For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (17-6-2018 - ഞായർ)

|

സ്വപ്നങ്ങളുടെയും പ്രത്യാശകളുടേതുമായ ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. നാളെകളെക്കുറിച്ച് നാമെല്ലാവരും വളരെയധികം ഉത്കണ്ഠയിലാണ്.

g

വരാൻപോകുന്ന കാര്യങ്ങൾ അഭിലഷണീയമായിരിക്കുമോ, സൗഭാഗ്യങ്ങൾ തന്നെയാണോ കാത്തിരിക്കുന്നത് എന്നൊക്കെയുള്ള ചിന്തകൾ സദാനേരവും നമ്മെ മഥിച്ചുകൊണ്ടിരിക്കുന്നു.

മേടം

മേടം

സന്ധിസംഭാഷണങ്ങളുടെ കാര്യത്തിൽ താങ്കളിലെ ശ്രേഷ്ഠത വളരെ മഹത്തരമാണ്. കാരണം, എന്തെങ്കിലും ഒരു കാര്യം താങ്കളുടെ നിബന്ധനകളെയും ആവശ്യങ്ങളെയും തൃപ്തിപ്പെടുത്തുന്നില്ല എന്ന് കാണുകയാണെങ്കിൽ അതിൽനിന്നും ഒഴിഞ്ഞുപോകുവാൻവേണ്ടുന്ന ഇച്ഛാശക്തിയും പ്രാപ്തിയും താങ്കൾക്കുണ്ട്. എന്തോ ഒരു കാര്യത്തിൽ താങ്കളിപ്പോൾ വിലപേശൽ നടത്തുകയാണ്.

അതിനെ അത്യധികം ആവശ്യവുമാണ്. ഒരുപക്ഷേ, വളരെ കാലത്തിനിപ്പുറം താങ്കൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യവും ഇതുതന്നെയായിരിക്കാം. ആയതിനാൽ, ഒരു പരാജയത്തെ വളരെ ലാഘവത്തിൽ അഭിമുഖീകരിക്കുവാനുള്ള സാദ്ധ്യതയെ തള്ളിക്കളയുവാൻ കഴിയില്ല. എങ്കിലും അങ്ങനെയൊരു പരാജയം അത്ര അനിവാര്യവുമല്ല. ഒരല്പം ഉദാസീനത പ്രകടിപ്പിക്കുവാൻ ശ്രമിക്കുകയാണെങ്കിൽ, താങ്കളുടെ നിബന്ധനകൾക്ക് സമീപസ്ഥമായി ആഗ്രഹിക്കുന്നതിനെ കൊണ്ടെത്തിക്കുവാൻ കഴിയും.

 ഇടവം

ഇടവം

ഉത്കണ്ഠയുടെ അവസ്ഥയിലായിരിക്കുമ്പോൾ വളരെയധികം ആഗ്രഹിക്കുന്ന ലക്ഷ്യത്തെ അനുധാവനം ചെയ്യുന്നത് പലപ്പോഴും വിജയമായിരിക്കണമെന്നില്ല. എന്തിനോവേണ്ടി താങ്കളിപ്പോൾ പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ കാര്യങ്ങൾ എങ്ങനെ മാറിമറിഞ്ഞുവരും എന്ന് ഭയപ്പെടുകയും ചെയ്യുന്നു. അത് താങ്കളെ വികാരവിക്ഷോഭത്തിലും, ഉത്കണ്ഠയിലും, മനഃക്ലേശത്തിലും കൊണ്ടെത്തിക്കുന്നു.

