For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്നും ചോറ് കഴിച്ച് മടുത്തോ, എന്നാല്‍ തേങ്ങാപ്പാല്‍ ചോറ് കഴിക്കാം

Posted By:
|

എല്ലാ ദിവസവും ചോറ് കഴിച്ചാല്‍ ആര്‍ക്കായാലും മടുപ്പ് വരും. ചില ദിവസങ്ങളിലെങ്കിലും കുറച്ച് വ്യത്യസ്തമായി ഭക്ഷണം കഴിക്കണം എന്ന് ആഗ്രഹിക്കാത്തവര്‍ ആരാണ് ഉണ്ടാവുന്നത്. അവര്‍ക്ക് വളരെ എളുപ്പത്തില്‍ സ്വാദില്‍ തയ്യാറാക്കാവുന്ന ഒന്നാണ് തേങ്ങാപ്പാല്‍ ചോറ്. തേങ്ങാച്ചോറ് പലര്‍ക്കും വളരെയധികം സുപരിചിതമായ ഒന്നായിരിക്കും. എന്നാല്‍ തേങ്ങാപ്പാല്‍ ചോറ് അധികമാര്‍ക്കും പരിചയം കാണില്ല. നിങ്ങള്‍ക്ക് വളരെ വേഗത്തിലും എളുപ്പത്തിലും സ്മാര്‍ട്ടായി തേങ്ങാപ്പാല്‍ ചോറ് തയ്യാറാക്കാം.

Coconut Milk Rice

ഇത് രാത്രി ഭക്ഷണമായോ ഉച്ചഭക്ഷണമായോ കഴിക്കാവുന്നതാണ്. പക്ഷേ ഇത് എങ്ങനെ തയ്യാറാക്കണം എന്ന് പലര്‍ക്കും അറിയില്ല. അതിന് നിങ്ങളെ സഹായിക്കുന്നതാണ് സ്‌പെഷ്യല്‍ റെസിപ്പി. ഇനി മുതല്‍ ചോറും കറിയും കഴിച്ച് മടുത്തവര്‍ക്ക് ആരോഗ്യകരമായ സ്‌പെഷ്യല്‍ തേങ്ങാപ്പാല്‍ ചോറ് തയ്യാറാക്കി കഴിക്കാം.

ആവശ്യമുള്ള ചേരുവകള്‍

1 കപ്പ് അരി (ബസുമതി റൈസ്, മറ്റ് ബിരിയാണി അരി)
1 1/2 കപ്പ് തേങ്ങാപ്പാല്‍
2 കപ്പ് വെള്ളം
2 ടീസ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
1-2 പച്ചമുളക്
2 ടീസ്പൂണ്‍ എണ്ണ അല്ലെങ്കില്‍ നെയ്യ്
1 കറുവപ്പട്ട
4 ഏലക്കായ
6 ഗ്രാമ്പൂ
1 ടീസ്പൂണ്‍ കറുവപ്പട്ട
1 ടീസ്പൂണ്‍ ജീരകം
ഉപ്പ് ആവശ്യത്തിന്

Coconut Milk Rice

തയ്യാറാക്കുന്ന വിധം

തേങ്ങാപ്പാല്‍ ചോറ് തയ്യാറാക്കുന്നതിന് വേണ്ടി മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം എടുത്ത് വെക്കുക. അതിന് ശേഷം ഒരു പ്രഷര്‍ കുക്കറില്‍ എണ്ണ അല്ലെങ്കില്‍ അല്‍പം നെയ്യ് ചൂടാക്കി ജീരകം, ഏലം, കറുവപ്പട്ട, ഗ്രാമ്പൂ, പച്ച ഏലയ്ക്ക തുടങ്ങിയ എല്ലാ മസാലകലും ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. അതിന് ശേഷം ഇതിലേക്ക് നമ്മള്‍ പേസ്റ്റ് ആക്കി വെച്ചിരിക്കുന്ന ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ നല്ലതുപോലെ വഴറ്റിയെടുക്കുക. പിന്നീട് പച്ചമുളക് കീറിയിടുക. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇതിലേക്ക് പച്ചക്കറികള്‍ ഇഷ്ടമുള്ളതെല്ലാം ചേര്‍ക്കാം. അത് നിങ്ങളുടെ ഇഷ്ടമാണ്.

