Latest Updates
-
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും
വര്‍ഷത്തില്‍ 66 ദിവസം ഇരുട്ടിലാഴുന്ന ഒരു നാട്, ഇനി ഇവിടെ സൂര്യോദയം അടുത്തവര്‍ഷം
എങ്ങും കൂരിരുള്‍ നിറഞ്ഞ, സൂര്യന്റെ സാമീപ്യം ഏതും ഇല്ലാത്ത ഒരു ദിവസം ആലോചിച്ചു നോക്കൂ. സര്‍വ്വം അന്ധകാരമായ ദിവസം. രാത്രി മാത്രമല്ല പകലും അങ്ങിനെ തന്നെ എങ്കില്‍ എത്ര ആരോജകമായിരിക്കും അല്ലെ. അത് ദിവസങ്ങളോളം തുടര്‍ന്നാലോ ? സൂര്യനില്ലാത്ത ജീവിതം സങ്കല്പ്പിക്കാന് പ്രയാസമായ നമുക്ക് ഈ കാര്യങ്ങള്‍ ചിന്തിക്കുവാന്‍ പോലും സാധിക്കില്ല. കാരണം സൂര്യന് ജീവന്റെ അച്ചുതണ്ടാണ്. എന്നാല്‍ ദിവസങ്ങള്‍ മാത്രമല്ല, ആഴ്ചകളോളം സൂര്യനെ കാണാത്ത ചില സ്ഥലങ്ങള്‍ ലോകത്ത് ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ.
അതെ, അലാസ്കയിലെ ഒരു ചെറുപട്ടണമായ ഉത്കിയാഗ്വിക് (മുമ്പ് ബാരോ എന്നറിയപ്പെട്ടിരുന്നു), 2023 നവംബർ 18-ന് വർഷത്തിലെ അവസാന സൂര്യാസ്തമയം കണ്ടു കഴിഞ്ഞു. ഇനി അലാസ്കൻ നഗരമായ ഉത്കിയാഗ്വിക് രണ്ട് മാസത്തേക്ക് സൂര്യനെ കാണില്ല. ഈ വിചിത്ര വസ്തുതയെ കുറിച്ച് ഇവിടെ വായിക്കുക :

രണ്ട് മാസത്തേക്ക് സൂര്യന് വിശ്രമം :
അടുത്ത രണ്ട് മാസത്തേക്ക് ഉത്കിയാഗ്വിക്കില്‍ (Utqiagvik) സൂര്യപ്രകാശം കാണില്ല. അതായത്, അവിടുത്തെ വാര്‍ഷിക അന്ധകാര ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് ഇനി. പോളാർ നൈറ്റ് എന്നറിയപ്പെടുന്ന ഈ പ്രതിഭാസം എല്ലാ ശൈത്യകാലത്തും സംഭവിക്കുന്നതാണ്. ആര്‍ട്ടിക് സര്‍ക്കിളിന് വടക്കായാണ് ഉത്കിയാഗ്വിക് സ്ഥിതി ചെയ്യുന്നത്.
എന്തുകൊണ്ടാണ് ഉത്കിയാഗ്വിക് പട്ടണത്തിൽ ഇത് സംഭവിക്കുന്നത്?
നവംബർ 19 മുതൽ അടുത്ത 65 ദിവസത്തേക്ക് ഉത്കിയാഗ്വിക്കില്‍ സൂര്യപ്രകാശം ഇല്ലാത്ത അവസ്ഥയായിരിക്കും. ഭൂമി അതിന്റെ അച്ചുതണ്ടിൽ ഇരുപത്തി മൂന്നര ഡിഗ്രി ചരിഞ്ഞിരിക്കുന്നു എന്നത് നമുക്ക് അറിയാവുന്നതാണ്. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് കാരണം, എല്ലാ വർഷവും ശൈത്യകാലത്ത് അലാസ്ക ഇരുളിലേക്ക് പോകുന്നു. ഇനി അലാസ്ക്കകാര് സൂര്യനെ കാണുന്നത് അടുത്ത വർഷം 2024 ജനുവരി 23 ന് മാത്രമായിരിക്കും.
പോളാര്‍ നൈറ്റ് ശൈത്യകാലത്ത് ഉത്കിയാവിക്കിലും ആര്‍ട്ടിക് സര്‍ക്കിളിനുള്ളിലെ മറ്റ് നഗരങ്ങളിലും സംഭവിക്കുന്ന ഒരു സാധാരണ പ്രതിഭാസമാണ്. സൂര്യന്റെ ചെറിയ സാന്നിധ്യം പോലും ചക്രവാളത്തിന് മുകളില്‍ ദൃശ്യമാകാത്ത തരത്തിലാണ് ഈ കാലഘട്ടം. രാത്രിയിൽ സൂര്യന് ദൃശ്യമാകില്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാൽ ഈ ഭൂമിയിൽ അർദ്ധരാത്രിയിൽ കുറച്ചുനേരം സൂര്യൻ പ്രകാശിക്കുന്ന ചില ഭാഗങ്ങളുണ്ട്. ഈ സ്ഥലങ്ങളില്‍ രാത്രിയില്ല എന്നതാണ് ചുരുക്കം.
ഉത്കിയാഗ്വിക്കിലെ കാലാവസ്ഥ എങ്ങനെയായിരിക്കും?
പോളാര്‍ നൈറ്റ് സമയത്ത്, ഉത്കിയാവിക്കിലെ പ്രദേശവാസികള്‍ക്ക് കടുത്ത തണുപ്പ് സഹിക്കേണ്ടിവരും. ഈ കാലയളവില്‍, ജീവിതം വളരെ ദുര്‍ഘടമായ അവസ്ഥയിലേക്ക് മാറുന്നു. നവംബര്‍ മുതല്‍ ജനുവരി വരെ ഇവിടെ താപനില വളരെ കുറവായിരിക്കും. ഇത് മൈനസ് 23 ഡിഗ്രിയിലേക്ക് വരെ താഴുവാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം, ഇവിടെയുള്ള ദൃശ്യപരതയും ഗണ്യമായി കുറയുന്നു.
ഉത്കിയാഗ്വിക്കിനെക്കുറിച്ചുള്ള ആഘോഷ അന്തരീക്ഷം :
അലാസ്കയിലെ ഉത്കിയാഗ്വിക്ക് നഗരത്തിലെ ജനങ്ങള്‍ എല്ലാ വര്‍ഷവും സംഭവിക്കുന്ന പോളാർ നൈറ്റുമായി ഒത്തു ചെര്‍ന്ന്നു ജീവിക്കുവാന്‍ തുടങ്ങിയിരിക്കുന്നു മാത്രമല്ല അവര്‍ ഈ അവസരം ആഘോഷങ്ങള്‍ക്കായി ഉപയോഗപ്പെടുതുകപോലും ചെയ്യാറുണ്ട്. സൂര്യൻ അസ്തമിക്കുന്ന ദിവസം എല്ലാവരും ആഘോഷിക്കുന്നു. അതേ സമയം രണ്ടു മാസത്തിനു ശേഷമുള്ള സൂര്യോദയത്തെ അവര്വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.



Click it and Unblock the Notifications