Latest Updates
-
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം
കാന്‍സറിന് മരുന്ന്, സാമ്പത്തികമാന്ദ്യം; ബാബ വാംഗയുടെ പ്രവചനം സത്യമാകുന്നോ ? 2024 ഭയപ്പെടുത്തും
ബള്‍ഗേറിയയിലെ പ്രശസ്തയായ ഒരു ഭാവി പ്രവാചകയായിരുന്നു ബാബ വാംഗ. റഷ്യ-ഉക്രെയ്ന്‍ യുദ്ധം, 9/11 ഭീകരാക്രമണം, ബരാക് ഒബാമയുടെ സ്ഥാനാരോഹണം, സോവിയറ്റ് യൂണിയന്റെ പതനം, ചെര്‍ണോബില്‍ ദുരന്തം, ഡയാന രാജകുമാരിയുടെയും ഇന്ദിരാഗാന്ധിയുടെയും മരണം എന്നിവ ബാബ വാംഗ കൃത്യമായി പ്രവചിച്ചതായി വിശ്വസിക്കപ്പെടുന്നു. ഇപ്പോള്‍ അവരുടെ പ്രവചനങ്ങളില്‍ ചില കാര്യങ്ങള്‍ കൂടി സത്യമായതായി പറയപ്പെടുന്നു.
കാന്‍സറിനുള്ള മരുന്ന വികസിപ്പിക്കാനുള്ള ശ്രമങ്ങളില്‍ റഷ്യ വിജയത്തിലെത്താറായി എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അതുപോലെ തന്നെ ബ്രിട്ടനു പുറകേ ജപ്പാനും സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതി വീഴുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ രണ്ട് കാര്യങ്ങളും ബാബ വാംഗ 2024 വര്‍ഷത്തിലേക്കായി പ്രവചിച്ചുവച്ചതായിരുന്നുവെന്ന് ഭാവി പ്രവാചകര്‍ പറയുന്നു.

റഷ്യയുടെ കാന്‍സര്‍ വാക്‌സിന്‍ കണ്ടുപിടിത്തം
റഷ്യയിലെ ശാസ്ത്രജ്ഞര്‍ കാന്‍സര്‍ വാക്സിന്‍ സൃഷ്ടിക്കുന്നതിനോട് അടുത്തെത്തിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബാബ വാംഗ 2024-ലെ തന്റെ പ്രവചനങ്ങളില്‍ ക്യാന്‍സര്‍, അല്‍ഷിമേഴ്സ് തുടങ്ങിയ ഭേദമാക്കാനാവാത്ത രോഗങ്ങള്‍ക്ക് പുതിയ ചികിത്സകള്‍ ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നു.
ജപ്പാന്‍, യു.കെ സാമ്പത്തിക മാന്ദ്യം
കഴിഞ്ഞ ദിവസം ജപ്പാന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണെന്ന റിപ്പോര്‍ട്ടുകളും ഉയര്‍ന്നിരുന്നു. രാജ്യത്തിന്റെ ദുര്‍ബലമായ സമ്പദ്വ്യവസ്ഥ ഉയര്‍ന്ന പണപ്പെരുപ്പം, ഭക്ഷ്യവിലക്കയറ്റം എന്നിവയ്ക്ക് കാരണമാണെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ബ്രിട്ടനും സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പവും വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് പ്രതിസന്ധിയുമാണ് രാജ്യത്തിന്റെ ജിഡിപി കുറയാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. 2024 ലെ പ്രവചനങ്ങളില്‍ ബാബ വാംഗ ഒരു വലിയ സാമ്പത്തിക പ്രതിസന്ധി പ്രവചിച്ചിരുന്നു.
