Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ഗ്രഹങ്ങളുടെ രാജാവിന്റെ രാശിമാറ്റം: ജീവിതത്തില്‍ അറിഞ്ഞ് ഫലം തരും 12 രാശിക്കും
ഗ്രഹങ്ങളുടെ രാശിമാറ്റം എപ്പോഴും നമ്മുടെ ജീവിതത്തെ ബാധിക്കും. ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ രാശിമാറ്റം പല വിധത്തിലാണ് നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. പലപ്പോഴും അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ 12 രാശിക്കാരിലും ഉണ്ടാവുന്നു. സൂര്യന്റെ രാശിമാറ്റത്തില്‍ 12 രാശിക്കാരിലും എപ്രകാരം നിങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുന്നു എന്നതിനെക്കുറിച്ച് നോക്കാം.
അതിലുപരി വേദ ജ്യോതിഷത്തില്‍ സൂര്യനെ നമ്മുടെ ആത്മാവിന് സമാനമായാണ് കണക്കാക്കുന്നത് കൊണ്ട് തന്നെ സൂര്യന്റെ രാശിമാറ്റം രാശിചക്രത്തെ മൊത്തത്തില്‍ മാറ്റുന്നു. സൂര്യന്റെ മിഥുനം രാശി സംക്രമണം എപ്രകാരം 12 രാശിക്കാരേയും ബാധിക്കുന്നു എന്ന് പ്രധാനപ്പെട്ടത് തന്നെയാണ്.

മേടം രാശി
മേടം രാശിയില്‍ സൂര്യന്റെ സംക്രമണം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഈ സമയം മേടം രാശിക്കാര്‍ക്ക് ഏത് കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ എത്തിക്കുന്നു. അനുകൂലമായ നിരവധി സാഹചര്യങ്ങള്‍ നിങ്ങളെ തേടി എത്തുന്നതോടൊപ്പം തന്നെ സാമ്പത്തികം ശക്തമായതമായിരിക്കും. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്കുന്ന ഒരു സമയമായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അത്ര നല്ല സമയമായിരിക്കില്ല സൂര്യന്റെ രാശിമാറ്റം നല്‍കുന്നത്. പലപ്പോഴും പല ഇടങ്ങളിലും നിങ്ങളുടെ പെരുമാറ്റം തന്നെ പ്രശ്നത്തിലാവുന്നു. ലക്ഷ്യം നേടി എടുക്കുന്നതിന് വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. ആഢംബര വസ്തുക്കളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിന് വേണ്ടി ധാരാളം പണം ചിലവാക്കുകയും ചെയ്യുന്നു. എന്ത് ചെയ്യുമ്പോഴും രണ്ട് തവണ ആലോചിക്കണം.
മിഥുനം രാശി
മിഥുനം രാശിയില്‍ സൂര്യന്റെ സംക്രമണം വരുന്ന സമയം അത് പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. യാത്രകള്‍ ഫലവത്താവും. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാവുന്നു. വീട്ടില്‍ മംഗള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് സാധിക്കും. ആരോഗ്യം ശ്രദ്ധിക്കണം. .
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം അനുകൂല ഫലം നല്‍കും. ജീവിതം സന്തോഷത്തിന്റേതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ സാഹചര്യം നിങ്ങള്‍ക്കുണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍ക്ക് സാധ്യത. എങ്കിലും അതിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആവുന്നു. ആരോഗ്യം ശ്രദ്ധിക്കണം,
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് നല്‍കും. എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ നല്‍കുന്നതാണ്. പലപ്പോഴും ഗോസിപ്പുകള്‍ പല തരത്തില്‍ നിങ്ങളെ ബാധിക്കുന്നു. സമയമാറ്റം അനുകൂലമായ സാഹചര്യങ്ങളിലേക്ക് എത്തിക്കും. ജോലിയില്‍ പ്രതികൂലാവസ്ഥകള്‍ നേരിടേണ്ടി വരുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം അനുകൂലമായ പല മാറ്റങ്ങളുംനല്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് വേണ്ടി കൂടുതല്‍ സമയം ചിലവാക്കേണ്ടി വരുന്നു. തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ചതായിരിക്കും. വ്യക്തമായി ഓരോ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയിരിക്കും. അശ്രദ്ധ ഒരു കാര്യത്തിലും സംഭവിക്കരുത്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. സൂര്യന്റെ എല്ലാ അനുകൂലഫലങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്ന ഒരു സമയമാണ്. ചെയ്യുന്ന ജോലി വളരെയധികം കൃത്യതയുള്ളതായിരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അപകടങ്ങളുണ്ടാവും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം മികച്ച മാറ്റങ്ങള്‍ നല്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കും. ചില കാര്യങ്ങളില്‍ പ്രതികൂലമായ മാറ്റങ്ങള്‍ ഉണ്ടാവും. എങ്കിലും പ്രതിസന്ധികള്‍ കുറയുന്നതിനുള്ള സാധ്യതയുണ്ട്. വ്യക്തിപരമായി പല കാര്യങ്ങളിലും ജാഗ്രത പുലര്‍ത്തുന്നതിന് ശ്രദ്ധിക്കണം. ഒരു തരത്തിലും ജീവിതത്തില്‍ കള്ളം പറയുകയോ അമിത ദേഷ്യം കാണിക്കുകയോ ചെയ്യരുത്. ഇത് ദോഷമായി മാറും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് നല്‍കും. എടുക്കുന്ന പല തീരുമാനങ്ങളും അനുകൂലമായ ഫലങ്ങള്‍ നല്‍കുന്നതായിരിക്കും. ഒരു തീരുമാനം എടുക്കുന്നതിന് മുന്‍പ് അതിന്റെ ഗുണദോഷഫലങ്ങളെക്കുറിച്ച് ചിന്തിക്കണം. ധനു രാശിക്കാരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പല കാര്യങ്ങളും ഒരുമിച്ച് ചെയ്യാന്‍ സാധിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സൂര്യന്റെ സംക്രമണം നല്കുന്നു. ജോലി പൂര്‍ത്തീകരിക്കുന്നതിന് നിങ്ങള്‍ക്ക് യഥാക്രമം സാധിക്കുന്നു. വ്യക്തി ജീവിതത്തിലും അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. അപ്രതീക്ഷിതമായ പല കാര്യങ്ങളും ജീവിതത്തില്‍ നടക്കുന്നു. എല്ലാ കാര്യങ്ങളിലും നിങ്ങളുടെ ജീവിതം മാറി മറിയുന്ന അവസ്ഥയുണ്ടാവും.
കുംഭം രാശി
കുംഭം രാശിക്കാരുടെ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ നല്കുന്നു. നിങ്ങളുടെ മാനസികാവസ്ഥ മാറി വരുന്നതിന് അനുസരിച്ച് ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ജോലിയില്‍ നിങ്ങളുടെ നൂറ് ശതമാനം നല്‍കുന്നതിന് സാധിക്കും. ആളുകളോടുള്ള പെരുമാറ്റം നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സൂര്യന്റെ രാശി മാറ്റം പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നു. നിങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ധാരാളം സമയം ചിലവഴിക്കുന്നു. എല്ലാ കാര്യങ്ങളിലും അറിവ് വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കും. ജീവിതത്തില്‍ പലപ്പോഴും സംതൃപ്തി ഉണ്ടായിരിക്കുകയില്ല. പല കാര്യങ്ങളിലും പരാജയം ഏറ്റ് വാങ്ങേണ്ടി വരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications