Latest Updates
-
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത്
കാത്തിരിക്കുന്നത് ഭാഗ്യനേട്ടം, ഇന്ന് വിഷ്ണുദേവന് അനുഗ്രഹം ചൊരിയുന്ന 4 രാശി
ഏപ്രില്‍ 25 വ്യാഴാഴ്ച, ചന്ദ്രന് തുലാം രാശിക്ക് ശേഷം വൃശ്ചിക രാശിയിലേക്ക് നീങ്ങാന്‍ പോകുന്നു. കൂടാതെ, ഇന്ന് വൈശാഖ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പ്രതിപദ തിഥിയാണ്. ഈ ദിവസം സര്‍വാര്‍ത്ത സിദ്ധിയോഗം, വ്യതിപാതയോഗം, വിശാഖ നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം, ഇന്ന് രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങള്‍ 5 രാശിക്കാര്‍ക്ക് ഗുണം ചെയ്യും.
ഈ രാശിക്കാര്‍ ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുകയും നിങ്ങള്‍ക്ക് മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. നിങ്ങളുടെ എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനാകും. ഏപ്രില്‍ 25ന് വ്യാഴാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

മിഥുനം
ഏപ്രില്‍ 25 മിഥുന രാശിക്കാര്‍ക്ക് ശുഭകരമായ ദിവസമാണ്. മിഥുന രാശിയിലുള്ള ആളുകള്‍ക്ക് ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതിയുടെ പൂര്‍ണ്ണമായ പ്രയോജനം ലഭിക്കും. തൊഴില്‍ മേഖലയില്‍ മികച്ച വിജയം ലഭിക്കും. കുടുംബജീവിതം മികച്ചതായിരിക്കും, സഹോദരങ്ങളുടെ സഹായത്തോടെ പല ജോലികളും പൂര്‍ത്തീകരിക്കും. ഈ രാശിയിലുള്ള ചിലര്‍ക്ക് വിദേശത്ത് നിന്ന് നല്ല തൊഴിലവസരങ്ങള്‍ ലഭിച്ചേക്കാം. ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് അനുകൂലമായ അവസരങ്ങള്‍ ഉണ്ടാകും. ബിസിനസുകാര്‍ക്ക് ഒരു വലിയ ഇടപാട് ലഭിച്ചേക്കാം, അത് നല്ല ലാഭം നല്‍കും. കുടുംബജീവിതവും ദാമ്പത്യജീവിതവും നല്ലതായിരിക്കും.
ദോഷപരിഹാരം: വീട്ടില്‍ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും വ്യാഴാഴ്ച കുങ്കുമം, ചന്ദനം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യുക.
ചിങ്ങം
ഏപ്രില്‍ 25 ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമായ ദിവസമായിരിക്കും. അപൂര്‍ണ്ണമായ ഏത് ജോലിയും തടസ്സമില്ലാതെ പൂര്‍ത്തിയാക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നിങ്ങളുടെ ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കും. മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല്‍ പുതിയ വാഹനമോ വസ്തുവോ വാങ്ങാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമായേക്കാം. ജോലിസ്ഥലത്ത് ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കാനാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകും.
ദോഷപരിഹാരം: ഭാഗ്യം വര്‍ധിക്കാന്‍ വ്യാഴാഴ്ച രാവിലെയും വൈകുന്നേരവും വിഷ്ണുസഹസ്ത്രനാമം പാരായണം ചെയ്യുക. ആരോടും കടം വാങ്ങുകയോ കടം കൊടുക്കുകയോ ചെയ്യരുത്.
വൃശ്ചികം
ഏപ്രില്‍ 25ന് വൃശ്ചിക രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. വൃശ്ചിക രാശിക്കാര്‍ക്ക് അവരുടെ ബുദ്ധിയും കഴിവും ഉപയോഗിച്ച് വിജയം നേടാനാകും. ബിസിനസ്സില്‍ എതിരാളികള്‍ക്ക് കടുത്ത മത്സരം നല്കാന് കഴിയും. നിങ്ങളുടെ സഹോദരീസഹോദരന്മാര് നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കും. നിങ്ങള്‍ നേരത്തെ ആരുടെയെങ്കിലും കയ്യില്‍ നിന്ന് വായ്പ വാങ്ങിയിട്ടുണ്ടെങ്കില്‍, അത് തിരിച്ചടയ്ക്കാനാകും.
ദോഷപരിഹാരം: രോഗങ്ങള്‍ക്കും തടസ്സങ്ങള്‍ക്കും മോചനം ലഭിക്കാന്‍, ഭഗവാന് സത്യനാരായണന്റെ കഥ കേട്ട് വ്യാഴാഴ്ച വ്രതമെടുക്കുക. മഞ്ഞ വസ്ത്രം ധരിക്കുക, ഉപ്പ് രഹിത ഭക്ഷണം കഴിക്കുക.
മകരം
ഏപ്രില്‍ 25 മകര രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമാണ്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കും, അവയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ കുടുംബാംഗങ്ങള്‍ നിങ്ങളെ സഹായിക്കാന്‍ തയ്യാറാകും. പുതിയ എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം നിങ്ങളുടെ മനസ്സില്‍ ഉണരും. അതില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരും നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളുടെ പങ്കാളിയുടെ ഉപദേശം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും, അത് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങളും നല്‍കും. ജോലിയുള്ള ആളുകളെ ഭാഗ്യം ഇന്ന് അനുകൂലിക്കും, അതുവഴി നിങ്ങള്‍ക്ക് ഒരു നല്ല ഓഫര്‍ വന്നേക്കാം.
പ്രതിവിധി: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി, ലക്ഷ്മി ദേവിക്ക് പായസം സമര്‍പ്പിക്കുകയും ലക്ഷ്മി ചാലിസ പാരായണം ചെയ്യുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications