For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശത്രുപക്ഷം സജീവമാകും; ഇന്ന് ജാഗ്രത വേണ്ട രാശിക്കാര്‍

|

ബുധനാഴ്ച ദിവസം ബുധന്‍ ഗ്രഹം, ശ്രീകൃഷ്ണന്റെ അവതാരമായ വിത്തല്‍ എന്നിവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. ചിലയിടങ്ങളില്‍ വിഷ്ണുവിനെ ആരാധിക്കുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഈ ദിവസം വളരെ ശുഭകരമാണ്. ഇന്ന് വ്രതം അനുഷ്ഠിക്കുന്നവര്‍ ഭാഗ്യങ്ങളാല്‍ അനുഗ്രഹിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. നല്ല ബുദ്ധി, വിദ്യാഭ്യാസം, ബിസിനസ്സ്, വാണിജ്യം എന്നിവയിലെ വിജയത്തിനായും ബുധനെ ആരാധിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങള്‍ നല്‍കുന്നു എന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: ധനികനാകാണോ? ഈ മന്ത്രം ചൊല്ലൂ

മേടം

മേടം

മേടം രാശിക്കാര്‍ക്ക് ഇന്ന് നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. കൃത്യസമയത്ത് ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയും. പ്രായമായവര്‍ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മറികടക്കാന്‍ കഴിയും. ബന്ധുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല ചില വാര്‍ത്തകള്‍ ലഭിക്കും. പങ്കാളിയുമായുള്ള സ്‌നേഹം വര്‍ധിക്കും. തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. മുടങ്ങിയ ജോലികള്‍ പുനരാരംഭിക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്കും നല്ല ദിവസമാണ്.

ഇടവം

ഇടവം

ശത്രുപക്ഷം ഇന്ന് സജീവമാകും, ജാഗ്രത പാലിക്കുക. ഇന്ന് ചില നഷ്ടങ്ങള്‍ നേരിടേണ്ടിവരാം. ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പ്രായമായവര്‍ക്ക് ഇന്ന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ സംസാരവും ഇന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

Most read: വ്യാഴം മകരം രാശിയില്‍; ശ്രദ്ധിക്കേണ്ട രാശിക്കാര്‍

മിഥുനം

മിഥുനം

പൂര്‍വ്വിക സ്വത്തില്‍ നിന്ന് പ്രയോജനം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ ഇന്ന് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. നിങ്ങളുടെ സ്വഭാവം മാറ്റാന്‍ നിങ്ങള്‍ ശ്രമിക്കും. പോസിറ്റീവ് ആയിരിക്കും. ചെലവ് നിയന്ത്രിക്കാന്‍ കഴിയും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. വാഹനമോടിക്കുമ്പോള്‍ ഇന്ന് ശ്രദ്ധിക്കുക. അപകടത്തിന് സാധ്യതയുണ്ട്. ആരോഗ്യം മെച്ചപ്പെടും.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് ആരെയെങ്കിലും സഹായിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപ അവസരങ്ങള്‍ കണ്ടെത്തും. പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്തും. പഴയ പ്രശ്‌നങ്ങള്‍ നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അവിവാഹിതര്‍ക്ക് ചില വിവാഹകാര്യങ്ങള്‍ വന്നേക്കാം. ജോലിസ്ഥലത്ത് മാറ്റം സാധ്യമാണ്. ആത്മീയതയില്‍ ചായ്‌വ് വര്‍ധിക്കും. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും.

Most read: മേടം രാശി: കഷ്ടനഷ്ടങ്ങള്‍ നേരിടേണ്ട വര്‍ഷം

ചിങ്ങം

ചിങ്ങം

അവിചാരിതമായി പണനഷ്ടം സാധ്യമാണ്. ഇന്ന് നിങ്ങള്‍ വളരെ ജാഗ്രത പാലിക്കണം. നിങ്ങളുടെ രഹസ്യങ്ങള്‍ ആരോടും പങ്കുവയ്ക്കരുത്. ജോലിചെയ്യുന്നവര്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്ന് സഹായം ലഭിക്കും. പുതിയ ജോലികള്‍ക്ക് ദിവസം ഗുണം ചെയ്യും. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ദിവസം പ്രയോജനം ലഭിക്കും.

കന്നി

കന്നി

കരിയറില്‍ ചില മാറ്റം പരിഗണിക്കാം. ജോലിസ്ഥലത്ത് ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉര്‍ന്നേക്കാം. ഇന്ന് നിങ്ങള്‍ സമ്മര്‍ദ്ദത്തിലാകും. വിട്ടുമാറാത്ത രോഗം ഉയര്‍ന്നുവരാം. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും ബിസിനസ്സ് സാഹചര്യം മികച്ചതായിരിക്കും. വിദ്യാര്‍ത്ഥികള്‍ പ്രശ്‌നങ്ങള്‍ മറികടക്കും. ഇന്ന് കൂടുതല്‍ ചിലവുകള്‍ സാധ്യമാണ്.

