Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
പുതിയ കൊവിഡ് വകഭേദം ഇസ്രായേലില്‍ രണ്ട് പേരില്‍: അറിയണം ഈ വകഭേദത്തെ
കൊവിഡില്‍ നിന്ന് ലോകം മുക്തമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. മാസ്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍. എന്നാല്‍ വീണ്ടും ഈ അവസ്ഥയില്‍ ലോകത്തിന്റെ മറ്റൊരു കോണില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുകയാണ്. ഇസ്രായേലിലാണ് ഇപ്പോള്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇസ്രായേലിലേക്ക് എത്തിയ രണ്ട് പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഒമിക്രോണ്‍ വകഭേദത്തിന്റെ ബി എ 1, ബി എ 2 എന്നീ രണ്ട് സബ് വേരിയന്റുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വകഭേദം. ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഇസ്രായേലില്‍ എത്തിയ യാത്രക്കാരില്‍ നടത്തിയ ആര് ടി പി സി ആര് ടെസ്റ്റിലൂടെയാണ് ഇത്തരം വകഭേദം കണ്ടെത്തിയത് എന്ന് ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

സാധാരണ കൊവിഡ് ലക്ഷണങ്ങള്‍ തന്നെയാണ് ഇപ്പോഴും സ്ഥിരീകരിച്ചിട്ടുള്ളത്. ചെറിയ പനി, തലവേദന, പേശികള്‍ക്കുണ്ടാവുന്ന തളര്‍ച്ച എന്നിവയാണ് ഇവരില്‍ ഇപ്പോള്‍ കണ്ടെത്തിയ പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സമൂഹ വ്യാപനത്തെക്കുറിച്ച് ചിന്തിക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല എന്നുള്ളതാണ് ഇസ്രായേല്‍ നിലപാട്. ഇത് മാത്രമല്ല പുതിയ കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതല്ലെന്നും ഇസ്രായേല്‍ പാന്‍ഡമിക് റെസ്പോണ്‍സ് ചീഫ് സല്മാന് സാര്‍ക്കയും വ്യക്തമാക്കി.

കൊവിഡ് തുടങ്ങിയ സാഹചര്യം മുതല്‍ ഇത് വരേയും ഏകദേശം ഒന്നര ലക്ഷത്തോളം കൊവിഡ് കേസുകള്‍ ഇസ്രായേലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സ്ഥിരീകരിച്ച പുതിയ കൊവിഡ് ജനിതകമാറ്റത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഇസ്രായേല്‍ അറിയിച്ചിട്ടുള്ളത്. ഇസ്രായേലില്‍ നല്ലൊരു ശതമാനം ആളുകളും ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെയുള്ളവ സ്വീകരിച്ചിട്ടുണ്ട്. എങ്കിലും കൊവിഡ് പൂര്‍ണമായും വിട്ടുമാറാത്ത സ്ഥിതിക്ക് ലോകത്തെ ഓരോ മാറ്റങ്ങളും അതീവ ശ്രദ്ധയോടെ വേണം നാം നേരിടേണ്ടത് എന്നതാണ് സത്യം. കൊവിഡ് പൂര്‍ണമായും മാറി എന്ന് കരുതി സാമൂഹിക അകലം പാലിക്കാതിരിക്കുകയോ മാസ്ക് ധരിക്കാതിരിക്കുകയോ ചെയ്യുന്നത് നല്ലതല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
