Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ജാതകത്തില്‍ ശനി എല്ലായ്പ്പോഴും ബലവാനായിരിക്കുന്ന നക്ഷത്രക്കാര്‍: വിധി തോറ്റുപോവും ഭാഗ്യം
ശനിയുടെ ദോഷഫലങ്ങളെക്കുറിച്ചാണ് പലരും സംസാരിച്ച് കേള്‍ക്കുന്നത്. അത്രയധികം ദോഷഫലങ്ങളാണ് ശനി നിങ്ങള്‍ക്ക് നല്‍കുന്നത്. നവഗ്രഹങ്ങളില്‍ അത്രയേറെ പ്രധാനപ്പെട്ട ഗ്രഹമാണ് ശനിയുടേത്. ശനിദോഷത്തില്‍ ഏഴര ശനിയും കണ്ടകശനിയും ജന്മശനിയും എല്ലാം ദോഷം നല്കുന്നതിനെക്കുറിച്ചാണ് നാം കേട്ടിട്ടുള്ളതും. മനുഷ്യസമൂഹത്തെ മാത്രമല്ല പുരാണം അടിസ്ഥാനമാക്കി ദൈവങ്ങളെ വരെ ശനി ബാധിച്ചിട്ടുണ്ട്. ഇത്രയധികം ദോഷകാരിയായ ശനി മനുഷ്യരിലും കഠിനമായ ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു.
എന്നാല്‍ കര്‍മ്മകാരകനായ ശനി നമ്മുടെ ജീവിതത്തില്‍ അനുകൂലമായ ഫലങ്ങളും നല്‍കുന്നുണ്ട്. ശനിക്ക് രണ്ട് തരത്തിലുള്ള ഫലങ്ങള്‍ എപ്പോഴും പ്രദാനം ചെയ്യുന്നതിന് സാധിക്കുന്നു. ജ്യോതിഷപ്രകാരം ശനി ബലഹീനനാണെങ്കില്‍ അത് പലപ്പോഴും ഗുരുതരമായ ദോഷഫലങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. ഇത്തരത്തില്‍ ഗുണകരമായ നേട്ടങ്ങള്‍ നല്കുന്ന ചില നക്ഷത്രക്കാര്‍ ശനിക്ക് പ്രിയപ്പെട്ടതായുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടാതെ ശനി ദേവനെ പ്രീതിപ്പെടുത്തുന്നതിന് ചെയ്യേണ്ട പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ശനിദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. ശനിദേവന് ഏറ്റവും പ്രിയപ്പെട്ട നക്ഷത്രക്കാരാണ് ഇവര്‍. ശനിയുടെ അനുഗ്രഹത്തോടെ ഏത് കാര്യവും സത്യസന്ധതയോടെ ചെയ്യാന്‍ സാധിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് ശനി അനുഗ്രഹിക്കുന്നു. ഏത് കാര്യത്തിനും ശനി അനുഗ്രഹ ഭാവത്തില്‍ തന്നെ നില്ക്കുന്നു. പക്ഷേ ചില അവസരങ്ങളില്‍ ശനി വിപരീത ഫലവും നല്കുന്നു.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ വളരെയധികം സത്യസന്ധതയോടെ മുന്നോട്ട് പോവുന്നവരായിരിക്കും. ശനിയുടെ അനുഗ്രഹം തന്നെയാണ് ഇതിന് പിറകില്‍. കൂടാതെ ആവര്‍ത്തിച്ചുള്ള പരാജയം പോലും ഇവര്‍ പോസിറ്റീവ് ആയി എടുക്കും. ഇവര്‍ ശനിദേവനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ശനിചാലിസ ചൊല്ലുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ശനിയാഴ്ച വ്രതം എടുക്കാവുന്നതാണ്. ശനിദിവസങ്ങളില് ഉപവാസത്തോടെ ശനിഭഗവാനെ ആരാധിക്കണം. നവഗ്രഹ ക്ഷേത്രം സന്ദര്‍ശിക്കണം.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ഒപ്പം എപ്പോഴും ശനിയുടെ അനുഗ്രഹം ഉണ്ടാവുന്നു. ഇവര്‍ വളരെയധികം ശാന്തസ്വഭാവമുള്ളവരായിരിക്കുന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷം നിറയുന്നു. സത്യസന്ധതയോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിലായിരിക്കും ഇവരുടെ ശ്രദ്ധ. അതിനെല്ലാം തന്നെ ശനി നിങ്ങളെ അനുഗ്രഹിക്കുന്നു. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അതിനെല്ലാം തന്നെ ശനിദേവന് നിങ്ങളെ സഹായിക്കുന്നു.
ചോതി
ചോതി നക്ഷത്രക്കാരിലും ശനിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവുന്നു. കാര്യക്ഷമത, ഗൗരവം, കൃഷി, കരകൗശലം, പഠനം തുടങ്ങിയ പ്രത്യേക ഗുണങ്ങള്‍ ചോതി നക്ഷത്രക്കാര്‍ക്ക് ശനി നല്കുന്നു. ഇവരുടെ അധിപന് ശനിയായത് കൊണ്ട് തന്നെ ഈ രാശിക്കാര്‍ എപ്പോഴും ശനിയെ ആരാധിക്കേണ്ടതാണ്. എന്നാല്‍ ഇവര്‍ ചെറിയ തോതിലെങ്കിലം ധാര്ഷ്ട്യമുള്ളവരായിരിക്കും. സത്യസന്ധരായത് കൊണ്ട് തന്നെ ഇവര്‍ക്ക് പല മേഖലയിലും വിജയം ലഭിക്കുന്നു.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാരുടെ അധിപന് ശനിയാണ്. ജീവിതത്തില്‍ ഉടനീളം ഇവര്‍ക്ക് ശനി അനുഗ്രഹഭാവത്തില്‍ നില്ക്കുന്നു. അത് മാത്രമല്ല രാജയോഗം വരെ ശനി ഇവര്‍ക്ക് നല്കുന്നു. ഏത് കാര്യത്തിനും ശനി നിങ്ങളെ വളരെയധികം സഹായിക്കുന്നു. കഠിനാധ്വാനത്തിലൂടെ മാത്രമേ ഇവര്‍ക്ക് ജീവിതത്തില്‍ എന്തും നേടാന്‍ സാധിക്കുകയുള്ളൂ. ഏത് കാര്യത്തിനും ജീവിതത്തില്‍ നേട്ടങ്ങള്‍ ശനിയിലൂടെ ഇവര്‍ക്ക് ലഭിക്കുന്നു. കഠിനാധ്വാനത്തിന് തന്നെയാണ് ശനി ഇവരില്‍ പ്രാധാന്യം നല്‍കുന്നത്.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് ശനിയുടെ അനുഗ്രഹം വളരെയധികം നേട്ടങ്ങള്‍ നല്കുന്നു. എപ്പോഴും ശനിയുടെ കൃപ ഇവരെ വിടാതെ പിന്തുടരുന്നു. ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ശനി ദോഷ പരിഹാരത്തിന് വേണ്ടി ശനിയാഴ്ച വ്രതം എടുക്കേണ്ടതാണ്. ഇത് കൂടാത ശാസ്താവിന് നീരാഞ്ജനം കൊളുത്തുന്നതിനും ക്ഷേത്രദര്‍ശനത്തിനും ശനി പ്രസാദിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
