For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ചില വഴികള്‍

By Super
|

ഒരു വ്യക്തിയുടെ ഏറ്റവും വലിയ സമ്പത്ത് എന്ന് പറയാവുന്നത് അവന്‍െറ ഒത്ത ശരീരവും ആകാരഭംഗിയുമല്ല, മറിച്ച് ശാരീരികമായ കരുത്താണ്. ദീര്‍ഘനേരം എന്തെങ്കിലും പ്രവര്‍ത്തി ചെയ്തുകൊണ്ടിരിക്കുന്നതിനുള്ള കഴിവ് മാത്രമല്ല ശാരീരികമായ കരുത്ത്, മറിച്ച് അസുഖങ്ങളോടും മനസംഘര്‍ഷങ്ങളോടും പൊരുതാനുള്ള കരുത്തും ശാരീരികമായ കരുത്തിന്‍െറ നിര്‍വചനത്തില്‍ പെടും.

എന്തെങ്കിലും പ്രവര്‍ത്തി കുറച്ചുനേരം ചെയ്യുമ്പോഴേ തളര്‍ച്ചയനുഭവപ്പെടുന്നവര്‍ ശാരീരികമായ കരുത്ത് കൂടുതലായി നേടേണ്ടതാണ്.

ശരീരത്തിന് കരുത്ത് വര്‍ധിപ്പിക്കാന്‍ കൊതിക്കുന്നവര്‍ താഴെ നല്‍കിയിരിക്കുന്ന 20 കാര്യങ്ങള്‍ ചെയ്തുനോക്കൂ, ഫലം സുനിശ്ചിതമായിരിക്കും.

 വൈദ്യപരിശോധനക്ക് വിധേയരാവുക

വൈദ്യപരിശോധനക്ക് വിധേയരാവുക

ശാരീരിക കരുത്ത് വര്‍ധിപ്പിക്കാന്‍ കൊതിക്കുന്നവര്‍ ആദ്യം പ്രാഥമിക മെഡിക്കല്‍ പരിശോധനക്ക് വിധേയരാകണം. ക്ഷീണവും മറ്റു വിധത്തിലുള്ള പരിക്കുകളും മറികടക്കാന്‍ നിങ്ങളുടെ ശരീരം എത്ര മാത്രം പ്രാപ്തമാണെന്ന് ഇതിലൂടെ മാത്രമേ മനസിലാക്കാന്‍ കഴിയൂ.

സന്തുലിതമായ ഭക്ഷണം ശീലമാക്കുക

സന്തുലിതമായ ഭക്ഷണം ശീലമാക്കുക

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവും നിങ്ങളുടെ ശാരീരിക ക്ഷമതയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. സന്തുലിതമായ ഭക്ഷണം ശീലമാക്കണം. കുറഞ്ഞ കൊഴുപ്പുള്ള ഭക്ഷണ സാധനങ്ങളും ധാരാളം പഴവും പച്ചക്കറികളും കൊഴുപ്പ് നീക്കിയ ഇറച്ചിയും ശീലമാക്കുക. ഇത് നിങ്ങളുടെ ശരീരം ആരോഗ്യകരമാകാന്‍ സഹായിക്കുന്നു. ഒപ്പം നിങ്ങളുടെ ശാരീരികവും മാനസികവുമായ കരുത്തും വര്‍ധിക്കും.

ഇഷ്ടപ്പെട്ട കായിക വിനോദം പതിവാക്കുക

ഇഷ്ടപ്പെട്ട കായിക വിനോദം പതിവാക്കുക

എല്ലാതരം ഒൗട്ട്ഡോര്‍ കായിക വിനോദങ്ങളും എയറോബിക്സ് എക്സര്‍സൈസിന്‍െറ മറ്റൊരു രൂപമാണ്. ക്ഷീണം മറികടന്ന് നിങ്ങളുടെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ ഇവ സഹായകരമാണ്. ഫുട്ബാള്‍, ബാസ്ക്കറ്റ്ബാള്‍,ഓട്ട മല്‍സരങ്ങള്‍ തുടങ്ങിയവ ഹൃദയത്തിന് കരുത്തേകുകയും ശരീരത്തിന്‍െറ എല്ലാ ഭാഗത്തും ഓക്സിജന്‍ എത്തിക്കുകയും ചെയ്യും.

പതുക്കെ തുടങ്ങുക

പതുക്കെ തുടങ്ങുക

ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ പതുക്കെ പതുക്കെ തുടങ്ങുക. ആദ്യ ദിനങ്ങളില്‍ തന്നെ കഠിനമായ പരിശീലനത്തില്‍ ഏര്‍പ്പെടുന്നത് ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുക. നിശ്ചിത ദൂരം നിര്‍ണിത സമയത്തിനുള്ളില്‍ ഓടണമെങ്കില്‍ ആദ്യം നടക്കുക, പിന്നെ പതുക്കെ കുറച്ചുദൂരം ഓടുക. ശരീരം ക്ഷമത കൈവരിക്കുന്നതിനനുസരിച്ച് പ്രവര്‍ത്തിയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുക.

