For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ കഠിന വ്യായാമം കുഞ്ഞിനു ദോഷമോ?

|

വ്യായാമം ആരോഗ്യം നല്‍കുന്ന ഒന്നാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഗര്‍ഭകാലത്തു വ്യായാമമാകാമോ എന്ന കാര്യത്തിലാണ് സംശയം.

അധികം ബുദ്ധിമുട്ടില്ലാത്ത, ആയാസമില്ലാത്ത വ്യായാമങ്ങള്‍ ഗര്‍ഭകാലത്താകാം. എന്നാല്‍ കഠിന വ്യായാമങ്ങള്‍ ഒഴിവാക്കുന്നതായിരിയ്ക്കും നല്ലത്.

കഠിനവ്യായാമം ചില തരത്തില്‍ ഗര്‍ഭസ്ഥ ശിശുവിനു ദോഷം ചെയ്യുമെന്നതാണ് കാരണം. ഇത് ഏതെല്ലാം വിധത്തിലാണെന്നറിയേണ്ടേ,

Pregnancy

വ്യായാമം സാധാരണ ഗതിയില്‍ ശരീരത്തിന്റെ ഊഷ്മാവ് വര്‍ദ്ധിപ്പിയ്ക്കും. ഇത് ഗര്‍ഭസ്ഥ ശിശുവിനു ദോഷം ചെയ്യും. പ്രത്യേകിച്ച് ആദ്യ മൂന്നുമാസങ്ങളില്‍ ഇത് കുഞ്ഞിന്റെ ന്യൂറല്‍ ട്യൂബിന് ദോഷങ്ങളുണ്ടാക്കും.

വ്യായാമം ശരീരത്തിലെ രക്തസഞ്ചാരം വര്‍ദ്ധിപ്പിയ്ക്കുമെങ്കിലും വ്യായാമം ചെയ്യുന്ന സമയത്ത് യൂട്രസിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതായാണ് കാണുന്നത്. ഇത് നല്ലതല്ല.

വ്യായാമം രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ കുറയ്ക്കും. കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് ഇതില്‍ നിന്നും ലഭ്യമാകുന്ന ഊര്‍ജം വളരെ പ്രധാനമാണ്.

ഗര്‍ഭത്തിന്റെ അവസാന മാസങ്ങളില്‍ കഠിന വ്യായാമം ചെയ്യുന്നത് കുഞ്ഞിന്റെ തൂക്കം കുറയ്ക്കും.ആര്‍ത്തവത്തിനു മുന്‍പ്‌ രക്തസ്രാവം ?

ഇതുപോലെത്തന്നെ ഇത് മാസം തികയാതെയുള്ള പ്രസവത്തിനും വഴിയൊരുക്കിയേക്കാം.

ഗര്‍ഭകാല വ്യായാമം ഡോക്ടറുടെ നിര്‍ദേശമനുസരിച്ചാകുന്നതാണ് ഏറെ നല്ലത്. എന്നാല്‍ നടക്കുന്നതു പോലുള്ള ലളിത വ്യായാമങ്ങള്‍ നല്ലതാണ്.

English summary

Does Rigorous Exercise Harm Foetus

Exercising during pregnancy is mainly to reduce discomfort and develop stamina needed for labour and delivery. So physical health should be checked before doing exercise,
Story first published: Friday, November 21, 2014, 14:11 [IST]
X
Desktop Bottom Promotion