For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണസദ്യക്ക് മാധുര്യം കൂട്ടാൻ മിയ തയ്യാറാക്കും പായസം

|

ഓണം എന്ന് കേള്‍ക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് നല്ല കിടിലൻ സദ്യ തന്നെയാണ്. അത് തന്നെയാണ് എല്ലാവർക്കും ഓണത്തെക്കുറിച്ചുള്ള ആദ്യത്തെ ഓർമ്മയായി മാറുന്നതും. എന്നാൽ സദ്യ തയ്യാറാക്കുമ്പോൾ അതിൽ ഒഴിച്ച് കൂടാൻ ആവാത്ത ഒന്നാണ് പായസം. പായസം കഴിക്കുമ്പോള്‍ അതോടൊപ്പം നമ്മളെ തേടിയെത്തുന്നത് മധുരമൂറുന്ന ഓർമ്മകളും കൂടിയാണ്. പാലായിലെ തന്‍റെ വീട്ടിൽ ഷൂട്ടിംങ് തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ഓണത്തിന് വേണ്ടി തയ്യാറെടുക്കുകയാണ് മിയയും കുടുംബവും. മലയാള സിനിമയിൽ മാത്രമല്ല ഒരു പിടി അന്യഭാഷാ ചിത്രങ്ങളിലും തന്‍റെ കഴിവ് തെളിയിച്ച താരം തന്നെയാണ് മിയ. ഇന്ന് തിരക്കുള്ള മുൻനിര നായികമാരിൽ ഒപ്പം നിൽക്കുന്ന ഒരു പേരും മിയയുടെ തന്നെയാണ്.

ഓണ സദ്യയിൽ അൽപം വ്യത്യസ്ത പരീക്ഷിക്കാൻ തന്നെയാണ് ഇത്തവണ മിയയുടെ തീരുമാനം. അതുകൊണ്ട് തന്നെ വളരെ വ്യത്യസ്തമായ ഒരു പായസം തന്നെയാണ് ഇപ്രാവശ്യം നമ്മൾ പ്രേക്ഷകർക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. എളുപ്പമുള്ള ഒരു റെസിപ്പി എന്നതും ശ്രദ്ധേയമായ കാര്യമാണ്. ചക്കപ്രഥമൻ എങ്ങനെ തയ്യാറാക്കണം എന്നുള്ളത് മിയയുടെ നല്ല കിടിലൻ പാചകക്കുറിപ്പിലൂടെ നമുക്ക് നോക്കാം.

Actress Miyas Special chakka pradhaman

ആവശ്യമുള്ള സാധനങ്ങള്‍

പഴുത്ത ചക്കച്ചുള- 500 ഗ്രാം
ശര്‍ക്കര - 250 ഗ്രാം
അരിപ്പൊടി - 100 ഗ്രാം
നെയ്യ്- 50 ഗ്രാം
തേങ്ങ - രണ്ടെണ്ണം
കശുവണ്ടിപ്പരിപ്പ് - 50 ഗ്രാം
കൊട്ടത്തേങ്ങ- പകുതി

തയ്യാറാക്കുന്ന വിധം

ചക്കച്ചുള നല്ലതു പോലെ വേവിച്ചെടുക്കുക. ചക്ക ഒന്ന് നല്ലതു പോലെ വെന്ത് കഴിയുമ്പോൾ ഇതിലേക്ക് അൽപം ശർക്കര ചേര്‍ക്കുക. ശർക്കരയും ചക്കയും നല്ലതു പോലെ വെന്ത് വരണം. ഇത് നല്ലതു പോലെ തണുത്ത് കഴിയുമ്പോൾ ഇതിലേക്ക് അൽപം അരിപ്പൊടിയും ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യണം.

ഉരുളി അടുപ്പത്ത് വെച്ച് ചക്കയും അരിപ്പൊടിയും ചേര്‍ക്കുക. ഇതിലേക്ക് അൽപം വെള്ളം ഒഴിച്ച് നല്ലതു പോലെ ചക്കയിലെയും അരിപ്പൊടിയിലേയും തരികൾ എല്ലാം പൊടിക്കണം. അതിന് ശേഷം ഇത് അടുപ്പില്‍ വെച്ച് ഇളക്കുക. പത്ത് മിനിട്ട് നല്ലതു പോലെ ഇളക്കി അരിപ്പൊടി നല്ലതു പോലെ വേവിക്കുക. ഇതിലേക്ക് തേങ്ങ പിഴിഞ്ഞ് വെച്ചിരിക്കുന്ന രണ്ടാം പാല്‍ ചേർക്കുക. ഇത് നല്ലതു പോലെ കുറുകി വരുമ്പോൾ തീ കെടുത്തുക.

Actress Miyas Special chakka pradhaman

എല്ലാം കഴിഞ്ഞ് ഇതിലേക്ക് ഒന്നാം പാൽ ചേർക്കാവുന്നതാണ്. നല്ലതു പോലെ ഇളക്കി കഴിഞ്ഞ ശേഷം ഒരു പാത്രത്തിൽ അൽപം നെയ്യ് ഒഴിച്ച് അതിൽ കൊട്ടത്തേങ്ങ കൊത്തും അല്‍പം കശുവണ്ടിപ്പരിപ്പും വറുത്തെടുക്കുക. ഇത് ചക്കപ്പായസത്തിൽ ചേര്‍ക്കാവുന്നതാണ്. നല്ല ചക്കപ്രഥമൻ തയ്യാർ. സദ്യക്ക് വിളമ്പാൻ പാകത്തിൽ നല്ല കിടിലൻ ചക്കപ്രഥമൻ തയ്യാർ. സദ്യക്ക് മാത്രമല്ല ഓണം കഴിഞ്ഞ് രണ്ട് മൂന്ന് ദിവസവും ഇത് ഒരു കേടും കൂടാതെ ഇരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

എല്ലാവർക്കും എന്‍റേയും കുടുംബത്തിന്‍റേയും ഓണാശംസകൾ

English summary

Actress Miya's Special : How to Prepare Chakka Padhaman

Actress miya preparing a special chakka pradhaman for onam. Read on.
X
Desktop Bottom Promotion