Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ധനികനാകാണോ? ഈ മന്ത്രം ചൊല്ലൂ
ഹിന്ദുമതവിശ്വാസപ്രകാരം ഓരോ ആരാധനാമൂര്‍ത്തിയും നിങ്ങളുടെ ഓരോ ആഗ്രഹങ്ങള്‍ നിറവേറ്റി നല്കുന്നു. അത്തരത്തില്‍, സമ്പത്തിനായി ആരാധിക്കുന്ന ദൈവങ്ങളാണ് ലക്ഷ്മി ദേവിയും കുബേരനും. ഓരോ മനുഷ്യനും മെച്ചപ്പെട്ട ജീവിത നിലവാരത്തിനായി സമ്പന്നനുമായിത്തീരാന് ആഗ്രഹിക്കുന്നു. പണവും സമ്പത്തും നേടാന്‍ ഏതൊരാളും സത്യസന്ധമായും കാര്യക്ഷമമായും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. തീര്‍ച്ചയായും അതില്‍ കുറുക്കുവഴി ഇല്ല. മറ്റുള്ളവരെ കബളിപ്പിച്ച് സമ്പാദിച്ച പണം കൊണ്ട് നമുക്ക് ഒരു ഗുണവുമുണ്ടാകില്ല. അതിനാല്‍ സത്യസന്ധത പുലര്‍ത്തേണ്ടത് പ്രധാനമാണ്.
എന്നാല്‍, വിശ്വാസങ്ങള്‍ അനുസരിച്ച് നിങ്ങളുടെ പ്രയത്നങ്ങളില്‍ ഭാഗ്യം കൂടെ നിര്‍ത്താന്‍ നിങ്ങള്‍ക്ക് ചില വഴികളുണ്ട്. അതിലൊന്നാണ് ആരാധന. സമ്പത്ത് നേടാന്‍ സമ്പത്തിന്റെ ദേവതകളായ കുബേരനെയും ലക്ഷ്മീദേവിയെയും നിങ്ങള്‍ക്ക് പ്രീതിപ്പെടുത്താവുന്നതാണ്. ആരാധനയ്ക്കൊപ്പം കുബേര മന്ത്രം ചൊല്ലുന്നതും നിങ്ങള്‍ക്ക് ഭാഗ്യം നല്‍കും. സമ്പത്ത് നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചൊല്ലേണ്ട കുബേര മന്ത്രം ഇവിടെ വായിച്ചറിയൂ.

സമ്പത്തിന്റെ ദേവന്
ധനത്തിന്റെ അധിപനാണ് കുബേരന്. കുബേരനെ പ്രസാദിപ്പിച്ചാല്‍ ഒരാള്‍ക്ക് സമ്പത്തും ഐശ്വര്യവും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. വൈശ്രവസിന്റെ മകനായ കുബേരന് വൈശ്രവണന് എന്നും അറിയപ്പെടുന്നു. വടക്ക് ദിക്കിന്റെ അധിപതിയായും കുബേരനെ കണക്കാക്കുന്നു. കുബേര മന്ത്രം നിത്യവും ജപിച്ചാല്‍ കുബേര പ്രീതിയും അതുവഴി ജീവിതത്തില്‍ സമ്പത്തും ലഭിക്കുമെന്നാണ് വിശ്വാസം.

കുബേരമന്ത്രം പ്രാധാന്യം
ഒരു വ്യക്തിയെ ദാരിദ്രത്തില്‍ നിന്ന് കരകയറ്റി സമ്പന്നതയിലേക്ക് ഉയര്‍ത്താന്‍ സഹായിക്കുന്ന മന്ത്രമാണ് കുബേര മന്ത്രം. ഏറെ പ്രത്യേകതകള്‍ ഉള്ള ഈ മന്ത്രം ഒരിക്കലും തെറ്റായി ജപിക്കാന്‍ പാടില്ലെന്നും പറയപ്പെടുന്നു. വ്രതത്തോടും ധ്യാനത്തോടും കൂടി ഒരുലക്ഷം വട്ടം ജപിച്ച് പതിനായിരം ഉരു എള്ള് ഹോമിച്ച് പൂജിച്ചാലെ മന്ത്രസിദ്ധി കൈവരൂ.

ഫലസിദ്ധി
ശിവക്ഷേത്രത്തിലോ കൂവളത്തിന്റെ ചുവട്ടിലിരുന്നോ പരമശിവനെയും കുബേര പ്രഭുവിനെയും മനസ്സില്‍ ധ്യാനിച്ച് ഒരു ലക്ഷം തവണ മന്ത്രം ഉരുവിട്ടാല്‍ സകല ഐശ്വര്യങ്ങളും നിങ്ങളെ തേടിവരും എന്നാണ് വിശ്വാസം. അമ്പലത്തില്‍ പോവാന്‍ സാധിക്കാത്തവര്‍ വീട്ടിലിരുന്ന് ശുദ്ധിയോടെ മന്ത്രം ജപിച്ചാലും മതി.

കുബേര മന്ത്രം
യക്ഷായ കുബേരായ വൈശ്രവണായ ധന-
ധാന്യാധിപതയേ ധനധാന്യസമൃദ്ധിം മേ-
ദേഹി ദദാപയ സ്വാഹാ

ലക്ഷ്മീ കുബേര മന്ത്രം
ഓം ഹ്രീം ശ്രീം ക്രീം ശ്രീം
കുബേരായ അഷ്ടലക്ഷ്മീ മമ
ഗൃഹേ ധനം
പുരായ പുരായ നമഃ

ലക്ഷ്മീ ഗണേശ മന്ത്രം
ഓം ഗം ശ്രീം സര്‍വ്വ സിദ്ധി പ്രദായെ
ശ്രീം ഗം നമഃ

കുബേര വിഗ്രഹം
കുബേര പ്രഭുവിന്റെ പ്രതിമ വീട്ടില്‍ സൂക്ഷിക്കുന്നത് ലക്ഷ്മിയെ സന്തോഷിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ലോകത്തിലെ എല്ലാ പണത്തിന്റെയും സംരക്ഷകനാണ് കുബേരന് എന്ന് വിശ്വസിക്കപ്പെടുന്നു. പ്രതിമ സ്ഥാപിക്കേണ്ട സ്ഥലം വൃത്തിയായി സൂക്ഷിക്കണം.



Click it and Unblock the Notifications
