For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗത്തിന്റെ മൂലകാരണം കണ്ടെത്തി നശിപ്പിക്കാന്‍ ഈ സൂപ്പ് മികച്ചത്‌

|

തണുപ്പ് എന്നത് എല്ലാവര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ പലപ്പോഴും ഇതിനെ പ്രതിരോധിക്കാന്‍ നല്ല ചൂടുള്ള ഭക്ഷണത്തിന് സാധിക്കും. തണുപ്പിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ എല്ലാവര്‍ക്കും എപ്പോഴും പരീക്ഷിക്കാവുന്ന ഒന്നാണ് നല്ല കിടിലന്‍ വെജിറ്റബിള്‍ സൂപ്പ്. വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് നല്ല സൂപ്പര്‍ വെജിറ്റബിള്‍ സൂപ്പ് തയ്യാറാക്കാവുന്നതാണ്. ശൈത്യകാലത്ത് ഉണ്ടാക്കുന്ന അസ്വസ്ഥതകളെ എല്ലാം ഒരു സൂപ്പിലൂടെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു.

Vegetable Soup

എല്ലാ പച്ചക്കറികളും ചേരുന്നത് കൊണ്ട് തന്നെ ഇത് നിങ്ങളുടെ ആരോഗ്യത്തിന് പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ നല്‍കുന്നില്ല. അതുകൊണ്ട് തന്നെ ദിനവും ഇതെല്ലാം ശീലമാക്കാവുന്നതാണ്. തണുപ്പ് കാലത്തിന് ശേഷവും ഈ പച്ചക്കറികള്‍ കൊണ്ട് തയ്യാറാക്കുന്ന കിടിലന്‍ സൂപ്പ് ഭക്ഷണത്തിന്റെ ഭാഗമാക്കാം. ബ്രോക്കോളി, ബീന്‍സ്, കാരറ്റ്, കാബേജ്, കാപ്‌സിക്കം, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, സ്പ്രിംഗ് ഒനിയന്‍ പച്ചിലകള്‍ എന്നിവയാണ് പ്രധാന ചേരുവകള്‍. വെജിറ്റബിള്‍ സ്റ്റോക്ക് എങ്ങനെ ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം.

Vegetable Soup

ആവശ്യമുള്ള ചേരുവകള്‍

* ബ്രോക്കോളി - 1/2 കപ്പ്
* കാരറ്റ് - 1
* കോളിഫ്‌ലവര്‍ - 1/2 കഷണം
* ഇഞ്ചി അരിഞ്ഞത് - 1 കഷണം
* കാപ്‌സിക്കം (ചുവപ്പ്, മഞ്ഞ, പച്ച) - 3 കഷണം
* ഫ്രഞ്ച് ബീന്‍സ് - 5 മുതല്‍ 6 വരെ എണ്ണം
* പച്ചമുളക് അരിഞ്ഞത് - 3
* വെളുത്തുള്ളി - 10 മുതല്‍ 12 വരെ എണ്ണം
* സ്വീറ്റ് കോണ്‍ - 1/2 കപ്പ്
* മല്ലിയില അരിഞ്ഞത്
* സ്പ്രിംഗ് ഒണിയന്‍
* ഒലിവ് ഓയില്‍ - 1 ടീസ്പൂണ്‍
* 1 ലിറ്റര്‍ വെള്ളം
* കറുവപ്പട്ട - 3
* കുരുമുളക് - 8 മുതല്‍ 10 വരെ
* ഒലിവ് ഓയില്‍ - 1 ടീസ്പൂണ്‍
* ഇഞ്ചി അരച്ചത് - 1 ടീസ്പൂണ്‍
* വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂണ്‍
* പച്ചമുളക് അരിഞ്ഞത് - 2 മുതല്‍ 3 വരെ
* സ്വീറ്റ് കോണ്‍ - 2 ടീസ്പൂണ്‍
* ഉപ്പ് - ആവശ്യത്തിന്
* കുരുമുളക് പൊടി - 1 ടീസ്പൂണ്‍
* ബട്ടര്‍ - 1 ടീസ്പൂണ്‍
* കോണ്‍ സ്റ്റാര്‍ച്ച് - 1 ടീസ്പൂണ്‍
* പഞ്ചസാര - 1 നുള്ള്
* സ്പ്രിംഗ് ഒണിയന്‍ അരിഞ്ഞത്
* മല്ലിയില അരിഞ്ഞത്
* സോയ സോസ് - 1/2 ടീസ്പൂണ്‍
* 1 ടീസ്പൂണ്‍ നാരങ്ങ നീര്

