Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
തലച്ചോറിനെ ബാധിക്കുന്ന വിട്ടുമാറാത്ത രോഗം; ഇന്ന് ദേശീയ അപസ്മാര ദിനം
അപസ്മാരത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും നവംബര്‍ 17ന് ഇന്ത്യയില്‍ ദേശീയ അപസ്മാര ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടും 50 ദശലക്ഷം അപസ്മാരരോഗികള്‍ ഉണ്ട്. അവരില്‍ 80 ശതമാനവും വികസ്വര രാജ്യങ്ങളിലുള്ളവരാണ്. അപസ്മാരം ഭേദമാക്കാവുന്ന രോഗമാണെങ്കിലും അവികസിത രാജ്യങ്ങളില്‍ രോഗം ബാധിച്ച നാലില്‍ മൂന്നും പേര്‍ക്കും ആവശ്യമായ പരിചരണം ലഭിക്കുന്നില്ല. ഇന്ത്യയില്‍ ഏകദേശം 10 ദശലക്ഷം ആളുകള്‍ അപസ്മാര രോഗത്തിന്റെ പിടിയിലുണ്ട്.

ദേശീയ അപസ്മാരദിനം ചരിത്രം
ഇന്ത്യയില്‍ അപസ്മാര രോഗം കുറയ്ക്കുന്നതിനുള്ള ഒരു ദേശീയ കാമ്പെയ്ന് എന്ന നിലയില്‍ എപിലെപ്സി ഫൗണ്ടേഷന് ഓഫ് ഇന്ത്യയാണ് ദേശീയ അപസ്മാര ദിനം രൂപീകരിച്ചത്. 2009ലാണ് ഡോ. നിര്‍മ്മല്‍ സൂര്യ മുംബൈയില്‍ എപിലെപ്സി ഫൗണ്ടേഷന് ഓഫ് ഇന്ത്യ സ്ഥാപിച്ചത്. അപസ്മാരം പിടിപെടുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അപസ്മാരത്തെക്കുറിച്ചുള്ള സാമൂഹിക ധാരണകള്‍ മാറ്റുന്നതിനുമായാണ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന എപിലെപ്സി ഫൗണ്ടേഷന് ഓഫ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.

ദേശീയ അപസ്മാരദിനം പ്രാധാന്യം
അപസ്മാരത്തെക്കുറിച്ച് പൊതുജന അവബോധം വളര്‍ത്തുന്നതിനാണ് ദേശീയ അപസ്മാര ദിനം ആചരിക്കുന്നത്. അപസ്മാരത്തിന്റെ കാരണങ്ങളെയും ലക്ഷണങ്ങളെയും കുറിച്ച് അവബോധം വളര്‍ത്തുന്നതിന് സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകള്‍ ദേശീയ അപസ്മാര ദിനം ആചരിക്കുന്നു. ഈ ദിവസം അപസ്മാരം, അതിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നു. വിവിധ കാംപെയിനുകളും സെമിനാറുകളുമെല്ലാം ഈ ദിനം സംഘടിപ്പിക്കാറുണ്ട്.

എന്താണ് അപസ്മാരം
അപസ്മാരം എന്നത് ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണ്. തലച്ചോറിനെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത രോഗമാണിത്. ഇത് തലച്ചോറില്‍ വൈദ്യുതോര്‍ജ്ജത്തിന്റെ ഹ്രസ്വവും ശക്തവും പെട്ടെന്നുള്ളതുമായ ഏറ്റക്കുറച്ചില്‍ സൃഷ്ടിക്കുന്നു. ഇത് മസ്തിഷ്കത്തിന്റെ പല ഭാഗങ്ങളെയും പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. രണ്ടോ അതിലധികോ തവണ ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കാണിച്ചാല്‍ അത് അപസ്മാര രോഗമായി കണക്കാക്കാം. ബോധക്ഷയം, അറിയാതെ മൂത്രം പോകല്‍ എന്നിവയെല്ലാം അപസ്മാരത്തെ തുടര്‍ന്നുണ്ടാകുന്ന ലക്ഷണങ്ങളാണ്.

അപസ്മാരം ലക്ഷണങ്ങള്‍
ന്യൂറോണുകളിലെ അമിതമായ സ്രവങ്ങളാണ് അപസ്മാരത്തിന് കാരണമാകുന്നത്. ഏത് പ്രായത്തിലുമുള്ള ആളുകള്‍ക്കും അപസ്മാരം വരാം. എന്നാല്‍ പ്രായത്തിനനുസരിച്ച് വ്യത്യസ്ത രീതിയിലായിരിക്കും ഇത് ഒരു വ്യക്തിയെ ബാധിക്കുക. പെട്ടെന്നുള്ള വിറയല്‍, ബോധം നഷ്ടപ്പെടല്‍, കൈകളിലും കാലുകളിലും തരിപ്പ്, പേശികള്‍ ചലിക്കാത്ത അവസ്ഥ എന്നിവ അപസ്മാര ലക്ഷണങ്ങളായി കണക്കാക്കാം. ഉത്കണ്ഠ, ഭീകരത തുടങ്ങിയ മാനസിക ലക്ഷണങ്ങളും നിങ്ങള്‍ അനുഭവിച്ചേക്കാം.

അപസ്മാര ചികിത്സ
മിക്ക അപസ്മാര രോഗികള്‍ക്കും മരുന്നിലൂടെയോ അല്ലെങ്കില്‍ ഇടയ്ക്കിടെയുള്ള ശസ്ത്രക്രിയയിലൂടെയോ അപസ്മാരം നിയന്ത്രിക്കാന്‍ കഴിയും. ചില ആളുകള്‍ക്ക് അപസ്മാരം നിയന്ത്രിക്കാന്‍ തുടര്‍ച്ചയായി മരുന്നുകള്‍ ആവശ്യമായി വരും. രോഗലക്ഷണങ്ങള്‍ വഷളാക്കുന്ന ചില ഭക്ഷ്യവസ്തുക്കള്‍ നിങ്ങള്‍ ഒഴിവാക്കണം.



Click it and Unblock the Notifications