ഇത്തരം മാനസ്സികാവസ്ഥ താങ്കളുടെ വിജയത്തിന് ദോഷകരമായ ഒരു ഭാവത്തെ പ്രദാനംചെയ്യും. അനുവഭങ്ങളെ അവ ക്ലേശകരമാക്കുകയും ചെയ്യും. ഇപ്പോഴുള്ള മാനസ്സികാവസ്ഥയെ മാറ്റിവയ്ക്കുക. കൈക്കൊള്ളുന്ന ഓരോ ചുവടുകളും ആഗ്രഹിക്കുന്നതിനോട് കൂടുതൽ കൂടുതൽ എത്തിച്ചേരുവാൻ സഹായിക്കുകയാണെന്ന് ഇനി ചിന്തിക്കുക. വളരെ ശാന്തമായ ഒരു സ്വാധീനമായിരിക്കും അത് പകർന്നുനൽകുന്നത്.

 മിഥുനം

മിഥുനം

താങ്കൾക്ക് എന്തോ ഒരു പ്രശ്‌നമുണ്ട്. അതിനെക്കുറിച്ച് മറ്റാരോ പറയുകയോ സൂചിപ്പിക്കുകയോ ചെയ്യുന്നുണ്ടായിരിക്കാം. ആ വ്യക്തിയുടെ പ്രതികരണം വളരെ നിശിതവും അനാവശ്യവുമായി തോന്നുന്നു.

എങ്കിലും അതിനെ ഹൃദയത്തിൽ ഉൾക്കൊള്ളുവാൻ ഇപ്പോഴും താങ്കൾ ശ്രമിക്കുകയാണ്. യാതൊരു നീചത്വവും ഉൾക്കൊണ്ടിരിക്കുന്നില്ല എന്ന കാര്യത്തിൽ താങ്കൾക്ക് വിശ്വസിക്കാം. ആ വ്യക്തി സഹായിക്കുവാൻ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്. ആ വ്യക്തിയ്ക്ക് അറിയാവുന്ന ഒരേയൊരു കാര്യം അതുമാത്രമാണ്. കൂടുതൽ വ്യക്തിഗതമായി അതിനെ വീക്ഷിക്കാതിരിക്കുക. ലഭ്യമാകുന്ന എല്ലാ നല്ല നിർദ്ദേശങ്ങളെയും സ്വീകരിക്കുക. എങ്കിലും താങ്കളുടെ ആത്മവിശ്വാസത്തെ ഒരു പോറൽപോലുമേൽക്കാതെ കാത്തുരക്ഷിക്കുക.

 കർക്കിടകം

കർക്കിടകം

വളരെ നിശിതമായൊരു ഉൾപ്രേരണയാണ് താങ്കൾക്കുള്ളത്. എന്നാൽ മറ്റുള്ളവർ ആശങ്കപ്പെട്ടോ ഉത്കണ്ഠപ്പെട്ടോ ആയിരിക്കുമ്പോൾ അവരുടെ അന്തഃശ്ചേതന അവരോട് പറയുന്നതിനെ അവർ തെറ്റായി വ്യാഖ്യാനിക്കാം. കാര്യങ്ങളെല്ലാം വളരെ മനോഹരമായി മാറുകയാണെന്നുള്ള ബോധം ഉടലെടുപ്പിക്കുവാൻവേണ്ടുന്ന എന്തോ സംഭവിച്ചപ്പോൾ വളരെ കാലമായി ആഗ്രഹിച്ചുകൊണ്ടിരുന്ന എന്തോ ഒരു കാര്യം ലഭ്യമാകും എന്ന കാര്യത്തിൽ വളരെ മെച്ചമായ ആത്മവിശ്വാസം താങ്കൾക്ക് അനുഭവപ്പെടുന്നു. പ്രവചനീയമായ ഒരു മാർഗ്ഗത്തിലേക്ക് അത് എത്തിച്ചേരണമെന്ന് താങ്കൾ ആഗ്രഹിച്ചു.