ഇതെല്ലാം നല്ലതുപോലെ വഴറ്റിക്കഴിഞ്ഞ ശേഷം ഇതിലേക്ക് തേങ്ങാപ്പാലും വെള്ളവും ഒഴിക്കുക. കഴുകി വാരി വെച്ച അരി എടുത്ത് ഇതിലേക്ക് ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. നല്ലതുപോലെ ഇളക്കിയതിന് ശേഷം അടച്ച് വെച്ച് ഒരു വിസില്‍ വന്നതിന് ശേഷം ഓഫ് ചെയ്യുക. പ്രഷറെല്ലാം പോയതിന് ശേഷം തുറന്ന് നോക്കാം. നല്ല കിടിലന്‍ സ്വാദില്‍ തേങ്ങാപ്പാല്‍ ചോറ് തയ്യാര്‍. എന്നാല്‍ ഇതിന് ചില ഗുണങ്ങള്‍ കൂടിയുണ്ട്.

Coconut Milk Rice

ആരോഗ്യ ഗുണങ്ങള്‍

തേങ്ങാപ്പാല്‍ ചോറിന് ആരോഗ്യത്തിന്റെ കാര്യത്തില്‍ ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. ഇതില്‍ അധികം കലോറി അടങ്ങിയിട്ടില്ലാത്തതിന്‍ തടി വെക്കും എന്ന പ്രശ്‌നം ഉദിക്കുന്നില്ല. ഇത് മാത്രമല്ല അധികം മസാലകളും മറ്റും ചേര്‍ക്കാത്തത് കൊണ്ട് ദഹന സംബന്ധമായ പ്രശ്‌നവും ഉണ്ടാവുന്നില്ല. വയറിന് അസ്വസ്ഥതയോ എരിച്ചിലോ ഒന്നും ഉണ്ടാവുന്നില്ല. ഇത് രാവിലേയും ഉച്ചക്കും രാത്രിയും എല്ലാം ധൈര്യമായി കഴിക്കാവുന്നതാണ്. കൊളസ്‌ട്രോള്‍ പ്രശ്‌നത്തെയും പേടിക്കേണ്ടതില്ല. ഇതോടൊപ്പം ആരോഗ്യകരമായ ഒരു ജീവിത ശൈലിയും നിങ്ങള്‍ക്ക് നല്‍കുന്നു. ഒരിക്കലും ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് തേങ്ങാപ്പാല്‍ ചോറിനെ സംശയിക്കേണ്ടി വരുന്നില്ല.

മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും ഇതിലടങ്ങിയിട്ടുള്ള ചേരുവകള്‍ സഹായിക്കുന്നു. ഒരിക്കലും ഇവര്‍ക്ക് വയറിന് അസ്വസ്ഥത ഉണ്ടാവില്ല എന്നത് തന്നെയാണ് സത്യം. കൂടാതെ ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും ആരോഗ്യകരമായ ഒരു ജീവിത ശൈലി പിന്തുടരുന്നതിനും എല്ലാം തേങ്ങാപ്പാല്‍ ചോറ് സഹായിക്കുന്നു. എല്ലാ ദിവസവും നിങ്ങള്‍ക്ക് വേണമെങ്കില്‍ ഈ ചോറ് തയ്യാറാക്കി കഴിക്കാവുന്നതാണ്. അത്രക്ക് പോലും മടുപ്പില്ലാത്ത രുചിയാണ് തേങ്ങാപ്പാല്‍ ചോറ് നല്‍കുന്നത്.

most read: തേങ്ങാ-തൈര് ചട്‌നി: കിടിലന്‍ സ്വാദില്‍ തയ്യാറാക്കാം

most read: രോഗത്തിന്റെ മൂലകാരണം കണ്ടെത്തി നശിപ്പിക്കാന്‍ ഈ സൂപ്പ് മികച്ചത്‌

[ of 5 - Users]
X
Desktop Bottom Promotion