Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
വ്യാഴം മകരം രാശിയില്‍; ശ്രദ്ധിക്കേണ്ട രാശിക്കാര്‍
ജനുവരി 17 ന് മകരം രാശിയില്‍ വ്യാഴം അസ്തമിക്കുന്നു. സാധാരണയായി വിവാഹ സീസണ് ആരംഭിക്കുന്നത് മകരസംക്രാന്തിക്ക് ശേഷമാണ്, എന്നാല്‍ വ്യാഴത്തിന്റെ ഈയൊരു മാറ്റം കാരണം, മകരസംക്രാന്തിക്ക് ശേഷവും ജനുവരിയില്‍ വിവാഹത്തിന് അനുയോജ്യമായ സമയമായി കണക്കാക്കപ്പെടുന്നില്ല. ഫെബ്രുവരി 14 ന് വ്യാഴം ഈ മാറ്റത്തില്‍ നിന്ന് കരകയറുമ്പോള്‍ പല ശുഭമുഹൂര്‍ത്തങ്ങളും വരുന്നു.
ഈയൊരു കാലയളവില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും കുറയാനിടയുണ്ട്. രാശിചിഹ്നങ്ങളില്‍ വ്യാഴത്തിന്റെ പ്രകടമായ സ്വാധീനം കാണാം. ഫെബ്രുവരി 14 വരെ നിങ്ങളുടെ രാശിചിഹ്നത്തില്‍ വ്യാഴത്തിന്റെ ഈ മാറ്റം എങ്ങനെയൊക്കെ ബാധിക്കുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
വ്യാഴം നിങ്ങളുടെ രാശിചിഹ്നത്തില്‍ പത്താമത്തെ ഗൃഹത്തില്‍ സജ്ജമാക്കും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ സംസാരം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങളുടെ ബഹുമാനം നഷ്ടപ്പെട്ടേക്കാം. നിങ്ങളുടെ ജോലി സാഹചര്യങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാം. തെറ്റായ തീരുമാനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകും.

ഇടവം
ഈ സമയത്ത് നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കഴിയും. വരുമാന സ്രോതസ്സുകളില്‍ ചില തടസങ്ങള്‍ കണ്ടേക്കാം, ശ്രദ്ധപുലര്‍ത്തുക പങ്കാളിയുമായി ബന്ധത്തില്‍ അകല്‍ച്ച തോന്നും. എന്നിരുന്നാലും, സമയം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമാണ്.

മിഥുനം
മിഥുനം രാശിക്കാര്‍ ഈ കാലയളവില്‍ അനാവശ്യ ചെലവുകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. കൂടാതെ, ഏതെങ്കിലും വലിയ നിക്ഷേപം നടത്തുന്നതിന് മുമ്പ്, വിദഗ്ദ്ധാഭിപ്രായം തേടേണ്ടത് ആവശ്യമാണ്, അല്ലാത്തപക്ഷം നഷ്ടമുണ്ടാകാം. വായ്പ ഇടപാടുകളില്‍ ജാഗ്രത പാലിക്കുക. വീടും വാഹനവും വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ ഇപ്പോള്‍ മാറ്റിവയ്ക്കുന്നതാണ് നല്ലത്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ അവരുടെ കുടുംബകാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടിവരും. അല്ലാത്തപക്ഷം ബന്ധങ്ങള്‍ക്ക് വിള്ളലുണ്ടാകാ. ഗാര്‍ഹിക കാര്യങ്ങളില്‍, തിടുക്കത്തില്‍ തീരുമാനമെടുത്ത് തെറ്റ് ആവര്‍ത്തിക്കരുത്. അല്ലെങ്കില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. സാമൂഹിക കാര്യങ്ങളില്‍ നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളും ഈ സമയം തെറ്റായി വരാം. വരുമാന സ്രോതസ്സുകള്‍ കുറയുകയോ വരുമാനം കുറയുകയോ ചെലവുകള്‍ പെട്ടെന്ന് വര്‍ദ്ധിക്കുകയോ ചെയ്യാം.

ചിങ്ങം
നിക്ഷേപിക്കുന്ന പണം കുടുങ്ങിപ്പോയേക്കാം. അതിനാല്‍ ഇപ്പോള്‍ നിക്ഷേപങ്ങള്‍ക്ക് സമയം നല്ലതല്ല. എന്നാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങളും ലഭിക്കും. ചെറിയ യാത്രകള്‍ക്ക് വഴിതുറക്കും. എന്നാല്‍ ജാഗ്രത അത്യാവശ്യമാണ്.

