Latest Updates
-
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
24 വര്‍ഷത്തിന് ശേഷം മേടത്തില് ഗജലക്ഷ്മി രാജയോഗം, സമ്പന്നയോഗം കൈവരും 5 രാശി
ജ്യോതിഷപ്രകാരം മേടരാശിയില്‍ ശുക്രന്റെ സംക്രമം മൂലം ഗജലക്ഷ്മീ രാജയോഗവും ശുക്രാദിത്യ രാജയോഗവും രൂപപ്പെടുന്നു. കൃത്യം 24 വര്‍ഷം മുമ്പാണ് ഈ യോഗം ഇതിനുമുമ്പ് രൂപപ്പെട്ടിരുന്നത്. ഈ രാജയോഗത്തിന്റെ രൂപീകരണം വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഈ ഗ്രഹനിലകള്ക്കിടയില് രൂപംകൊണ്ട ഗജലക്ഷ്മി രാജയോഗത്തിന്റെയും ശുക്രാദിത്യയോഗത്തിന്റെയും സ്വാധീനം മൂലം ഈ സമയം അഞ്ച് രാശിക്കാര്‍ക്ക് ഭാഗ്യം ലഭിക്കും. ഇവര്‍ക്ക് ബിസിനസ്സ്, ജോലി, തൊഴില്‍, കുടുംബജീവിതം, സാമ്പത്തിക കാര്യങ്ങള്‍ എന്നിവയില്‍ അതിശയകരമായ നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നു. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാരുടെ ലഗ്നഭാവത്തില്‍ ഗജലക്ഷ്മി രാജയോഗം രൂപപ്പെടാന്‍ പോകുന്നു. ഈ രാജയോഗത്തിന്റെ രൂപീകരണത്തോടെ മേടം രാശിക്കാരുടെ ജീവിതത്തില്‍ ഈ സമയം സന്തോഷം അലയടിക്കും. ഈ രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും. ഇത് മാത്രമല്ല, നിങ്ങളുടെ സാമൂഹിക ബഹുമാനവും വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് അഭിമാനകരമായ സ്ഥാനവും ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ്സ് ചെയ്യുന്ന മേടം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ വലിയ ലാഭം ലഭിക്കും. കുടുംബത്തോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് പത്താം ഭാവത്തില്‍ ഗജലക്ഷ്മീ രാജയോഗം രൂപപ്പെടാന്‍ പോകുന്നു. പത്താമത്തെ വീട് പ്രവര്‍ത്തന ഭവനമാണ്. ഗജലക്ഷ്മീ രാജയോഗവും ശുക്രാദിത്യ രാജയോഗവും കര്‍ക്കടക രാശിക്കാര്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. ഈ രാശിക്കാര്‍ക്ക് ഭൗതിക സുഖങ്ങളും ആഡംബരങ്ങളും ലഭിക്കും. ഈ രാശിചിഹ്നത്തിലുള്ള ആളുകള്‍ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം നേടാനുള്ള ശക്തമായ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ദ്ധനവിനും സാധ്യതയുണ്ട്. ഈ കാലഘട്ടം നിങ്ങളുടെ കരിയറിന് ഗുണം ചെയ്യും. ബന്ധുക്കളില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. കര്‍ക്കടക രാശിയിലുള്ളവര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക്, ഗജലക്ഷ്മീ രാജയോഗം 9ാം ഭാവത്തില്‍ അതായത് ഭാഗ്യ ഭവനത്തില്‍ ആയിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ വളരെ ഭാഗ്യവാനായിരിക്കും. നിങ്ങള്‍ക്ക് ഒരു ആത്മീയ യാത്ര നടത്താനാകും. നിങ്ങളുടെ പിതാവില്‍ നിന്നും പൂര്‍വ്വിക സ്വത്തില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള തടസങ്ങള്‍ നീങ്ങിക്കിട്ടും. വിദേശത്ത് പോയി പഠിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ സാമ്പത്തികം ശക്തമാകും. ബാങ്ക് ബാലന്‍സില്‍ വര്‍ദ്ധനവുണ്ടാകും. ശുഭകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കാനാകും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഏഴാം ഭാവത്തില്‍ ഗജലക്ഷ്മീ രാജയോഗം രൂപപ്പെടാന്‍ പോകുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഗജലക്ഷ്മിയോഗത്തിന്റെയും ശുക്രാദിത്യ രാജ്യയോഗത്തിന്റെയും സ്വാധീനത്താല്‍, തുലാം രാശിക്കാര്‍ക്ക് ബിസിനസ്സിലും ജോലിയിലും പുരോഗതി കൈവരിക്കാനാകും. ഈ രാശിക്കാര്‍ക്ക് ധാരാളം സാമ്പത്തിക വരുമാന സ്രോതസ്സുകള്‍ കൈവരും. ഈ കാലയളവില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് കരിയറില്‍ ധാരാളം നല്ല അവസരങ്ങള്‍ ലഭിക്കും. ഇവ പ്രയോജനപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഗജലക്ഷ്മി രാജയോഗം വളരെയേറെ ഗുണം ചെയ്യും. ഈ കാലയളവില്‍ ധനു രാശിക്കാര്‍ ശുക്രാദിത്യയോഗത്തിന്റെയും ഗജലക്ഷ്മീ രാജയോഗത്തിന്റെയും സ്വാധീനത്താല്‍ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യും. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ എല്ലാ ജോലികളിലും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ഈ കാലയളവില്‍ ധനു രാശിക്കാര്‍ക്ക് ഭാഗ്യം കൈവരും. ചെറിയ പരിശ്രമം പോലും ജീവിതത്തില്‍ വലിയ എന്തെങ്കിലും നേടാന്‍ നിങ്ങള്‍ക്കാകും. അപ്രതീക്ഷിതവും പെട്ടെന്നുള്ളതുമായ ധനലാഭത്തിന് സാധ്യതയുണ്ട്. അതുവഴി ഭാവിയിലേക്ക് പണം ലാഭിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
