For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലിയ്ക്കു ലക്ഷ്മീദേവി വീട്ടിലെത്തും!!

|

ലക്ഷ്മി ദേവി ധനത്തിനെയും അഭിവൃദ്ധിയുടെയും ദേവതയാണ്.ഹിന്ദു ദൈവങ്ങളുടെ ഇടയിൽ അവർക്ക് വളരെ പ്രാധാന്യം ഉണ്ട്.ഐശ്വര്യവും അഭിവൃദ്ധിയും ദേവി കൊണ്ടുവരും.'മായ 'യുടെയും 'മോഹ 'ത്തിന്റെയും സങ്കീർണ്ണതകളിൽ വിഷമിക്കുന്ന ഓരോ ഹിന്ദുവും ലക്ഷ്മിദേവിയെ പ്രീതിപ്പെടുത്തേണ്ടതുണ്ട്.മായയുടെയും മോഹത്തിന്റെയും പിടിയിൽ നിന്നും രക്ഷപ്പെട്ട ശേഷം 'മാർഗത്തിൽ നിന്നും മോക്ഷം' വരെയും ലക്ഷ്മി ദേവിയെ ആരാധിക്കേണ്ടതാണ്.

ഭവനത്തിൽ ലക്ഷ്മിദേവിയുടെ സാന്നിദ്ധ്യം നിങ്ങളുടെ കുടുംബത്തിൽ ആരോഗ്യം , സന്തോഷം , സമാധാനം എന്നിവ നൽകും.വീട്ടിൽ യാതൊരു കുറവും ദുരിതവും ഉണ്ടാകില്ല. നിങ്ങളുടെ വീട്ടിലേക്ക് ലക്ഷ്മി ദേവിയെ ക്ഷണിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇതാ ചില നുറുങ്ങുകൾ ചുവടെ കൊടുക്കുന്നു.

ലക്ഷ്മീ പൂജ ചെയ്ത് ദേവിയെ വീട്ടിലേക്ക് ക്ഷണിക്കാൻ ദീപാവലി ഉത്തമ സമയമാണ്.ദേവിയെ ക്ഷണിക്കാനായി നിങ്ങൾക്ക് ചില കാര്യങ്ങൾ ചെയ്യാനാകും.അതിനായി തുടർന്ന് വായിക്കുക.

 പൂജാ മുറിയിൽ ശ്രീ യന്ത്രം സ്ഥാപിക്കുക

പൂജാ മുറിയിൽ ശ്രീ യന്ത്രം സ്ഥാപിക്കുക

ജീവിത അഭിവൃദ്ധിക്ക് വേണ്ടി ഹിന്ദുക്കൾ പലതരം യന്ത്രങ്ങൾ സാധാരണ ഉപയോഗിക്കാറുണ്ട്.എന്നാൽ ശ്രീ യന്ത്രയെക്കാൾ മികച്ച ഒന്നില്ല.ഇത് നിങ്ങളുടെ വീട്ടിലെ പൂജാ മുറിയിൽ വയ്ക്കുക.നിരന്തരമായി പ്രാർത്ഥിക്കുകയും വേണം.നിങ്ങൾ എല്ലാ നിയമങ്ങളും ചിട്ടയായി പാലിച്ചാൽ നിങ്ങളുടെ വീട്ടിൽ ഭാഗ്യവും ധനവും നിറയും.

താമര വിത്ത് കൊണ്ടുള്ള മാല

താമര വിത്ത് കൊണ്ടുള്ള മാല

ലക്ഷ്മീദേവിയുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒന്നാണ് താമര.ദേവി താമരയുടെ മുകളിൽ ഇരിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.താമര ധനത്തിന്റെയും സുവാർത്തയുടെയും പ്രതീകമായി കണക്കാക്കുന്നു.താമര വിത്തുകൊണ്ടുള്ള മാല പൂജാമുറിയിൽ വച്ചു ലക്ഷ്മി മന്ത്രം ഉരുവിടുക.ഇത് നിങ്ങളുടെ ഹൃദയം നിർമ്മലവും ,സ്നേഹവും കാരുണ്യവുമുള്ളതാക്കിത്തീർക്കും

ഒരു മോത്തി ശംഖ് വീട്ടിൽ വയ്ക്കുക

ഒരു മോത്തി ശംഖ് വീട്ടിൽ വയ്ക്കുക

വലംപിരി ശംഖിനു മുത്തുകളുടെ തിളക്കമുണ്ട്.ഇത് അപൂർവ്വമായി കണ്ടെത്തുന്നതിനാൽ ഇതിനു ആത്മീയശക്തിയുള്ളതായി കണക്കാക്കുന്നു.ഇത് വീട്ടിൽ വച്ചിരുന്നാൽ സാമ്പത്തിക നേട്ടം കൈവരും.ഇത് ചുവപ്പോ,വെള്ളയോ,മഞ്ഞയോ തുണികൊണ്ട് പൊതിഞ്ഞു വേണം പിടിക്കാൻ.

നെയ് വിളക്ക് കത്തിക്കുക

നെയ് വിളക്ക് കത്തിക്കുക

ഭാവിയിലേക്കുള്ള പാത തിളക്കവും സന്തോഷപൂരിതവുമാക്കുന്നത് ലക്ഷ്മി ദേവിയാണ്.എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ദേവിക്ക് മുന്നിൽ നെയ് വിളക്ക് കത്തിക്കുക.നിങ്ങൾക്ക് തുളസി ചെടി ഉണ്ടെങ്കിൽ അതിനു മുൻപിലും നെയ്‌വിളക്ക് കത്തിക്കുക.

