For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഓണത്തിന് മാധുര്യം നിറക്കും മാമ്പഴ പുളിശ്ശേരി

Posted By:
|

മാമ്പഴ പുളിശ്ശേരി എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. എന്നാല്‍ അത് അമ്മ വെക്കുന്ന അതേ പഴമയുടെയും കൈപ്പുണ്യത്തിന്റേയും രുചിയില്‍ ഉണ്ടാക്കാന്‍ പലരും പാടുപെടും. അതുകൊണ്ട് തന്നെ ആ രുചിയില്‍ ഈ ഓണക്കാലത്ത് ഒരു മാമ്പഴ പുളിശ്ശേരി തയ്യാറാക്കിയാലോ? ഈ ഓണക്കാലത്ത് സ്വാദിഷ്ഠമായ മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്നതിനെക്കുറിച്ച് ഒരു സ്‌പെഷ്യല്‍ റെസിപ്പിയുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം അഡ്വ. പിങ്കി കണ്ണന്‍. ഈ ഓണക്കാലത്ത് നമുക്ക് ഒരു കിടിലന്‍ മാമ്പഴ പുളിശ്ശേരി തയ്യാറാക്കാവുന്നതാണ്.

 Mambazha Pulissery Recipe

ആവശ്യമുള്ള സാധനങ്ങള്‍:

നാടന്‍ മാങ്ങ - നാലെണ്ണം
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
ജീരകം - അര ടീസ്പൂണ്‍
മുളക് പൊടി - അര ടീസ്പൂണ്‍
പച്ചമുളക് - നാല് എണ്ണം
കറിവേപ്പില
തേങ്ങ ചിരകിയത് - 1 കപ്പ്
ചെറിയ ഉള്ളി - 4 എണ്ണം
തൈര് - 1 കപ്പ്

തയ്യാറാക്കുന്ന വിധം

മാമ്പഴം മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില, പച്ചമുളക് എന്നിവയിട്ട് അല്‍പം വെള്ളമൊഴിച്ച് നല്ലതുപോലെ വേവിച്ചെടുക്കണം. ശേഷം തേങ്ങ, ജീരകം, ചെറിയ ഉള്ളി, കറിവേപ്പില, മഞ്ഞള്‍പ്പൊടി എന്നിവ അരച്ച് ആ കൂട്ടി വേവാന്‍ വെച്ചിരിക്കുന്ന മാമ്പഴത്തിലേക്ക് ചേര്‍ക്കണം. എന്നിട്ട് നല്ലതുപോലെ കുറുകി വരുന്നത് വരെ ഇളക്കണം. ചെറിയ തീയില്‍ വേണം വെക്കുന്നതിന്. പിന്നെ നല്ലതുപോലെ ബീറ്റ് ചെയ്‌തെടുത്ത തൈര് കൂടി ഇതിലേക്ക് ചേര്‍ക്കണം. തൈര് ഒഴിച്ച ശേഷം ഇത് അധികം തിളപ്പിക്കാന്‍ പാടില്ല. ഒന്ന് ചൂടായാല്‍ മാത്രം മതി. പിന്നീട് തീ ഓഫ് ആക്കണം. ശേഷം അതിലേക്ക് അല്‍പം കടുകും കറിവേപ്പിലയും താളിച്ചെടുക്കാവുന്നതാണ്. ഓണത്തിന് കൂട്ടാന്‍ നല്ല കിടിലന്‍ മാമ്പഴ പുളിശ്ശേരി തയ്യാര്‍. അപ്പോ എല്ലാവര്‍ക്കും അഡ്വ. പിങ്കി കണ്ണന്റേയും കുടുംബത്തിന്റേയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

most read: ഓണസദ്യക്ക് മാധുര്യം കൂട്ടാൻ മിയ തയ്യാറാക്കും പായസം

most read: ഓണം സ്‌പെഷ്യല്‍ കേരള സ്റ്റൈല്‍ കാളന്‍ തയാറാക്കാം

[ of 5 - Users]
X
Desktop Bottom Promotion