കുന്നത് നിർത്തും . മാറിടം നോക്കിപ്പറയാം, പെണ്ണേതു തരമെന്ന്...

 വിഷമുള്ള കാബേജ്

വിഷമുള്ള കാബേജ്

ചൈനയിലെ ചില ശാസ്ത്രജ്ഞർ കാബേജിനെ തേളിന്റെ ജീനുമായി ക്രോസ് ബ്രീഡ് ചെയ്തു വിഷമുള്ള കാബേജ് ഉണ്ടാക്കുന്നു .അവരുടെ അഭിപ്രായത്തിൽ ഏതെങ്കിലും ഒരു പ്രാണി ഈ കാബേജിനെ കടിച്ചുകഴിഞ്ഞാൽ അത് ഉടൻ മരിക്കും .ഇത് മനുഷ്യരിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല എന്നവർ വിശ്വസിക്കുന്നു .

 കുത്തിവച്ച വാഴപ്പഴം

കുത്തിവച്ച വാഴപ്പഴം

ഹെപ്പറ്റെറ്റിസ് ബി യുടെയും കോളറയുടെയും വാക്‌സിൻ വാഴകളിൽ കുത്തിവച്ചുള്ള പരീക്ഷണം നടക്കുകയാണ് .ഭാവിയിൽ ഹെപ്പറ്റെറ്റിസ് പ്രതിരോധിക്കാൻ വാഴപ്പഴം കഴിച്ചാൽ മതി .

പർപ്പിൾ തക്കാളി

പർപ്പിൾ തക്കാളി

യു കെയിൽ ശാസ്ത്രജ്ഞർ തക്കാളിയിൽ ആന്തോസയാനിൻ ചേർത്തുള്ള പരീക്ഷണം നടത്തുകയാണ് .ഇത് തക്കാളിക്ക് കടുത്ത നിറം നൽകുകയും ക്യാൻസറിനെ പ്രതിരോധിക്കാൻ ഇതിനു സാധിക്കും എന്നാണ് പറയുന്നത് .വരും ദിവസങ്ങളിൽ നമുക്ക് ചുവന്ന തക്കാളിക്ക് പകരം പർപ്പിൾ തക്കാളി കാണാവുന്നതാണ് .

സമചതുരാകൃതിയിലെ തണ്ണിമത്തൻ

സമചതുരാകൃതിയിലെ തണ്ണിമത്തൻ

ഇത് ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ വ്യാപകമാണ് .എന്നാൽ ഇവ അലങ്കരിക്കാൻ മാത്രമേ ഉപയോഗിക്കാനാകൂ .ഭക്ഷണയോഗ്യമല്ല .ഇവ വളരെ കട്ടിയുള്ള ഒരു പെട്ടിയിൽ വച്ച് വളർത്താവുന്നതാണ് .

 ഗ്ലോഫിഷ്

ഗ്ലോഫിഷ്

ഇത് മലിനീകരണത്തിന്റെ മുന്നറിയിപ്പായിട്ടാണ് സൃഷ്ട്ടിച്ചത് .ശാസ്ത്രഞ്ജർ സീബ്രഫിഷിന്റെ ജീനും ബൈയോലൂമിനിസെന്റ് ജെല്ലി ഫിഷിന്റെ ജീനുമായി ചേർത്താണിത് ഉണ്ടാക്കിയിരിക്കുന്നത് .അലങ്കാര മത്സ്യ വിപണിയിൽ വളരെ സുന്ദരിയായിരിക്കുമിത് .

English summary

List Of Genetically Mutated Products

ഇവ നമ്മുടെ വിപണികളിൽ ലഭ്യമാകുന്നവയാണ് .കണ്ടുപിടിത്തങ്ങളുടെ ചില ഞെട്ടിക്കുന്ന വിവരങ്ങൾ മനസിലാക്കിയാൽ നാം ഇവ ഉപയോഗിക്കുന്നത് നിർത്തും .
Story first published: Tuesday, January 31, 2017, 15:40 [IST]