ഹൃദയത്തിന് ഗുണം കിട്ടുന്ന വ്യായാമങ്ങള്‍ ചെയ്യുക

ഹൃദയത്തിന് ഗുണം കിട്ടുന്ന വ്യായാമങ്ങള്‍ ചെയ്യുക

ഹൃദയത്തിനും രക്ത ധമനികള്‍ക്കും ഗുണം കിട്ടുന്ന വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയാണ് ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനുള്ള എളുപ്പമാര്‍ഗം. ഓട്ടം, നീന്തല്‍, ചാട്ടം തുടങ്ങിയ വ്യായാമ രീതികള്‍ ഉദാഹരണം.

വിശ്രമം കുറക്കുക

വിശ്രമം കുറക്കുക

വ്യായാമത്തിനിടയിലെയും കളികള്‍ക്കിടയിലെയും വിശ്രമസമയം കുറക്കുന്നതാണ് ശാരീരിക ക്ഷമത കൈവരിക്കാനാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. ആയാസം തോന്നുന്ന പക്ഷം കുറച്ചുസെക്കന്‍റ് വിശ്രമിക്കുക.

കുറഞ്ഞ അളവില്‍ പല തവണയായി ഭക്ഷണം

കുറഞ്ഞ അളവില്‍ പല തവണയായി ഭക്ഷണം

കുറഞ്ഞ അളവില്‍ പലതവണയായി ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിലേക്ക് നിരന്തരം ഊര്‍ജമത്തെുന്നത് ഉറപ്പാക്കാനാകും. കൃത്യമായ ഇടവേളകളില്‍ ചെറിയ രീതിയില്‍ ഭക്ഷണം കഴിക്കുക.

വെള്ളം

വെള്ളം

ശരീരത്തിലെ നിര്‍ജലീകരണവും തളര്‍ച്ചയും ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത് ഉറപ്പാക്കണം. ശരീരത്തില്‍ വെള്ളത്തിന്‍െറ അളവ് കുറഞ്ഞാല്‍ രക്തത്തിന്‍െറ ഒഴുക്കിനെ അത് ബാധിക്കും. ഇതുവഴി ശരീര കോശങ്ങളില്‍ ഓക്സിജന്‍െറ അഭാവം ഉണ്ടാകും.

സോഡിയത്തിന്‍റ അളവ്

സോഡിയത്തിന്‍റ അളവ്

ചൂടുള്ള അന്തരീക്ഷത്തില്‍ കഠിനമായ വ്യായാമം ചെയ്യുകയാണെന്ന് വിചാരിക്കുക. കൂടുതല്‍ വിയര്‍ക്കുന്നതിലൂടെ ശരീരത്തിലെ ധാരാളം ഉപ്പ് നഷ്ടപ്പെടും. ഇത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ ബാലന്‍സ് കുറക്കും. ഇതുവഴി ശരീരത്തിന്‍െറ കരുത്ത് ചോരുകയും തലകറക്കവും മറ്റും ഉണ്ടാവുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ശരീരത്തില്‍ ആവശ്യത്തിന് സോഡിയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതോടൊപ്പം ഹൈപ്പര്‍ടെന്‍ഷനും പരിശോധിക്കണം.

കാര്‍ബോ ഹൈഡ്രേറ്റിനെ അവഗണിക്കരുത്.

കാര്‍ബോ ഹൈഡ്രേറ്റിനെ അവഗണിക്കരുത്.

കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തണം. മസിലുകളുടെ കരുത്ത് വര്‍ധിപ്പിക്കുന്നതിനുള്ള സ്റ്റാര്‍ച്ചുകളും ഷുഗറുകളും ഇതുവഴിക്കേ ലഭ്യമാകൂ. ധാന്യങ്ങള്‍, ബ്രെഡ്, പഴങ്ങള്‍, പച്ചക്കറികള്‍, പാസ്താ,പാല്‍ എന്നിവ ഉദാഹരണമാണ്.

കഴിയുന്ന വ്യായാമം മാത്രം ചെയ്യുക

കഴിയുന്ന വ്യായാമം മാത്രം ചെയ്യുക

ശരീരത്തിന് താങ്ങാനാകാത്ത വ്യായാമ മുറകള്‍ ഒരിക്കലും പരീക്ഷിക്കരുത്. ഇത് മസിലുകള്‍ക്കും മറ്റും കേടുപാടുകള്‍

ചീത്ത ശീലങ്ങള്‍ ഒഴിവാക്കുക

ചീത്ത ശീലങ്ങള്‍ ഒഴിവാക്കുക

നല്ലതും ചീത്തതുമായ ശീലങ്ങളുടെ പട്ടികയെടുക്കുക. ഇതില്‍ പുകവലി, മദ്യപാനം, ജങ്ക് ഫുഡുകളോടുള്ള പ്രിയം എന്നിവ ഒഴിവാക്കുക. ശരീരം ഫിറ്റാക്കി നിര്‍ത്തുന്നതിനും കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇത് കൂടിയേ തീരൂ.