Vegetable Soup

തയ്യാറാക്കുന്ന വിധം

ആദ്യം വെജിറ്റബിള്‍ സ്റ്റോക്ക് തയ്യാറാക്കേണ്ടതാണ്. അതിന് വേണ്ടി ഒരു കടായിയില്‍ എണ്ണ ചൂടാക്കി എല്ലാ പച്ചക്കറികളുടെയും തണ്ട് അരിഞ്ഞ ഇഞ്ചി-വെളുത്തുള്ളി ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ഇതിലേക്ക് നമ്മള്‍ എടുത്ത് വെച്ചിട്ടുള്ള വെള്ളം ഒഴിക്കുക. കറുവപ്പട്ട ഇലകളും കുരുമുളകും ചേര്‍ക്കുക. ഇത് നല്ലതുപോലെ മിക്‌സ് ആവുന്നത് വരെ ഇളക്കണം. ഇതിലെ കരടെല്ലാം നല്ലതുപോലെ അരിച്ചെടുത്ത് അത് മാറ്റി വെക്കണം.

Vegetable Soup

ശേഷം ഹെല്‍ത്തി മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ് തയ്യാറാക്കാം. അതിന് വേണ്ടി പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ എണ്ണയില്‍ വഴറ്റുക. ശേഷം നമ്മള്‍ ചെറുതായി അരിഞ്ഞ് വെച്ച എല്ലാ പച്ചക്കറികളും വഴറ്റിയെടുക്കുക. ശേഷം ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ക്കാം. പിന്നീട് രുചി വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് അല്‍പം വെണ്ണയും ചേര്‍ക്കാം. പച്ചക്കറി സ്റ്റോക്ക് ഇതിലേക്ക് ഒഴിക്കുക. സൂപ്പ് കട്ടിയാകാന്‍, കോണ്‍ ഫ്‌ലോര്‍ വെള്ളത്തില്‍ മിക്‌സ് ചെയ്ത് അത് ചേര്‍ക്കുക. സ്പ്രിംഗ് ഒണിയന്‍, മല്ലിയില എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക. സോയ സോസും കുറച്ച് നാരങ്ങ നീരും അവസാനമായി ചേര്‍ക്കൂ. നല്ല കിടിലന്‍ സൂപ്പ തയ്യാര്‍. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്താഴത്തിനോ അല്ലെങ്കില്‍ ഉച്ച ഭക്ഷണത്തിനോ എല്ലാം ഈ സൂപ്പ് ശീലമാക്കാം.

ഗുണങ്ങള്‍

Mixed Vegetable Soup

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തണുപ്പ് കാലത്തുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും നമുക്ക് ഈ സൂപ്പ് സഹായിക്കുന്നു. തണുപ്പ് കാലത്ത് കുട്ടികളിലുണ്ടാവുന്ന ജലദോഷം, പനി, മുതിര്‍ന്നവര്‍ക്കുണ്ടാവുന്ന ചുമ, നെഞ്ച് വേദന മറ്റ് അസുഖങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിനവും ഈ സൂപ്പ് ശീലമാക്കാം. ആരോഗ്യ പ്രശ്‌നങ്ങളെ അതിന്റെ മൂല കാരണം കണ്ടെത്തി ഇല്ലാതാക്കാന്‍ മികച്ച സൂപ്പാണ് ഇത്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തത് കൊണ്ട് തന്നെ ആര്‍ക്കും കഴിക്കാം. എന്നാല്‍ വളരെ ചെറിയ കുട്ടികള്‍ക്ക് ചിലപ്പോള്‍ ദഹിക്കണം എന്നില്ല. എന്നാല്‍ മുതിര്‍ന്ന കുട്ടികള്‍ക്ക് ഇത് നല്‍കാവുന്നതാണ്.

സ്‌പെഷ്യല്‍ നെയ്പ്പത്തല്‍ തയ്യാറാക്കാംസ്‌പെഷ്യല്‍ നെയ്പ്പത്തല്‍ തയ്യാറാക്കാം

അരമണിക്കൂര്‍ പോലും വേണ്ട ബര്‍ഫിയും ലഡ്ഡുവും തയ്യാറാക്കാന്‍അരമണിക്കൂര്‍ പോലും വേണ്ട ബര്‍ഫിയും ലഡ്ഡുവും തയ്യാറാക്കാന്‍

English summary

How To Make Mixed Vegetable Soup To Prevent Winter Disease In Malayalam

Here in this article we are discussing about how to make mixed vegetable soup to prevent winter in malayalam. Take a look.
X
Desktop Bottom Promotion