കാരണം ആശങ്കയുടേതായ ഇടം അവിടെ ഒട്ടുംതന്നെ ഉണ്ടാകുകയില്ല. അപ്രതീക്ഷിതമായ ഒരു പാതയിലേക്ക് നീങ്ങുകയാണെങ്കിലും, ഭയാശങ്കയുടേതായ യാതൊരു ആവശ്യവും അവിടെ നിലകൊള്ളുന്നില്ല. സാധാരണയെന്നപോലെ സ്വയം സമാശ്വസിപ്പിക്കുക. പ്രാഥമികമായ വികാരവിചാരങ്ങൾ ശരിതന്നെയായിരുന്നു എന്ന് താങ്കൾക്ക് കാണുവാനാകും.

ചിങ്ങം

ചിങ്ങം

വഞ്ചിക്കുന്ന സമയംതന്നെ വളരെ മധുരതരമായി മുഖത്തുനോക്കി പുഞ്ചിരിക്കുന്ന മനോഹാരിതയും ദയാവായ്പുള്ളതുമായ ആളുകൾ താങ്കൾക്കുചുറ്റും കാണപ്പെടുന്നുണ്ട്. താങ്കൾ അതുപോലെയല്ല. ഋജുരേഖയിലൂടെമാത്രം സഞ്ചരിക്കുന്ന സത്യസന്ധനായ വ്യക്തിയാണ് താങ്കൾ. അത് ചിലപ്പോൾ വീഴ്ചകളിൽ കൊണ്ടെത്തിക്കാറുണ്ട്.

ഒരു സന്ദേശം ആത്മാർത്ഥതയില്ലാത്തതുപോലെ മധുരത്തിൽ പൊതിഞ്ഞിരിക്കുന്നതായി കാണപ്പെടാം. പക്ഷേ അങ്ങനെ ആകണമെന്നില്ല. വളരെ വേഗംതന്നെ ഒരു സന്ദേശം ആർക്കോ നൽകുവാനായി താങ്കൾക്കുണ്ട്. കണിശമായ ചില പ്രയോഗങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. നൽകുന്ന ആഘാതത്തെ അല്പം ലഘൂകരിക്കാമെങ്കിൽ, ആ വ്യക്തിയിലൂടെ കടന്നുപോകുവാൻ താങ്കൾക്ക് കഴിയുകയും. ആത്മാർത്ഥതയില്ലായ്മ ആ വ്യക്തിയിൽനിന്നും കൂടുതലായി ഉണ്ടാകുകയില്ല.

 കന്നി

കന്നി

ചില മാർഗ്ഗത്തിൽ ആരോ സഹായിച്ചതിന്റെ കാരണങ്ങളെ കണ്ടെത്തുവാൻ താങ്കൾ ആരായുകയാണ്. എന്തോ ഗൂഢലക്ഷ്യങ്ങൾ ആ വ്യക്തിയ്ക്ക് ഉണ്ടെന്ന് താങ്കൾ ചിന്തിക്കാം. ചിലപ്പോൾ മുമ്പൊരിക്കലും ആ വ്യക്തി ഇതുപോലെ ഔദാര്യം പ്രകടിപ്പിച്ചിട്ടുണ്ടായിരിക്കുകയില്ല. ഒരുപക്ഷേ എന്തെങ്കിലും നേടുവാനുണ്ടായിരിക്കും.

താങ്കൾ ആ വ്യക്തിയെ വിശ്വസിക്കുന്നില്ല. താങ്കളുടെ ഭാഗം ചിലപ്പോൾ ശരിയായിരിക്കാം. പക്ഷേ അതിൽ യാതൊരു കാര്യവുമില്ല. ഹൃദയത്തിലെ നന്മയുടെ അടിസ്ഥാനത്തിലോ, അതുമല്ലെങ്കിൽ ധർമ്മനിഷ്ടയിലുള്ള കുറവിലൂടെയോ ആണ് ആ വ്യക്തി സഹായിക്കുന്നതെങ്കിലും, നൽകുന്നത് ആവശ്യമാണെങ്കിൽ, സന്ദേഹപ്പെടുകയോ ആരായുകയോ ചെയ്യുന്നതിന്റെ ആവശ്യം ഉദിക്കുന്നില്ല. ആ ഔദാര്യത്തെ മുഖവിലയ്ക്കുതന്നെ സ്വീകരിച്ചാലും.

