Latest Updates
-
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ
ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും, ഇന്ന് ഭാഗ്യഫലങ്ങള്‍ കൈവരുന്ന 5 രാശി
ഏപ്രില്‍ 23 ചൊവ്വാഴ്ച ചന്ദ്രന് തുലാം രാശിയിലേക്ക് നീങ്ങാന്‍ പോകുന്നു. കൂടാതെ, ഇന്ന് ചൈത്രമാസത്തിലെ ശുക്ലപക്ഷ പൗര്‍ണ്ണമി ദിനമാണ്. ഈ തീയതിയില്‍ ഹനുമാന് ജയന്തി ഉത്സവം ആഘോഷിക്കും. ഈ ദിവസമാണ് പവനപുത്രനായ ഹനുമാന് ജനിച്ചത്. ഹനുമാന് ജയന്തി ദിനത്തില്‍ സിദ്ധിയോഗം, ത്രിഗ്രഹ യോഗം, ചിത്തിര നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു.
ജ്യോതിഷ പ്രകാരം ഹനുമാന് ജയന്തി ദിനത്തില്‍ രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങളുടെ ഗുണം 5 രാശിക്കാര്‍ക്ക് ലഭിക്കും. ഈ രാശിക്കാര്‍ ബന്ധുക്കളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കുകയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ആസ്വദിക്കുകയും ചെയ്യും. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുകയും ഹനുമാന് ജയന്തിയില്‍ നിങ്ങള്‍ക്ക് ബജ്റംഗബലിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. ഏപ്രില്‍ 23 ചൊവ്വാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മേടം
ഏപ്രില്‍ 23 മേടം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. മേടം രാശിക്കാര്‍ക്ക്, ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പുരോഗതി കൈവരിക്കാനാകും. കുടുംബത്തോടൊപ്പം അവിസ്മരണീയമായ സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സ്നേഹം ആസ്വദിക്കും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. ബിസിനസുകാര്‍ക്ക് നാളെ ഒരു വലിയ ഇടപാട് നടത്താനാകും. അത് നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കും. കുടുംബജീവിതം മികച്ചതായിരിക്കും, സഹോദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും.
ദോഷപരിഹാരം: ശുഭ ഫലങ്ങള്‍ ലഭിക്കുന്നതിന് ചുവന്ന വസ്ത്രം ധരിക്കുക. ഹനുമാന് സ്വാമിക്ക് ശര്‍ക്കരയും പയറും സമര്‍പ്പിക്കുക.
കര്‍ക്കിടകം
ഏപ്രില്‍ 23 കര്‍ക്കടക രാശിക്കാര്‍ക്ക് ശുഭകരമായിരിക്കാം. ജോലിസ്ഥലത്ത് വളരെ വിജയകരമായ ഫലങ്ങള്‍ ലഭിക്കും. ഒരു ബന്ധുവില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും, അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് ശുഭകരമാണ്. നിക്ഷേപത്തില്‍ നിന്നും നിങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം എവിടെയെങ്കിലും പോകാനാകും.
പ്രതിവിധി: പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍ ആലിലകള്‍ വൃത്തിയാക്കി അതില്‍ ശ്രീറാം എന്ന് ചന്ദനം കൊണ്ട് എഴുതി ഹനുമാന് സ്വാമിക്ക് സമര്‍പ്പിക്കുക.
ചിങ്ങം
ഏപ്രില്‍ 23 ചിങ്ങം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. ചിങ്ങം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ നല്ല നേട്ടങ്ങള്‍ ലഭിക്കും, നിങ്ങളുടെ ആഗ്രഹപ്രകാരം പണം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പണം സമ്പാദിക്കാനുള്ള പുതിയ വഴികള്‍ തുറന്നുവരും. കുടുംബാംഗങ്ങളുമായും പ്രിയപ്പെട്ടവരുമായും സമയം ചെലവഴിക്കാനാകും. ഹനുമാന് സ്വാമിയുടെ കൃപയാല്‍ നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ഊര്‍ജ്ജം വരും. അത് നിങ്ങളെ വിജയത്തിലേക്ക് നയിക്കും. പ്രണയ ജീവിതം നയിക്കുന്നവര്‍ക്ക് നിങ്ങളുടെ ബന്ധം ദൃഢമാക്കാനുള്ള സുവര്‍ണ്ണാവസരം ലഭിക്കും. ജോലിയുള്ളവര്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ലാഭം ലഭിക്കും.
ദോഷപരിഹാരം: ഭാഗ്യം വര്‍ധിക്കാന്‍, ഹനുമാന് സ്വാമിയുടെ മുന്നില്‍ ഒരു പാത്രം വെള്ളം വയ്ക്കുക, 21 ദിവസം ഹനുമാന് ബാഹുക്ക് പാരായണം ചെയ്യുക. പാഠം കഴിഞ്ഞ് എല്ലാ ദിവസവും വെള്ളം കുടിക്കുക, അടുത്ത ദിവസം മറ്റൊരു വെള്ളം സൂക്ഷിക്കുക.
മകരം
ഏപ്രില്‍ 23 മകരം രാശിക്കാര്‍ക്ക് വിശേഷാല്‍ ഗുണകരമായിരിക്കും. മകരം രാശിക്കാര്‍ അവരുടെ സമ്പാദ്യത്തില്‍ പൂര്‍ണ്ണ സംതൃപ്തരായിരിക്കും, ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ആസ്വദിക്കും. ബിസിനസുകാര്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ ആലോചിക്കുന്നുണ്ടെങ്കില്‍, ഇന്ന് അനുകൂലമായ ദിവസമായിരിക്കും. ഈ രാശിയിലെ ജോലിക്കാര്‍ക്ക് വിദേശത്ത് നിന്ന് മികച്ച അവസരങ്ങള്‍ ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യം തെളിയും. കുടുംബവും ദാമ്പത്യ ജീവിതവും നല്ലതായിരിക്കും, നിങ്ങളുടെ എല്ലാ ജോലികളും വിജയിക്കും.
ദോഷപരിഹാരം: ബിസിനസ്സ് പുരോഗതിക്കായി, ചൊവ്വാഴ്ച ചൊവ്വയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദാനം ചെയ്യുക, പശുവിന് പച്ചപ്പുല്ല് നല്‍കുക.
മീനം
ഏപ്രില്‍ 23 മീനരാശിക്കാര്‍ക്ക് അനുകൂലമായ ദിവസമാണ്. ഭാഗ്യം നിങ്ങളെ അനുകൂലിക്കും. അത് നിങ്ങളുടെ കരിയറിനെ വിജയത്തിന്റെ പാതയില്‍ കൊണ്ടുപോകാന്‍ സഹായിക്കുകയും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ഒരു പുതിയ ജോലിയും നല്ല ജോലി അവസരങ്ങളും ലഭിച്ചേക്കാം. നിങ്ങളുടെ മാതാപിതാക്കളെ സേവിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും, കുടുംബത്തില്‍ ഒരു പ്രത്യേക അതിഥി വന്നേക്കാം. നിങ്ങളുടെ കഴിവും ബുദ്ധിയും തെളിയിക്കാന്‍ കഴിയും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവഴിക്കും.
ദോഷപരിഹാരം: തര്‍ക്കങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്, ഹനുമാന് സ്വാമിയുടെ പാദങ്ങളില്‍ സ്പര്‍ശിച്ച് അനുഗ്രഹം വാങ്ങുക, 11 പരിക്രമം കഴിഞ്ഞ് ഹനുമാന് ചാലിസ ചൊല്ലുകയും ഹനുമാന് മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