തുലാം

തുലാം

നിങ്ങള്‍ക്ക് ഇന്ന് ഒരു നല്ല വാര്‍ത്ത ലഭിക്കും. മുടങ്ങിയ ജോലികള്‍ പൂര്‍ത്തിയാകും. ജോലിസ്ഥലത്ത് ഒരു നല്ല വാര്‍ത്ത കണ്ടെത്തും. സാമ്പത്തികം ഗുണം ചെയ്യും. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മടി കാണിക്കാതിരിക്കുക. ഒരു യാത്രയ്ക്ക് സാധ്യതയുണ്ട്. കുട്ടികളുമായി സമയം ചെലവഴിക്കാന്‍ കഴിയും. ആരോഗ്യം നന്നായിരിക്കും. ജോലിയില്‍ അന്തരീക്ഷം നന്നായിരിക്കും.

Most read: മകര മാസത്തില്‍ നേട്ടം മുഴുവന്‍ ഈ നക്ഷത്രക്കാര്‍ക്ക്

വൃശ്ചികം

വൃശ്ചികം

ഇന്ന് തിരക്ക് നിറഞ്ഞ ദിവസമായിരിക്കും. നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടിവരാം. വീട്ടിലെ ഒരു അംഗത്തിന്റെ ആരോഗ്യം മോശമാകാന്‍ സാധ്യതയുണ്ട്. ബന്ധുക്കളുടെ പെരുമാറ്റം മോശമായിരിക്കും. ചെലവുകള്‍ കൂടുതലായിരിക്കും. നിങ്ങളുടെ സാമൂഹിക നില ശക്തമായിരിക്കും. ബിസിനസില്‍ ദിവസം നല്ലതാണ്. പണത്തില്‍ നിന്ന് പ്രയോജനം നേടാം.

ധനു

ധനു

ഇന്ന് നിങ്ങള്‍ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാകും. ഭക്ഷണം ശ്രദ്ധിക്കുക. നിങ്ങളുടെ പങ്കാളിയുമായി ഇന്ന് യാത്രകള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത ലഭിക്കും. ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. ചങ്ങാതിമാരെ സഹായിക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി കഠിനാധ്വാനം ചെയ്യണം. വരുമാനത്തില്‍ ഇന്ന് വര്‍ദ്ധനവ് സാധ്യമാണ്.

Most read: അച്ചടക്കമുള്ളവരും മറ്റുള്ളവരെ ആകര്‍ഷിക്കുന്നവരും; മകരം രാശിക്കാര്‍ ഇങ്ങനെ

മകരം

മകരം

ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനാകും. കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. ജോലിഭാരം വര്‍ധിച്ചേക്കാം. ആരോഗ്യസ്ഥിതി നന്നായിരിക്കും. ഏത് കഷ്ടപ്പാടുകളില്‍ നിന്നും മുക്തി ലഭിക്കും. വാഹനങ്ങള്‍ മുതലായവ വാങ്ങാന്‍ ദിവസം നല്ലതാണ്. പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. സാമ്പത്തികം ഗുണം ചെയ്യും.

കുഭം

കുഭം

നിങ്ങളുടെ ജോലികള്‍ ഇന്ന് എളുപ്പമായിരിക്കും. ബിസിനസ്സ് അവസ്ഥകള്‍ മികച്ചതായിരിക്കും. സാമ്പത്തികം സമ്മിശ്രമായിരിക്കും. മുടങ്ങിയ പണം തിരികെ ലഭിക്കാതെവരാം. ഇന്ന് നിങ്ങള്‍ക്ക് ഒരു പുതിയ പ്രവൃത്തി ആരംഭിക്കാന്‍ തീരുമാനിക്കാം. സംസാരം ഇന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. എതിരാളികള്‍ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ചെലവുകള്‍ കൂടുതലായിരിക്കാം.

Most read: ഈ സ്വപ്‌നം കണ്ടാല്‍ പണനഷ്ടം ഫലം; കരുതിയിരിക്കുക

മീനം

മീനം

ഇന്ന് നിങ്ങള്‍ക്ക് ആശയക്കുഴപ്പം നിറഞ്ഞ ദിവസമായിരിക്കും. പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദം നിറയും. തീരുമാനമെടുക്കാന്‍ കഴിയാതെ വരാം. ഭാവിയെക്കുറിച്ച് ആശങ്കാകുലരാകാം. വ്യാപാരികള്‍ക്ക് ദിവസം പ്രയോജനകരമാകും. എങ്കിലും, പുതിയ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ മാറ്റിവയ്ക്കുക. കുട്ടികളുടെ ഭാഗത്തുനിന്ന് ഒരു നല്ല വാര്‍ത്ത വരും. വിദ്യാര്‍ത്ഥികള്‍ക്ക് ദിവസം പ്രയോജനം ലഭിക്കും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, വിട്ടുമാറാത്ത രോഗം പ്രശ്‌നമായേക്കാം.

Most read: ഭാഗ്യം തേടിവരും, തീര്‍ച്ച; വീട്ടില്‍ ഇതൊക്കെ സൂക്ഷിക്കൂ

English summary

Daily Horoscope For 20th January 2021

Read your daily horoscope for 20th January 2021 in Malayalam.
Story first published: Wednesday, January 20, 2021, 5:00 [IST]
X