 തുലാം

തുലാം

താങ്കൾക്കും, വളരെ പ്രധാനപ്പെട്ട മറ്റൊരു വ്യക്തിയ്ക്കും ഇടയിൽ എന്തെങ്കിലും തെറ്റിദ്ധാരണ നിലകൊള്ളുകയാണെങ്കിൽ, അത് വ്യക്തിപരമായ ഒരു സൗഹൃദമായാലും തൊഴിൽ ബന്ധമായാലും, ആദ്യം സംസാരിക്കേണ്ടതും കാര്യങ്ങളെ നേർവഴിക്ക് നയിക്കേണ്ടതും മറ്റേ വ്യക്തിയുടെ ഉത്തരവാദിത്തമാണെന്ന് താങ്കൾക്ക് തോന്നാം. എന്നാൽ പ്രാമുഖ്യം കൈക്കൊണ്ട് കാര്യങ്ങളെ താങ്കൾ ചെയ്യുന്നില്ലെങ്കിൽ, അതൊരിക്കലും പരിഹരിക്കപ്പെടുമെന്ന് തോന്നുന്നില്ല.

ശരിയായ ആശയവിനിമയത്തിന്റെ അഭാവം തെറ്റിദ്ധാരണകളുടെ അസ്ഥിവാരത്തിൽ പലപ്പോഴും കാണുവാനാകും. അതിനാൽ മറ്റേ വ്യക്തിയുടെ മനസ്സിൽക്കൂടി എല്ലാ തരത്തിലുള്ള ചിന്തകളും ഇതുപോലെ കടന്നുപോകുന്നുണ്ടായിരിക്കാം. നിയന്ത്രണങ്ങൾ ഏറ്റെടുക്കുവാൻ ആശങ്കപ്പെടേണ്ടതില്ല. താങ്കൾക്കുതന്നെ അതിനെ പരിഹരിക്കുവാനാകും.

 വൃശ്ചികം

വൃശ്ചികം

വൈകാരികമായി ഉത്തേജിതമായ ഒരു ബന്ധത്തിലെ പ്രശ്‌നങ്ങളെ പരിഹരിക്കുവാൻ വേണ്ടുന്ന തയ്യാറെടുപ്പുകൾ താങ്കൾക്കിപ്പോൾ ഉണ്ടായിരിക്കുകയില്ല. അങ്ങനെ വേണമെന്ന് താങ്കൾ ആഗ്രഹിക്കുന്നു. എന്നാൽ കാര്യങ്ങളെ വ്യക്തമായി അറിയാതിരിക്കുമ്പോൾ സ്വയം നിർബന്ധിക്കുന്നത് വലിയൊരു പിശകായിത്തീരാം. സാദ്ധ്യമായ ഏറ്റവും മെച്ചമായ രീതിയിൽ ഇതിനെ കൈകാര്യം ചെയ്യണമെന്നുണ്ടെങ്കിൽ, മൂടൽമഞ്ഞ് ഉയർന്ന് മാറുന്നതുവരെ കാത്തിരിക്കുകയും അകലം പാലിക്കുകയും വേണം.

അതേസമയംതന്നെ, കൂടുതൽ പ്രായോഗികമായ ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. യൗക്തികചിന്ത ആവശ്യമായിട്ടുള്ള എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുക. താഴേയ്ക്കിറങ്ങാൻ അത് താങ്കളെ സഹായിക്കും. മാത്രമല്ല താങ്കളുടെ ആവേശത്തെ അത് എങ്ങനെ ഉയർത്തുന്നുവെന്നും കൂടുതൽ മെച്ചമായ രീതിയിൽ കാര്യങ്ങളെ കാണാൻ സഹായിക്കുന്നുവെന്നും താങ്കൾ അത്ഭുതപ്പെടാം.