കടൽ ഷെല്ലുകളും ചിപ്പികളും സൂക്ഷിക്കുക

കടൽ ഷെല്ലുകളും ചിപ്പികളും സൂക്ഷിക്കുക

കടൽചിപ്പികൾ നിങ്ങൾ പ്രാർത്ഥിക്കുന്ന സ്ഥലത്തു വയ്ക്കുക.ഇവ നിങ്ങളുടെ വീട്ടിലേക്ക് പോസിറ്റിവ് എനർജി കൊണ്ടുവരും.ഇവ സമ്പത്തിന്റെ രൂപമാണെന്നും അതിനാൽ ഇവ വീട്ടിൽ സൂക്ഷിച്ചാൽ കൂടുതൽ ധനം വീട്ടിലേക്ക് വരുമെന്നും വിശ്വസിക്കുന്നു.കൂടാതെ ഇവ വീട്ടിൽ ഭക്തിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.

തേങ്ങാ ഉപയോഗിച്ച് ലക്ഷ്മിദേവിയെ പൂജിക്കുക

തേങ്ങാ ഉപയോഗിച്ച് ലക്ഷ്മിദേവിയെ പൂജിക്കുക

തേങ്ങ ഒരു പ്രത്യേക ഫലമാണ്.അതിനാൽ ഇതിനെ ശ്രീ ഫൽ എന്നും വിളിക്കുന്നു.ഇത് എല്ലാ ദേവന്മാർക്കും പൂജയ്ക്കായി ഉപയോഗിക്കുന്നു.ലക്ഷ്മി ദേവിക്ക് എല്ലാ ദിവസവും തേങ്ങ അർപ്പിക്കുന്നത് ദേവിയെ വീട്ടിലേക്ക് ക്ഷണിക്കാൻ സഹായിക്കും.

ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാൻ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും

ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാൻ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും

 • ദയ, സ്നേഹം, അനുകമ്പ എന്നിവ ലക്ഷ്മി ദേവിയെ വീട്ടിലേക്ക് ക്ഷണിക്കുന്നു.
  • ദേവിക്ക് വൃത്തി വളരെ പ്രധാനമാണ്.വൃത്തിയില്ലാത്ത സ്ഥലത്തു ലക്ഷ്മീദേവി വരില്ല.
   • വഴക്കും, ഐക്യമില്ലായ്മയും ദേവി വെറുക്കുന്നു.അതിനാൽ വീട്ടിൽ സമാധാനവും ഐക്യവും നിലനിർത്തുക.
    • വീട്ടിലെ സ്ത്രീകളോട് ഒരിക്കലും അനാദരവ് കാട്ടരുത്.നിങ്ങളുടെ വീട്ടിലെ സ്ത്രീകൾ സന്തോഷവതികളാണെങ്കിൽ ലക്ഷ്മിദേവിയും സന്തുഷ്ടയാകും.
     • സൂര്യോദയത്തോടെ ഉണർന്ന് അസ്തമയത്തോടെ ഉറങ്ങുക.
      • ഭക്ഷണം പാകം ചെയ്യുമ്പോൾ നിങ്ങൾ രുചിച്ചുനോക്കരുത്.
       • കുളിച്ചതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക.അഗ്നി ദേവനും ലക്ഷ്മി ദേവിക്കും സമർപ്പിക്കുക.
        • ശുഭദിനങ്ങളെ ആദരിക്കുക.വെള്ളിയാഴ്ചയും ദീപാവലി പോലുള്ള അവസരങ്ങളിലും ലക്ഷ്മി ദേവിക്ക് വളരെ പ്രാധാന്യമുണ്ട്.ഈ ദിവസങ്ങളിൽ ലക്ഷ്മി ദേവിയെ പൂജിക്കുക.
        • ദീപാവലിക്ക് ലക്ഷ്മി പൂജയിൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും

         ദീപാവലിക്ക് ലക്ഷ്മി പൂജയിൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും

         • പൂജയും ആരതിയും കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും സാന്നിധ്യത്തിൽ ചെയ്യണം.അങ്ങനെ നിങ്ങളുടെ കുടുബാംഗങ്ങൾക്കെല്ലാം ദേവിയുടെ അനുഗ്രഹം ലഭിക്കും.
          • കുഴപ്പം നിറഞ്ഞ അന്തരീക്ഷം ദേവിക്ക് ഇഷ്ട്ടമല്ല. അതിനാൽ വീട്ടിൽ ശാന്തവും സമാധാനപരവുമായ ഒരു അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
           • മറ്റു ദൈവങ്ങൾക്കായി ആരതി ഉഴിയുമ്പോൾ ഭക്തർ ഭക്തിപൂർവ്വം കൈയടിക്കണം.ലക്ഷ്മി ദേവിക്ക് ആരതി ചെയ്യുമ്പോൾ കൈയടിക്കാൻ പാടില്ല.ഒരു ചെറിയ ബെൽ /മണിയടി മാത്രം മതിയാകും.
            • ആരതി കഴിഞ്ഞ ഉടൻ പടക്കം പൊട്ടിക്കാൻ പാടില്ല.
English summary

How To Invite Goddess Lakshmi Into your Home

How To Invite Goddess Lakshmi Into your Home, Read more to know about,
X