Just In
- 35 min ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- 4 hrs ago
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- 6 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര്‍ സൂക്ഷിക്കണം- സമ്പൂര്‍ണവാരഫലം
- 7 hrs ago
ഫെബ്രുവരി 6-12; തൊഴില്‍, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
Don't Miss
- News
കേരള ബജറ്റ്; പ്രതിഷേധം കടുപ്പിക്കാൻ ബിജെപി, പന്തംകൊളുത്തി പ്രകടനവും കളക്ട്രേറ്റ് മാർച്ചും നടത്തും
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Movies
പിറന്നാളിന് കാവ്യയ്ക്ക് ഡമ്പല്‍ പൊതിഞ്ഞ് കൊടുത്തു, നാലാം നിലയിലേക്ക് ചുമന്നു കൊണ്ടാണ് പോയത്: സുരാജ്
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
തേങ്ങാ-തൈര് ചട്നി: കിടിലന്‍ സ്വാദില്‍ തയ്യാറാക്കാം
ഇതുവരെ നിങ്ങള്‍ ഇഡ്ഡലിക്കും ദോശയ്ക്കും തേങ്ങാ ചട്ണി കഴിച്ചിട്ടുണ്ടാവും. എന്നാല്‍ തേങ്ങ ചട്നിയുടെ ഒരേ തരം രുചി നിങ്ങളെ മടുപ്പിക്കുന്നുണ്ടോ? എന്നാല്‍ ഇനി തേങ്ങ ചട്നി അല്പം വ്യത്യസ്തമായി തയ്യാറാക്കിയാലോ? തേങ്ങ ചട്ണി തന്നെ പല തരത്തിലുണ്ട്. ചിലര്‍ പച്ചമുളക് കൊണ്ട് തേങ്ങ ചട്ണി ഉണ്ടാക്കുന്നു, മറ്റു ചിലര്‍ മഞ്ഞള്‍ കൊണ്ട് തേങ്ങ ചട്ണി ഉണ്ടാക്കുന്നു. മറ്റ് ചിലര്‍ ഉണക്കമുളക് കൊണ്ട് തേങ്ങാ ചട്നി തയ്യാറാക്കുന്നു. എന്നാല്‍ എന്നത്തേയും രുചിയില്‍ നിന്ന് അല്പം മാറ്റിപ്പിടിക്കാന്‍ നമുക്ക് ഒരു സ്പെഷ്യല്‍ ചട്നി തയ്യാറാക്കാം.
അതാണ് തേങ്ങാ തൈര് ചട്ണി. ഈ തേങ്ങാ തൈര് ചട്ണി. ഇത് ഇഡ്ലി ദോശയ്ക്കൊപ്പം മാത്രമല്ല, ഉത്തപ്പം, മസാലദോഷ മുതലായവയ്ക്കൊപ്പവും മികച്ച കോംമ്പോ ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അധികം കഷ്ടപ്പാടില്ലാതെ ഉണ്ടാക്കാം എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും. തേങ്ങാ തൈര് ചട്ണി ഉണ്ടാക്കുന്ന വിധം നമുക്ക് നോക്കാം. തേങ്ങാ തൈര് ചട്ണിയുടെ ലളിതമായ പാചകക്കുറിപ്പ് ചുവടെയുണ്ട്. ഇത് വായിച്ച് വീട്ടില്‍ ഇന്ന് തന്നെ തൈര് ചട്നി തയ്യാറാക്കൂ. മാത്രമല്ല നിങ്ങള്ക്കിഷ്ടമായെങ്കില് അഭിപ്രായവും പറയൂ.
ആവശ്യമായ ചേരുവകള്‍:
* തേങ്ങ ചിരകിയത് - 1/2 കപ്പ്
* നിലക്കടല - 4 ടേബിള്‍സ്പൂണ്‍
തൈര് - 4 ടേബിള്‍സ്പൂണ്‍
* ഇഞ്ചി - 1/2 ഇഞ്ച് (ചെറുതായി അരിഞ്ഞത്)
* പച്ചമുളക് - 1-2
* വെള്ളം - ആവശ്യത്തിന്
* ഉപ്പ് - ആവശ്യത്തിന്
താളിക്കുന്നതിന്...
* കറിവേപ്പില - അല്പം
* കടുക് - 1 ടീസ്പൂണ്‍
* ഉഴുന്ന് പരിപ്പ്- അല്പം
* ചുവന്ന മുളക് - 1-2
* എണ്ണ - 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
* ആദ്യം ഒരു പാത്രത്തില്‍ തൈര് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.
* ശേഷം മിക്സിയുടെ ജാറില്‍ തേങ്ങ ചിരകിയത്, കടല, പച്ചമുളക്, ഇഞ്ചി, പാകത്തിന് ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
* നല്ലതുപോലെ അരച്ചതിന് ശേഷം ശേഷം ചട്ണി തൈരില്‍ കലര്‍ത്തുക.
* പിന്നീട് ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് മുകളില്‍ പറഞ്ഞ അളവില്‍ എണ്ണ ചേര്‍ക്കുക.
* എണ്ണ നല്ലതുപോലെ ചൂടാകുമ്പോള്‍ കടുക്, ജീരകം, കറിവേപ്പില, ഉഴുന്ന് പരിപ്പ് എന്നിവ താളിക്കുക.
* ഇവ നല്ലതുപോലെ പൊട്ടിക്കഴിഞ്ഞ് അവ ചട്ണിയിലേക്ക് താളിക്കുക ഇത് നല്ലതുപോലെ ഉളക്കി ഉപയോഗിക്കാം.
ഗുണങ്ങള്‍
ഈ ചട്നിക്ക് ആരോഗ്യ ഗുണങ്ങള്‍ ഒരുപാടുണ്ട്. തേങ്ങ ദിനവും കഴിച്ചാല്‍ കൊളസ്ട്രോള്‍ കൂടും എന്ന് പറയുന്നവര്‍ക്ക് അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനും ചര്‍മ്മസംരക്ഷണത്തിനും ഒരുപോലെ സഹായിക്കുന്ന തൈര് ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മള് എന്തു കഴിക്കുമ്പോഴും അതിന്റെയെല്ലാം ഗുണങ്ങള്‍ നമ്മുടെ ശരീരത്തില്‍ പ്രതിഫലിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും ചര്‍മ്മസംരക്ഷണത്തിനും ഈ ചട്നി മികച്ചത് തന്നെയാണ്. ആരോഗ്യം കൂടി പരിഗണിക്കുകയാണെങ്കില്‍ പാര്‍ശ്വഫലങ്ങളില്ലാത്ത ഒരു ചട്നി തന്നെയാണ് തേങ്ങ-തൈര് ചട്നി. നാവിന്റെ രുചി മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും ഈ ചട്നി കേമം തന്നെയാണ്.
ചിത്രത്തിന് കടപ്പാട്: vegrecipeosfindia
Most read: രോഗത്തിന്റെ മൂലകാരണം കണ്ടെത്തി നശിപ്പിക്കാന്‍ ഈ സൂപ്പ് മികച്ചത്
most read: കുറഞ്ഞ കലോറി വാള്‍നട്ട് ബര്‍ഫി: ധൈര്യമായി കഴിക്കാം
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.