വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രവചനം, 85% തെളിഞ്ഞ സത്യം; 2024ല്‍ ബാബ വാംഗയുടെ ഞെട്ടിക്കുന്ന പ്രവചനം

ലോകത്ത് ഭാവി പ്രവാചകര്‍ ഒരുപാടുണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ പ്രശസ്തരായവര്‍ വളരെ കുറച്ച് മാത്രമേ കാണൂ. ബാബ വാംഗ അത്തരത്തിലൊരാളാണ്. കൃത്യമായ പ്രവചനങ്ങള്‍ നടത്തി ലോകത്തെ ഞെട്ടിച്ചിട്ടുള്ള വ്യക്തിയാണ് ബാബ വാംഗ. ബാല്‍ക്കന്‍സിലെ നോസ്ട്രഡാമസ് എന്നാണ് അവര്‍ അറിയപ്പെടുന്നത്. അമേരിക്കയിലെ 9/11 ആക്രമണത്തെയും ബ്രെക്‌സിറ്റിനെയും കുറിച്ച് ബാബ വാംഗ പ്രവചനങ്ങള്‍ നടത്തിയിരുന്നു. വാംഗേലിയ പാണ്ഡവ ഗുഷാരോവ എന്നായിരുന്നു ആരുടെ യഥാര്‍ത്ഥ പേര്. ബള്‍ഗേറിയയില്‍ നിന്നുള്ള ഒരു സന്യാസിനിയായിരുന്നു അവര്‍. 1911-ലാണ് ബാബ വാംഗ ജനിച്ചത്. 12-ാം വയസ്സില്‍ അവരുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. ബാബ വാംഗയുടെ പ്രവചനങ്ങളില്‍ 85 ശതമാനവും യാഥാര്‍ത്ഥ്യമായതായി നിരീക്ഷിച്ചിട്ടുണ്ട്. ലോകത്തിനായി 5079 വര്‍ഷം വരെയുള്ള പ്രവചനങ്ങള്‍ ബാബ വാംഗ നടത്തിയിട്ടുണ്ട്.

കുട്ടിക്കാലത്ത് ഒരു മാരകമായ കൊടുങ്കാറ്റില്‍ തന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു തനിക്ക് ഭാവി പ്രവചിക്കാനുള്ള ശക്തി ലഭിച്ചതെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. ചെര്‍ണോബില്‍ ദുരന്തവും ഡയാന രാജകുമാരിയുടെ മരണവും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ബാബ വാംഗ കൃത്യമായി പ്രവചിച്ചിരുന്നു. 1996ല്‍ 84-ാം വയസ്സില്‍ അവര്‍ അന്തരിക്കുമ്പോഴേക്കും 5079 വര്‍ഷം വരെയുള്ള പ്രവചനങ്ങള്‍ ബാബ വാംഗ നടത്തിവച്ചിട്ടുണ്ട്. അതുപ്രകാരം 2024 വര്‍ഷത്തിലും ചില കാര്യങ്ങള്‍ ലോകത്തെ പിടിച്ചുകുലുക്കുമെന്ന് ബാബ വാംഗയുടെ പ്രവചനത്തില്‍ പറയുന്നുണ്ട്.

baba vanga predictions 2024

റഷ്യന്‍ പ്രസിഡന്റിന് അപകടം

ബാബ വാംഗയുടെ അഭിപ്രായത്തില്‍, 2024ല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഒരു അപകടകരമായ വര്‍ഷമാണ്. പുടിന്റെ ജീവിന് ഭീഷണിയാകുന്ന വര്‍ഷമാണ് 2024 എന്ന് ബാബ വാംഗ പ്രവചിക്കുന്നു. സ്വന്തം രാജ്യത്ത് നിന്ന് ആരെങ്കിലും പുടിനെ ആക്രമിക്കാന്‍ തുനിഞ്ഞേക്കാം.

ആഗോള സാമ്പത്തിക പ്രതിസന്ധി

ബാബ വെംഗയുടെ പ്രവചനമനുസരിച്ച്, 2024 ല്‍ ഒരു വലിയ ആഗോള പ്രതിസന്ധി ഉണ്ടാകാം. അതില്‍ രാജ്യങ്ങളുടെ കടത്തിന്റെ അളവ് വര്‍ദ്ധിക്കും. ഭൂമിയില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെ ഉലയ്ക്കുമെന്ന് ബാബ വാംഗ പ്രവചിക്കുന്നു. 2024 വര്‍ഷം ആഗോള സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാം. ഉയരുന്ന കടബാധ്യത, വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് സാമ്പത്തിക ശക്തിയുടെ മാറ്റം എന്നിവ ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രകൃതി ദുരന്തങ്ങള്‍

ബാബ വാംഗയുടെ പ്രവചനമനുസരിച്ച് ഭൂമിയുടെ ഭ്രമണപഥത്തില്‍ മാറ്റമുണ്ടായേക്കും. ഇത് സാധാരണയായി ഒരു നീണ്ട കാലയളവിളാണ് സംഭവിക്കാറ്. ഈ മാറ്റം ഉടന്‍ കണ്ടാല്‍, ഭയാനകമായ പ്രകൃതി ദുരന്തം ലോകത്തെ പിടിച്ച് ഉലയ്ക്കുമെന്നും ബാബ വാംഗ പ്രവചിക്കുന്നു.

സൈബര്‍ ആക്രമണം

ബാബ വാംഗയുടെ അഭിപ്രായത്തില്‍, 2024 വര്‍ഷത്തില്‍ നിരവധി സൈബര്‍ ആക്രമണം ഉണ്ടായേക്കാം. പവര്‍ ഗ്രിഡുകള്‍, ജലശുദ്ധീകരണ പ്ലാന്റുകള്‍ എന്നിവയെ ഹാക്കര്‍മാര്‍ ആക്രമിച്ചേക്കാം. അത് ലോകത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയായേക്കും.

മെഡിക്കല്‍ രംഗത്ത് വിജയം

ബാബ വാംഗയുടെ പ്രവചനമനുസരിച്ച്, 2024 മെഡിക്കല്‍ മേഖലയ്ക്ക് വളരെ നല്ലതായിരിക്കും. ക്യാന്‍സര്‍, അല്‍ഷിമേഴ്സ് തുടങ്ങിയ രോഗങ്ങള്‍ക്ക് വൈദ്യശാസ്ത്രരംഗത്ത് പുതിയ ചികിത്സാരീതികള്‍ കണ്ടെത്താനാകും.

ജൈവായുധ പരീക്ഷണം

ബാബ വംഗ വിനാശകരമായ ആയുധങ്ങളെക്കുറിച്ച് ഒരു പ്രവചനം നടത്തിയിരുന്നു, അതില്‍ 2024 വര്‍ഷം ഒരു 'വലിയ രാജ്യം' ജൈവായുധങ്ങള്‍ പരീക്ഷിക്കുകയോ ആക്രമിക്കുകയോ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. യൂറോപ്പില്‍ ഭീകരാക്രമണം ഉണ്ടാകുമെന്നും അദ്ദേഹം ഭയപ്പെട്ടിരുന്നു.

Story first published: Tuesday, November 7, 2023, 9:30 [IST]
X
Desktop Bottom Promotion