For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒമിക്രോണിനേക്കാള്‍ 10 മടങ്ങ് വ്യാപനശേഷിയുമായി പുതിയ വകഭേദം ഇന്ത്യയില്‍

|

ഒമിക്രോണിനേക്കാള്‍ പത്ത് മടങ്ങ് വ്യാപന ശേഷിയുള്ള ഇന്ത്യയിലെ ആദ്യ ഒമിക്രോണ്‍ വകഭേദം എക്‌സ് ഇ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് കേസ് കുറഞ്ഞ് കൊണ്ടിരിക്കുന്ന സാഹചര്യമാണ് ലോകത്തിന്റെ ഓരോ മൂലയിലും. ഇന്ത്യയിലും കേസുകള്‍ വളരെയധികം കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത ഏവരേയും അല്‍പം ആശങ്കയില്‍ ആക്കുന്നതാണ്. ഒമിക്രോണിനേക്കാള്‍ പത്ത് മടങ്ങ് വ്യാപന ശേഷിയുമായാണ് ഇപ്പോള്‍ പുതിയ വകഭേദമായ എക്‌സ് ഇ സ്ഥിരീകരിച്ചിരിക്കുന്നത്. 376 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഒരാള്‍ക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയിലാണ് എക്‌സ് ഇ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. ഇതിന്റെ വ്യാപന ശേഷി തന്നെയാണ് ഇപ്പോള്‍ ആശങ്കക്ക് കാരണമായിരിക്കുന്നത്.

India Reports First Case of New COVID Variant XE

മുംബൈയില്‍ 50 വയസ്സുകാരിയിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരി 10-ന് ഇവര്‍ ആഫ്രിക്കയില്‍ നിന്ന് മുംബൈയില്‍ എത്തിയത്. അന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ ഇവരുടെ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. പരിശോധനക്കായി അയച്ച രോഗികളില്‍ നിന്ന് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആരുടേയും അവസ്ഥ ഗുരുതരമല്ല എന്നുള്ളതാണ് ആശ്വാസകരമായ റിപ്പോര്‍ട്ട്.

India Reports First Case of New COVID Variant XE

എക്‌സ് ഇ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് യുകെയിലാണ്. ഒമിക്രോണ്‍ ബി എ 1 വകഭേദങ്ങളില്‍ സംഭവിച്ച ജനിതകമാറ്റമാണ് എക്‌സ് ഇ വൈറസ് ഉപവകഭേദമായി മാറിയിരിക്കുന്നത്. ഇതിന്റെ വ്യാപന ശേഷി തന്നെയാണ് ഏറ്റവും അപകടകരമായി മാറുന്നത് എന്നുള്ളത് തന്നെയാണ് ഇപ്പോള്‍ ഭയപ്പെടുത്തുന്നത്. കൊറോണവൈറസിന്റെ വകഭേദങ്ങള്‍ രോഗിയെ ബാധിച്ച് അത് വിവിധ ജനിതക മാറ്റങ്ങള്‍ സംഭവിക്കുമ്പോഴാണ് ഉപകവഭേദങ്ങള്‍ സംഭവിക്കുന്നത്. അപകടകരമായ അവസ്ഥയിലേക്കാണ് ഈ വകഭേദങ്ങള്‍ എല്ലാം തന്നെ ലോകത്തെ നയിക്കുന്നത് എന്നതാണ് കൊവിഡ് വകഭേദങ്ങള്‍ നമുക്ക് കാണിച്ച് തരുന്നതും.

അതിവ്യാപന ശേഷിയുമായി പുതിയ കൊവിഡ് വേരിയന്റ്: ആദ്യകേസ് യുകെയില്‍അതിവ്യാപന ശേഷിയുമായി പുതിയ കൊവിഡ് വേരിയന്റ്: ആദ്യകേസ് യുകെയില്‍

പുതിയ കൊവിഡ് വകഭേദം ഇസ്രായേലില്‍ രണ്ട് പേരില്‍: അറിയണം ഈ വകഭേദത്തെപുതിയ കൊവിഡ് വകഭേദം ഇസ്രായേലില്‍ രണ്ട് പേരില്‍: അറിയണം ഈ വകഭേദത്തെ

English summary

India Reports First Case of New COVID Variant XE From Mumbai, Details in Malayalam

India on Wednesday reported the first case of new coronavirus variant Xe. The new strain was detected in Mumbai. Know more details in malayalam.
Story first published: Wednesday, April 6, 2022, 18:55 [IST]
X
Desktop Bottom Promotion