കന്നി
കന്നി രാശിക്കാര്‍ക്ക് ആവശ്യമുള്ള ഫലങ്ങള്‍ ലഭിക്കാന്‍ കുറച്ച് സമയമെടുക്കും. എന്നാല്‍ വിഷമിക്കേണ്ട, ഉടന്‍ തന്നെ നിങ്ങള്‍ക്കായി ശുഭസമയം വരും. നിങ്ങള്‍ക്ക് എവിടെ നിന്നെങ്കിലും പണം ലഭിക്കണമെങ്കില്‍, ചില കാരണങ്ങളാല്‍ അത് വൈകിയേക്കാം അല്ലെങ്കില്‍ മുടങ്ങാം. ആരോഗ്യം ശ്രദ്ധിക്കുക, വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കുക, അപകടം തൊട്ടടുത്തുണ്ട്.

തുലാം
ആസൂത്രിതമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. വീട്ടില്‍ ഒരാളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്ക സാധ്യമാണ്. ഇത് ജോലിയെയും ബാധിക്കും. വീട്, വാഹനം മുതലായ കാര്യങ്ങള്‍ സ്വന്തമാക്കുന്നതിന് സമയം നല്ലതല്ല. നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അശ്രദ്ധരാകാതിരിക്കുക.

വൃശ്ചികം
ഈ സമയത്ത് നിങ്ങളുടെ സ്വന്തം കുറവുകള്‍ കാണാനും മനസിലാക്കാനും നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഇവ മനസിലാക്കുന്നതിലൂടെ, നിങ്ങള്‍ക്ക് സ്വയം മെച്ചപ്പെടുത്താനും ഭാവിയില്‍ പ്രയോജനം നേടാനും കഴിയും. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് ഉത്കണ്ഠ വളരും. പങ്കാളിത്തത്തില്‍ ബിസിനസില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ധനു
ധനുരാശിക്കാരായ ആളുകള്‍ സംസാരിക്കുന്നതില്‍ ശ്രദ്ധാലുവായിരിക്കണം. ഈ സമയത്ത് ആരോടും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കരുത്. ശത്രുവിന്റെ പക്ഷത്തെ നിസ്സാരമായി കാണുന്നതില്‍ തെറ്റ് വരുത്തരുത്. അതിലൂടെ നിങ്ങള്‍ക്ക് നഷ്ടം നേരിടേണ്ടിവരുമെന്ന് ഓര്‍മ്മിക്കുക. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. ജോലിയില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും.

മകരം
വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന ഫലങ്ങള്‍ക്കായി കഠിനമായി പരിശ്രമിക്കേണ്ടിവരും. പ്രണയകാര്യങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുടുംബത്തിലും സാമൂഹിക സ്ഥലങ്ങളിലും സംസാരം നിയന്ത്രിക്കുക. ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. ഭാഗ്യത്തെ ആശ്രയിക്കുന്നത് ഈ സമയം ശരിയല്ലെന്ന് ഓര്‍മ്മിക്കുക.

കുംഭം
കുംഭം രാശിക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള അവസരങ്ങള്‍ വരും. അതേസമയം ചില അനാവശ്യ ചെലവുകളും വര്‍ദ്ധിക്കും. എന്തിനെക്കുറിച്ചെങ്കിലും മനസ്സില്‍ ആശങ്ക വളരും. വീട്, വാഹനം എന്നിവ നേടാന്‍ സമയം നല്ലതല്ല. ഈ സമയത്ത് ശത്രുപക്ഷം സജീവമായിരിക്കും. അതിനാല്‍ ജാഗ്രത ആവശ്യമാണ്. ആരോഗ്യം അവഗണിക്കാതിരിക്കുക.

മീനം
മീനം രാശിക്കാര്‍ക്ക് ഈ സമയം അലസത തോന്നും. ശക്തിയില്‍ കുറവുണ്ടാകും, ആത്മവിശ്വാസം ദുര്‍ബലമായിരിക്കും. എന്നാല്‍ ഈ അവസ്ഥയില്‍ ക്ഷമയോടെയിരിക്കുക. ബിസിനസ്സിലെ വലിയ ഇടപാടുകള്‍ ഒഴിവാക്കേണ്ടിവരും. അതിനാല്‍ അസ്വസ്ഥനാകുന്നതിനുപകരം ക്ഷമയോടെയിരിക്കുക. ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടുക.



Click it and Unblock the Notifications
