For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ തയ്യാറാക്കാം നല്ല എരിവുള്ള മിക്‌സ്ചര്‍

Posted By:
|

മിക്‌സ്ചര്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ളതാണ്. എന്നാല്‍ ഇത് വീട്ടില്‍ തന്നെ തയ്യാറാക്കുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. അതുകൊണ്ട് തന്നെ ഇനി വളരെ എളുപ്പത്തില്‍ നമുക്ക് വീട്ടില്‍ തന്നെ മിക്‌സ്ചര്‍ തയ്യാറാക്കാം. എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ചായക്ക് വീട്ടില്‍ തന്നെ തയ്യാറാക്കിയ മിക്‌സ്ചര്‍ നിങ്ങള്‍ക്ക് ഇഷ്ടമാണോ. എന്നാല്‍ ഇനി നമുക്ക് മിക്‌സ്ചര്‍ വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. എല്ലാ ദിവസവും പുറത്ത് നിന്ന് ചായക്ക് പലഹാരം വാങ്ങിക്കുന്നതാണോ നിങ്ങളുടെ പതിവ്. എന്നാല്‍ ഇനി നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ മിക്‌സ്ചര്‍ തയ്യാറാക്കാവുന്നതാണ്. അതിന്റെ നല്ല ഈസി റെസിപ്പി നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് നോക്കാം.

Mixture Recipe | How to Make Mixture At Home

most read: ബ്രേക്ക്ഫാസ്റ്റിന് സോഫ്റ്റ് ഇടിയപ്പമാക്കാന്‍

ആവശ്യമുള്ള സാധനങ്ങള്‍

കടലമാവ് - അരക്കിലോ
പൊട്ടുകടല - 100 ഗ്രാം
കപ്പലണ്ടി - 100 ഗ്രാം
വെളുത്തുള്ളി - 5-6 എണ്ണം ചതച്ചത്
ഉപ്പ് - പാകത്തിന്
കറിവേപ്പില - പാകത്തിന്
കായം - ഒരു നുള്ള്
എണ്ണ - വറുക്കാന്‍ പാകത്തിന്
മുളക് പൊടി- കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

എങ്ങനെ മിക്‌സ്ചര്‍ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് ആദ്യമായി പകുതി കടല മാവ് എടുത്ത് അതിലേക്ക് കായം പൊടിച്ചത്, ഉപ്പ്, അല്‍പം മുളക് പൊടി എന്നിവ മിക്‌സ് ചെയ്ത് ഇടിയപ്പത്തിന്റെ പാകത്തില്‍ കുഴച്ചെടുക്കുക. ബാക്കി വരുന്ന മാവിലേക്ക് വെള്ളം ഒഴിച്ച് ഉപ്പിട്ട് അത് ദോശമാവിന്റെ പാകത്തില്‍ കലക്കിയെടുക്കുക. ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് അിലേക്ക് ഇടിയപ്പത്തിന്റെ പാകത്തില്‍ വരുന്ന മാവ് ഇടിയപ്പത്തിന്റെ അച്ചില്‍ ഒഴിച്ച് എണ്ണയില്‍ വറുത്ത് കോരുക.

ശേഷം ദോശമാവിന്റെ പരുവത്തില്‍ ആക്കി വെച്ചിരിക്കുന്ന മാവ് എടുത്ത് അത് ഓട്ടപ്പാത്രത്തില്‍ കോരിയൊഴിച്ച് ചെറുതായി എണ്ണയില്‍ വറുത്ത് കോരുക. ഇത് രണ്ടും മാറ്റി വെക്കുക. ശേഷം ആ എണ്ണയിലേക്ക് കടല, പൊട്ടുകടല, കറിവേപ്പില, കപ്പലണ്ടി എന്നിവ എല്ലാം വെവ്വേറെ വറുത്തെടുക്കുക. എല്ലാം നല്ലതുപോലെ വറുത്തെടുത്ത് എല്ലാം കൂടി നല്ലതുപോലെ മിക്‌സ് ചെയ്ത് എടുക്കുക. ഉപ്പ് കുറവാണെങ്കില്‍ അല്‍പം ഉപ്പ് ചേര്‍ക്കാം. ശേഷം മുളക് പൊടി അതിന് മുകളില്‍ വിതറുകയും ചതച്ച വെളുത്തുള്ളി വറുത്ത് ചേര്‍ക്കുകയും ചെയ്യുക. നല്ല സ്വാദിഷ്ഠമായ മിക്‌സ്ചര്‍ തയ്യാര്‍.

[ of 5 - Users]
X
Desktop Bottom Promotion