ബാബ വാംഗ പ്രവചനം
ഇത് കൂടാതെ 5079ല്‍ ലോകം അവസാനിക്കുമെന്നും ബാബ വാഗം പ്രവചിച്ചിട്ടുണ്ട്. വംഗയുടെ പ്രവചനങ്ങള്‍ 85 ശതമാനം വരെ ശരിയാണെന്ന് പറയപ്പെടുന്നുണ്ട്. 1996-ല്‍ അവര്‍ മരിച്ചുവെങ്കിലും ഭാവി ലോകത്തേക്കായി അവര്‍ ചില കാര്യങ്ങള്‍ പ്രവചിച്ചുവച്ചിട്ടുണ്ട്. 12 വയസ്സുള്ളപ്പോള്‍ ഒരു കൊടുങ്കാറ്റ് കാരണം അവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടുവെന്നും അതിനുശേഷമാണ് അവര്‍ക്ക് ഭാവി പ്രവചിക്കാനുള്ള കഴിവ് ലഭിച്ചതെന്നും പറയപ്പെടുന്നു.
ഇവരുടെ നിരവധി പ്രവചനങ്ങള്‍ ശരിയായതിനാല്‍ ആളുകള്‍ അവരെ 'ബാല്‍ക്കന്‍സിലെ നോസ്ട്രഡാമസ്' എന്ന് വിളിച്ചിരുന്നു. ചെര്‍ണോബില്‍ ദുരന്തവും ഡയാന രാജകുമാരിയുടെ മരണവും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ബാബ വാംഗ കൃത്യമായി പ്രവചിച്ചിരുന്നു. 1996ല്‍ 84-ാം വയസ്സില്‍ അവര്‍ അന്തരിക്കുമ്പോഴേക്കും 5079 വര്‍ഷം വരെയുള്ള പ്രവചനങ്ങള്‍ ബാബ വാംഗ നടത്തിവച്ചിട്ടുണ്ട്.
ബാബ വാംഗയുടെ 2024ലെ മറ്റ് പ്രവചനങ്ങള്‍
റഷ്യന്‍ പ്രസിഡന്റിന് അപകടം
ബാബ വാംഗയുടെ അഭിപ്രായത്തില്‍, 2024ല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഒരു അപകടകരമായ വര്‍ഷമാണ്. പുടിന്റെ ജീവിന് ഭീഷണിയാകുന്ന വര്‍ഷമാണ് 2024 എന്ന് ബാബ വാംഗ പ്രവചിക്കുന്നു. സ്വന്തം രാജ്യത്ത് നിന്ന് ആരെങ്കിലും പുടിനെ ആക്രമിക്കാന്‍ തുനിഞ്ഞേക്കാം.
പ്രകൃതി ദുരന്തങ്ങള്‍
ബാബ വാംഗയുടെ പ്രവചനമനുസരിച്ച് ഭൂമിയുടെ ഭ്രമണപഥത്തില്‍ മാറ്റമുണ്ടായേക്കും. ഇത് സാധാരണയായി ഒരു നീണ്ട കാലയളവിളാണ് സംഭവിക്കാറ്. ഈ മാറ്റം ഉടന്‍ കണ്ടാല്‍, ഭയാനകമായ പ്രകൃതി ദുരന്തം ലോകത്തെ പിടിച്ച് ഉലയ്ക്കുമെന്നും ബാബ വാംഗ പ്രവചിക്കുന്നു.
സൈബര്‍ ആക്രമണം
ബാബ വാംഗയുടെ അഭിപ്രായത്തില്‍, 2024 വര്‍ഷത്തില്‍ നിരവധി സൈബര്‍ ആക്രമണം ഉണ്ടായേക്കാം. പവര്‍ ഗ്രിഡുകള്‍, ജലശുദ്ധീകരണ പ്ലാന്റുകള്‍ എന്നിവയെ ഹാക്കര്‍മാര്‍ ആക്രമിച്ചേക്കാം. അത് ലോകത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയായേക്കും.
ജൈവായുധ പരീക്ഷണം
ബാബ വംഗ വിനാശകരമായ ആയുധങ്ങളെക്കുറിച്ച് ഒരു പ്രവചനം നടത്തിയിരുന്നു, അതില്‍ 2024 വര്‍ഷം ഒരു 'വലിയ രാജ്യം' ജൈവായുധങ്ങള്‍ പരീക്ഷിക്കുകയോ ആക്രമിക്കുകയോ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. യൂറോപ്പില്‍ ഭീകരാക്രമണം ഉണ്ടാകുമെന്നും അദ്ദേഹം ഭയപ്പെട്ടിരുന്നു.



Click it and Unblock the Notifications