റെക്കോര്‍ഡ് കാത്തുസൂക്ഷിക്കുക

റെക്കോര്‍ഡ് കാത്തുസൂക്ഷിക്കുക

പുരോഗതി സ്വയം വിലയിരുത്തുന്നതിനായി രേഖകള്‍ കാത്തുസൂക്ഷിക്കുക.

ഒരേ പോലെ തുടങ്ങുക

ഒരേ പോലെ തുടങ്ങുക

എന്ത് തുടങ്ങും മുമ്പും ശരീരം ചൂടാക്കുകയും കൈകാലുകള്‍ നിവര്‍ത്തുകയും വളക്കുകയുമൊക്കെ ചെയ്യുക. ഇത് ശീലമാക്കുന്നത് വഴി പരിക്കുകള്‍ കുറക്കാന്‍ കഴിയും.

ഭാരദ്വേഹനം

ഭാരദ്വേഹനം

ഭാരദ്വേഹനം സ്ററാമിന വര്‍ധിപ്പിക്കാനുള്ള നല്ല ഉപായമാണ്. ചെറിയ ഡംബെല്ലുകള്‍ ഉപയോഗിച്ച് തുടങ്ങുക. ശീലമാകുന്ന മുറക്ക് രണ്ടാമത്തെ ആഴ്ചയോടെ ഭാരം കൂട്ടിതുടങ്ങുക.

 വിശ്രമിക്കുക

വിശ്രമിക്കുക

ശാരീരിക ക്ഷമതക്ക് വ്യായാമത്തിനൊപ്പം വിശ്രമവും പ്രധാനമാണ്. അതുകൊണ്ട് കഠിനമായ വ്യായാമത്തിനിടയില്‍ ഒരു ദിവസം വിശ്രമം എടുക്കുക.

ശരീരഭാരത്തില്‍ കരുതല്‍ വേണം

ശരീരഭാരത്തില്‍ കരുതല്‍ വേണം

ആരോഗ്യകരമായ ശരീര ഭാരം കാത്തുസൂക്ഷിക്കണം. ഉയരത്തിനനുസരിച്ചുള്ള തടി ഉറപ്പാക്കുക.

ആരോഗ്യകരമായ പ്രഭാതഭക്ഷണം

ആരോഗ്യകരമായ പ്രഭാതഭക്ഷണം

ആരോഗ്യകരമായ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും ശീലമാക്കണം. ഒരു ബൗള്‍ ഓട്സോ ഗോതമ്പ് നുറുക്കോ ശീലമാക്കുക. ശരീരത്തിന് അത്യന്താപേക്ഷിതമായ മഗ്നീഷ്യം, മാംഗനീസ്, ക്രോമിയം,കോപ്പര്‍ തുടങ്ങിയവ ഇവയില്‍ നിന്ന് ലഭിക്കും.

നല്ല കൊഴുപ്പ്

നല്ല കൊഴുപ്പ്

നല്ല കൊഴുപ്പും ചീത്ത കൊഴുപ്പും തമ്മിലെ വ്യത്യാസം മനസിലാക്കി ഭക്ഷണത്തില്‍ ധാരാളം നല്ല കൊഴുപ്പ് ഉള്‍പ്പെടുത്തണം. ചെറുചണവിത്തും മല്‍സ്യ എണ്ണയും ശരീരത്തിലെ ധമനികളുടെയും കോശങ്ങളുടെയും മികച്ച പ്രവര്‍ത്തനത്തിനും കായികക്ഷമത വര്‍ധിപ്പിക്കുന്നതിനും നല്ലതാണ്.

മാംസ്യം അത്യന്താപേക്ഷിതം

മാംസ്യം അത്യന്താപേക്ഷിതം

നല്ല നിലവാരമുള്ള മാംസ്യം ധാരാളമായി കഴിക്കുക. ഇതുവഴി മാത്രമേ ശരീരത്തിന് അത്യന്താപേക്ഷിതമായ അമിനോ ആസിഡുകള്‍ ധാരാളം ലഭിക്കുകയുള്ളൂ. മുട്ടയുടെ വെള്ള, കുറഞ്ഞ കൊഴുപ്പുള്ള പാല്, പാല്‍ ഉല്‍പ്പന്നങ്ങള്‍,മീന്‍, ചിക്കന്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

English summary

Top 20 TIPS To Increase Stamina

Stamina not only means having strength and energy to endure an activity for an extended period but also helps fight illness and stressful situations.Want to increase your stamina? Then, Try these stamina-boosting tips.
 
 
X
Desktop Bottom Promotion