ധനു

ധനു

ഒരു ഗ്രാമ്യഭാഷാ പ്രയോഗത്തിന് ഒരിടത്ത് ഒരർത്ഥവും മറ്റൊരിടത്ത് പൂർണ്ണമായും മറ്റൊരർത്ഥവും ആയിരിക്കാം ചിലപ്പോൾ ഉണ്ടാവുക. ആരിലൂടെയോ കടന്നുപോകുവാൻവേണ്ടി താങ്കൾ സംസാരിക്കുന്നത് ഒരേ ഭാഷ തന്നെയാണെങ്കിലും, താങ്കളുടെ വാക്കുകളെ ആ വ്യക്തി തെറ്റായി വ്യാഖ്യാനിക്കുകയും പൂർണ്ണമായും വ്യത്യസ്തമായ ഒരർത്ഥം അതിൽ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. എങ്കിലും ഉപയോഗിക്കുന്നതിനായി താങ്കൾ തിരഞ്ഞെടുക്കുന്ന വാക്കുകളുമായി അതിന് യാതൊന്നുംതന്നെ ചെയ്യുവാനില്ല.

നിങ്ങൾക്കിടയിലുള്ള അന്തരാളവുമായി ഇതിന് ചില ബന്ധമുണ്ട്. മറ്റേയാളിന് ഒരു കരുതലുമില്ല എന്ന് ഇരുവരും ചിന്തിക്കുന്നു. പക്ഷെ നിങ്ങൾ രണ്ടുപേരും പരസ്പരം കരുതലുകൾ കൈക്കൊണ്ടിരിക്കുന്നു. കണ്ണോടുകണ്ണ് നോക്കി ഇരിക്കുക. കരുതലോടുകൂടി സംസാരിക്കുക, അതുപോലെതന്നെ ശ്രദ്ധിക്കുകയും ചെയ്യുക. ഇടയ്ക്കുള്ള വിടവ് നികത്തുന്നത് വലിയ വ്യത്യാസം കൊണ്ടുവരും.

മകരം

മകരം

വളരെ സമ്പൂർണ്ണമായ ഒരവസരം താങ്കളെ കാത്തിരിക്കുകയാണ്. താങ്കളുടെ ചക്രവാളത്തിൽ അത് ചുറ്റിപ്പറന്നുകൊണ്ടിരിക്കുകയാണെന്ന് താങ്കൾക്കറിയാം. എങ്കിലും, അതിലേക്ക് പോകുന്നതിനെ അപേക്ഷിച്ച് സ്വയം അടുത്തേക്ക് അത് വരട്ടെ എന്ന് താങ്കൾ ചിന്തിക്കുകയായിരിക്കാം. ഈ അവസരത്തെക്കുറിച്ച് ആശങ്കയൊന്നും തോന്നുന്നില്ല എന്നതിനാലാണ് അങ്ങനെയൊരു നിലപാട് താങ്കൾ കൈക്കൊണ്ടിരിക്കുന്നത്.

അതിലേക്ക് പോകാതെതന്നെ താങ്കളുടെ അടുത്തേക്ക് അത് വരുകയാണെങ്കിൽ, കാര്യങ്ങൾ താങ്കൾ തരംതിരിച്ച് കണ്ടതുപോലെ ആയിരിക്കുകയില്ല. താങ്കളുടെ ഇംഗിതങ്ങളെ പ്രകടിപ്പിക്കുകയും, അവസരത്തെ കൈക്കലാക്കുകയും വേണം. താങ്കൾ അതിന് യോഗ്യനാണ്, പ്രാപ്തനാണ്, തയ്യാറാണ്. നേടുവാനായി തുനിഞ്ഞിറങ്ങിയാലും.

