For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരുവും പാടുകളും നിശ്ശേഷം മാറ്റാം

സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

|

സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും വില്ലനായി നില്‍ക്കുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരുവിനേക്കാള്‍ പ്രശ്‌നമുള്ള ഒന്നാണ് മുഖക്കുരു പാടുകള്‍. മുഖക്കുരു പാടുകള്‍ക്ക് പരിഹാരം കാണാന്‍ പല ക്രീമുകളും മരുന്നുകളും തേക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇവ തേക്കുമ്പോള്‍ അത് പലപ്പോഴും ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല.

വായ്‌നാറ്റത്തിന് വായ് തുറക്കും മുന്‍പ് പരിഹാരംവായ്‌നാറ്റത്തിന് വായ് തുറക്കും മുന്‍പ് പരിഹാരം

പക്ഷേ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെ നമുക്കുപയോഗിക്കാം. ഇത് മുഖക്കുരുവിനെ മാത്രമല്ല മുഖക്കുരുവിന്റെ പാടുകളേയും ഇല്ലാതാക്കുന്നു. പല തരത്തിലുള്ള ചര്‍മ്മ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

മുഖക്കുരുവിന്റെ ചൊറിച്ചിലും, വേദനയും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബേക്കിങ്ങ് സോഡ. മാത്രമല്ല മുഖക്കുരുവിനെ തന്നെ ഇല്ലാതാക്കാനും ബേക്കിംഗ് സോഡ നല്ലതാണ്.

തയ്യാറാക്കേണ്ട വിധം

തയ്യാറാക്കേണ്ട വിധം

ഒരു ഭാഗം ബേക്കിങ്ങ് സോഡയില്‍ വെള്ളം ചേര്‍ത്ത് മുഖത്ത് തേച്ച് പത്തുമിനുട്ട് ഇരിക്കുക. അല്‍പം തേന്‍ ഇതില്‍ ചേര്‍ത്താല്‍ ചര്‍മ്മത്തിലെ നനവ് നിലനിര്‍ത്താനാവും. മുഖം കഴുകിയ ശേഷം മുഖം വരണ്ടതായി അനുഭവപ്പെട്ടാല്‍ ഓയില്‍ ഫ്രീ ആയ ഒരു മോയ്‌സ്ചുറൈസര്‍ പുരട്ടുക.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ആന്റി സെപ്റ്റിക്, ആന്റി മൈക്രോബയല്‍ കഴിവുകളുള്ള മികച്ച ഒന്നാണ് ടീ ട്രീ ഓയില്‍. അതുകൊണ്ട് തന്നെ പലപ്പോഴും പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

രണ്ട് ടേബിള്‍സ്പൂണ്‍ ഡിസ്റ്റില്‍ഡ് വാട്ടര്‍, ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, തേന്‍ എന്നിവയും അഞ്ച് ആറ് തുള്ളി തേയില എണ്ണയും കൂട്ടിക്കലര്‍ത്തുക. ഇത് ദിവസം ഒരു തവണ വീതം മുഖത്ത് പുരട്ടിയാല്‍ കടുത്ത മുഖക്കുരുവിന് പരിഹാരമാകും.

 മല്ലിയുടെ നീര്

മല്ലിയുടെ നീര്

വേനല്‍ക്കാലത്തെ ചര്‍മ്മം തണുപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമായി തോന്നാമെങ്കിലും മല്ലിയുടെ നീരോ, പുതിനയുടെ നീരോ ഉപയോഗിച്ചാല്‍ വളരെ നല്ലതാണ്. ഒരു സ്പൂണ്‍ നീരിലേക്ക് അല്പം മഞ്ഞള്‍ കൂടി ചേര്‍ത്താല്‍ മുഖക്കുരുവും, കറുത്ത പാടുകളും മാറാന്‍ സഹായിക്കും. എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പായി ഇത് ഉപയോഗിക്കുക.

തേനും കറുവപ്പട്ടയും

തേനും കറുവപ്പട്ടയും

തേനും കറുവപ്പട്ടയും ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് മുഖക്കുരുവില്‍ പുരട്ടുക. രാവിലെ ചൂടുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.

കാബേജ് ഇല

കാബേജ് ഇല

കാബേജ് ഇല ചതച്ച് മുഖക്കുരുവിന് മേല്‍ തേയ്ക്കുക. 30 മിനുട്ടിന് ശേഷം ഇത് കഴുകിക്കളയുക. മുഖക്കുരുവിന് മികച്ച ഒരു പരിഹാരമായി ഇത് പ്രവര്‍ത്തിക്കും. ഏതാനും ദിവസങ്ങള്‍ക്കകം ഫലം തിരിച്ചറിയാനാകും.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങനീരിന് ചര്‍മ്മത്തെ ഉണക്കാനുള്ള കഴിവുണ്ട്. ഈ ഫലം അല്‍പം കൂടി ലഭിക്കാന്‍ രണ്ട് ടീസ്പൂണ്‍ നാരങ്ങനീരില്‍ അര ടീസ്പൂണ്‍ ഉപ്പ് ചേര്‍ക്കുക. ഇത് മുഖത്ത് തിരുമ്മി 20-30 മിനുട്ട് ഇരിക്കുക.

 ശ്രദ്ധിക്കേണ്ട കാര്യം.

ശ്രദ്ധിക്കേണ്ട കാര്യം.

ഇത് തേച്ചാല്‍ സൂര്യപ്രകാശം പതിക്കുന്ന തരത്തില്‍ പുറത്തേക്ക് പോകരുത്. സൂര്യപ്രകാശമേല്‍ക്കുന്നത് ഇതിലെ ബ്ലീച്ചിംഗ് ഏജന്റ് ദോഷകരമായി ചര്‍മ്മത്തെ ബാധിക്കുന്നതിന് കാരണമാകും.

English summary

Most Effective Ways To Remove Acne Scars and Pimple Marks

For those who desire a safe alternative to get rid of the scars left behind from pimples and acne, try some of these clever natural solutions.
Story first published: Thursday, September 28, 2017, 10:41 [IST]
X
Desktop Bottom Promotion