For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കപ്പ വേവിച്ചതും മീന്‍കറിയും ഇനി പെട്ടെന്ന്

Posted By:
|

കപ്പ വേവിച്ചതും നല്ല മീന്‍കറിയും എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ ഇത് തയ്യാറാക്കാന്‍ പാടാണ് എന്ന് പറഞ്ഞാണ് പലരും ഇതിനെ ഒഴിവാക്കുന്നത്. പക്ഷേ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് കപ്പ വേവിച്ചത്. കപ്പ പക്ഷേ ഏത് സ്റ്റൈലില്‍ വേവിക്കണം എന്നുള്ളത് പലപ്പോഴും പലര്‍ക്കും അറിയുന്നില്ല. കപ്പ വേവിച്ചതിനോടൊപ്പം തന്നെ നമുക്ക് കഴിക്കാവുന്ന ഒന്നാണ് മീന്‍കറിയും. ഇതെല്ലാം കണ്ണടച്ച് തുറക്കുന്ന നിമിഷത്തിനുള്ളില്‍ തന്നെ നമുക്ക് തയ്യാറാക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ചത് തന്നെയാണ് കപ്പ വേവിച്ചത്. എന്നാല്‍ കപ്പ വേവിച്ചത് കോട്ടയം സ്‌റ്റൈലില്‍ എങ്ങനെ തയ്യാറാക്കാം എന്ന് നമുക്കൊന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ

Cassava Dish| How To Make Kottayam Style Kappa (casava)

most read: വീട്ടില്‍ തയ്യാറാക്കാം നല്ല എരിവുള്ള മിക്‌സ്ചര്‍

ആവശ്യമുള്ള സാധനങ്ങള്‍

കപ്പ - ഒരു കിലോ
ചെറിയ ഉള്ളി - 5-6 എണ്ണം
തേങ്ങ ചിരകിയത് - അരക്കപ്പ്
പച്ചമുളക് - മൂന്നോ നാലോ എണ്ണം
ഉപ്പ് - പാകത്തിന്
വെള്ളം - വേവിക്കാന്‍ പാകത്തിന്
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

Cassava Dish| How To Make Kottayam Style Kappa (casava)

ആദ്യം കപ്പ നല്ലതു പോലെ വേവിച്ചെടുക്കുക. അതിന് വേണ്ടി കപ്പ ചെറുതായി അരിഞ്ഞ് അതിലേക്ക് അല്‍പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. ശേഷം തേങ്ങ, ഉള്ളി, പച്ചമുളക് അല്‍പം മഞ്ഞള്‍പ്പൊടി എന്നിവ എടുത്ത് നല്ലതു പോലെ ചതച്ചെടുക്കാവുന്നതാണ്. ഇത് നല്ലതു പോലെ ചതച്ചെടുത്ത ശേഷം ഇത് വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞ കപ്പയിലേക്ക് ചേര്‍ക്കാവുന്നതാണ്. അതിന് ശേഷം ഇത് നല്ലതുപോലെ മിക്‌സ് ചെയ്യുക. കപ്പ കുഴഞ്ഞ് പോവാതെ ശ്രദ്ധിക്കണം എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. സ്വാദിഷ്ഠമായ കപ്പ വേവിച്ചത് തയ്യാര്‍. അതിന് ശേഷം നമുക്ക് മീന്‍കറി തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍

അയല- അരക്കിലോ
മുളക് പൊടി - 1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി - ചെറുതായി അരിഞ്ഞത്
പച്ചമുളക് - രണ്ടെണ്ണം
പുളി - പാകത്തിന്
ഉപ്പ് - പാകത്തിന്
തക്കാളി- 1 എണ്ണം

Cassava Dish| How To Make Kottayam Style Kappa (casava)

തയ്യാറാക്കുന്ന വിധം

അയല നല്ലതു പോലെ കഴുകി വൃത്തിയാക്കി അതിലേക്ക് അപം മുളക് പൊടി മഞ്ഞള്‍പ്പൊടി ഉപ്പ്, പുളി പിഴിഞ്ഞത് തക്കാളി എന്നിവയിട്ട് നല്ലതു പോലെ വേവിക്കുക. ഇതെല്ലാം നല്ലതു പോലെ വെന്ത് കഴിഞ്ഞാല്‍ അതിലേക്ക് അല്‍പം വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേര്‍ക്കാവുന്നതാണ്. ഇതെല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് വെള്ളം നല്ലതുപോലെ വറ്റി വെന്ത് കഴിഞ്ഞാല്‍ കുറച്ച് കറിവേപ്പിലയും എണ്ണയും താളിക്കാവുന്നതാണ്. നല്ല അയല മുളകിട്ടത് തയ്യാര്‍. ഇന് കപ്പയും കൂട്ടി ഒരു പിടി പിടിച്ചോളൂ.

[ of 5 - Users]
X
Desktop Bottom Promotion