കുംഭം

കുംഭം

ഗ്രഹാധിപന്മാരുടെ സ്വാധീനം തികച്ചും അനുകൂലമായ ഒരു അവസ്ഥയിൽ നിലകൊള്ളുകയാണ്. ആവേശത്തിനൊപ്പം മനസ്സിനും ശരീരത്തിനും ശാന്തത പകർന്നുകിട്ടുവാനുള്ള സാദ്ധ്യതയാണ് കാണുന്നത്. തൊഴിൽമേഖലയിൽ എന്തോ ഒരു വിഘാതം നിലകൊണ്ടിരിക്കുന്നതായി കാണപ്പെടുന്നെങ്കിലും, ഗ്രഹാധിപന്മാരുടെ പ്രഭാവത്താൽ അവയിൽനിന്നും അനുകൂലമായ പ്രതിഫലം ഉളവാകും.

പ്രത്യേകമായ എന്തോ ഒരു അവസരം താങ്കളുടെ മാർഗ്ഗത്തിൽ നിലകൊള്ളുകയാണ്. അതിൽനിന്നും സൗഭാഗ്യമാണോ പ്രതീക്ഷിക്കേണ്ടതെന്ന് താങ്കൾ ആശങ്കപ്പെടുന്നു. എന്നാൽ മുന്നിലേയ്ക്കുള്ള മാർഗ്ഗങ്ങൾ തികച്ചും പ്രഭാപൂരിതമാണ്. ആത്മവിശ്വാസത്തോടുകൂടി മുന്നോട്ടുപോകുക. സ്‌നേഹജീവിതത്തിലും താങ്കൾ ആഗ്രഹിക്കുന്നതുപോലെയുള്ള സൗഭാഗ്യമാണ് ഇപ്പോൾ കുടികൊള്ളുന്നത്.

 മീനം

മീനം

വൈകാരികമായ ഉയർച്ചകൾ സമയാസമയം എല്ലാവർക്കും ഉണ്ടാകും. വിഷമകരമായ വികാരവിചാരങ്ങളെ അഭിമുഖീകരിക്കുമ്പോൾ പലരും അവയെ ഉള്ളിലൊതുക്കുന്നു. പക്ഷേ താങ്കളുടെ രാശിയിൽ ജനിച്ച ഭൂരിഭാഗം ആളുകളും വളരെയധികം ഭാവപ്രകടനങ്ങളുള്ളവരാണ്. ഇത് അർത്ഥമാക്കുന്നത്, എന്തെങ്കിലും ശല്യം ഉണ്ടാകുകയാണെങ്കിൽ, അതിനെപ്പറ്റി തുറന്നുപറയുന്നതിന് താങ്കൾ മടി കാണിക്കാറില്ല.

പ്രകടിപ്പിക്കുവാനുള്ള നല്ലൊരു മാർഗ്ഗം കാണുകയാണെങ്കിൽ, അതിനെ ഉപയോഗപ്പെടുത്തുവാൻ താങ്കൾ അറയ്ക്കുകയില്ല. പക്ഷേ വൈകാരികതകളെ പ്രകടിപ്പിക്കുവാനുള്ള താങ്കളിലെ അനർഗ്ഗളത അതേ കഴിവില്ലാത്ത മറ്റൊരു വ്യക്തിയ്ക്ക് മനസ്സിലായെന്ന് വരുകയില്ല. അത് താങ്കൾക്ക് ഇപ്പോൾ മനസ്സിലായിരിക്കുന്നു. എങ്കിലും സ്വയം അടയാതെ പ്രകടനം തുടർന്നുകൊണ്ടിരിക്കുന്നത്, താങ്കളെ മനസ്സിലാക്കുവാൻ ആ വ്യക്തിയെ സഹായിക്കുകയായിരിക്കും. അതേസമയംതന്നെ വിഷമിക്കുന്നതിൽനിന്നും മുക്തനാകുവാൻ താങ്കളെ അത് സഹായിക്കുകയും ചെയ്യും.

English summary

daily-horoscope 17-6-2018

Know your daily fortune according to your zodiac sign , plan your day.
X
Desktop Bottom Promotion