Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
വിജയമന്ത്രം: ജീവിത വിജയം തേടുന്നവര്‍ ആദ്യം ഉപേക്ഷിക്കേണ്ടത് ശീലങ്ങള്‍
ചിലയാളുകള്‍ എന്തുകാര്യങ്ങളിലും വിജയം കൈവരിക്കുന്നവരായിരിക്കും. അതേസയം എത്ര കഷ്ടപ്പെട്ടിട്ടും ജീവിതത്തില്‍ വിജയമുണ്ടാകുന്നില്ലെന്ന് സങ്കടപ്പെടുന്നവരും ഉണ്ട്. പല ഘടകങ്ങള്‍ ഇതിന് പിന്നിലുണ്ട്. കഠിനാധ്വാനം, വിവേകം അനുഭവ പരിചയം, സ്വഭാവം എന്നിങ്ങനെ പല ഘടകങ്ങള്‍ കൃത്യമായ അളവില്‍ ചേരുമ്പോഴാണ് വിജയമുണ്ടാകുന്നത്. അല്ലെങ്കില്‍ ചിലപ്പോള്‍ പരാജയമുണ്ടാകും.

പക്ഷേ ഇവ മാത്രമല്ല, നമ്മുടെ ചില ശീലങ്ങളും പരാജയത്തിന് കാരണമാകാറുണ്ട്. ഈ ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ കഴിഞ്ഞാല്‍ ജീവിതത്തില്‍ വിജയം കൈവരിക്കാനാകും. വൈകി കിടന്നുറങ്ങത് മുതല്‍ ചെയ്യാനുള്ള ജോലികള്‍ നീട്ടിവെക്കുന്നത് വരെ വിജയം നേടുന്നതിനായി ഉപേക്ഷിക്കേണ്ട ചില ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വൈകി എഴുന്നേല്ക്കല്
ജീവിതത്തില്‍ വിജയം നേടിയ ആളുകള്‍ക്ക് പൊതുവായുള്ള ഒരു ശീലം അവര്‍ രാവിലെ നാലുമണിക്കും അഞ്ചുമണിക്കും ഇടയില്‍ എഴുന്നേല്‍ക്കുന്നവര്‍ ആണെന്നുള്ളതാണ്. വിജയ മണിക്കൂര്‍ അല്ലെങ്കില്‍ വിക്ടറി അവര്‍ എന്നാണ് ഈ സമയം അറിയപ്പെടുന്നത് പോലും. രാവിലെ നേരത്തേ എഴുന്നേല്ക്കുമ്പോള് നിങ്ങളുടെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ സമയം ലഭിക്കുകയും എന്തുകാര്യത്തിലും മുമ്പിലെത്താന്‍ നിങ്ങള്‍ക്ക് സാധിക്കുകയും ചെയ്യും.
ജോലികള്‍ പിന്നത്തേക്ക് മാറ്റിവെക്കല്‍
ചെയ്യേണ്ട ജോലികള്‍ പിന്നത്തേക്ക് മാറ്റിവെക്കുന്നത് പരാജയത്തെ ക്ഷണിച്ചുവരുത്തുന്ന ശീലമാണ്. ഈ ശീലം കാരണം ഒരുപാട് സമയം വെറുതേ നഷ്ടമാകുന്നു. ഫലപ്രദമായി വിനിയോഗിക്കേണ്ട സമയമാണ് ഇത്തരത്തില്‍ വെറുതേ നഷ്ടപ്പെടുന്നത്. ഈ ശീലമുള്ളവര്‍ ജീവിതത്തില്‍ വലിയൊരളവ് സമയം വെറുതേ കളയുന്നവരാണ്. അതുകൊണ്ട് ഈ ശീലം എത്രയും പെട്ടന്ന് ഉപേക്ഷിച്ചാല്‍ വിജയത്തിലേയ്ക്ക് എത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.
ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഫോണ്‍ നോക്കരുത്
രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഫോണോ ടിവിയോ കാണുന്ന ശീലമുണ്ടെങ്കില്‍ അത് ഉപേക്ഷിക്കേണ്ട ശീലമാണ്. ഫോണില്‍ നോക്കുമ്പോഴും ടിവി കാണുമ്പോഴും എത്രനേരം വേണമെങ്കിലും സ്ക്രീന്‍ നോക്കിയിരിക്കാന്‍ തോന്നും. അത് ഉറക്കം വൈകാന്‍ കാരണമാകും. സ്ക്രീന്‍ നോക്കിയിരിക്കുന്നതിന് പകരം വായിക്കുകയോ ധ്യാനിക്കുകയോ ചെയ്യുക. ആശ്വാസം തോന്നാനും നല്ല ഉറക്കം കിട്ടാനും ഈ ശീലങ്ങള്‍ സഹായിക്കും.
രാവിലെ എഴുന്നേറ്റാല്‍ ആദ്യം ഫോണില്‍ നോക്കല്‍
ഇന്നത്തെ കാലത്ത് നിരവധിയാളുകള്‍ രാവിലെ എഴുന്നേറ്റാല്‍ ഏറ്റവുമാദ്യം ചെയ്യുന്നത് ഫോണ്‍ നോക്കലാണ്. ഇത് ഉപേക്ഷിക്കേണ്ട ശീലമാണ്. ഉന്മേഷത്തോടെ തുടങ്ങേണ്ട ദിവസം, അലസമായി തുടങ്ങാന്‍ ഈ ശീലം കാരണമാകും. ഫോണ്‍ നോക്കുന്നതിന് പകരം രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ വെള്ളം കുടിക്കുകയോ ധ്യാനിക്കുകയോ വായിക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുക. ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെ ഇരിക്കാനും ദിവസം മുഴുവന്‍ കൃത്യമായി ആസൂത്രണം ചെയ്യാനും ഈ ശീലം സഹായിക്കും.
പല കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യല്‍
തിരക്ക് പിടിച്ച ഈ ലോകത്ത് മള്‍ട്ടിടാസ്കിംഗ് അഥവാ പല കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യുന്ന ശീലം സൂപ്പര്‍പവര്‍ ആയിട്ടാണ് പലരും കരുതുന്നത്. എന്നാല്‍, മള്‍ട്ടിടാസ്കിംഗ് ഉല്‍പ്പാദനക്ഷമത 40 ശതമാനം കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ജോലിഭാരം നല്കുന്ന മള്‍ട്ടിടാസ്കിംഗിന് പകരം ഒരു സമയം ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക.
കംഫര്‍ട്ട്സോണില്‍ തുടരുക
വിജയത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് ഈ ശീലം. നമ്മള്‍ക്ക് സുഖകരമായ, സൗകര്യപ്രദമായ സാഹചര്യത്തില്‍ തന്നെ തുടരാനുള്ള പ്രവണത ജീവിത ലക്ഷ്യങ്ങള്‍ക്കും ഉദ്യോഗപരമായ ലക്ഷ്യങ്ങള്‍ക്കും വില്ലനായി തീരും. ഈ ശീലം ഉപേക്ഷിച്ച്, തുറന്ന മനസ്ഥിതിയോടെ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയും റിസ്കുകള്‍ ഉള്ള ജോലികള്‍ ഏറ്റെടുത്ത് പരീക്ഷിക്കാനുള്ള മനസ്സ് കാണിക്കുകയും ചെയ്യുക. ഒരു വ്യക്തിയെന്ന നിലയില്‍ വളരാന്‍ ഈ ശീലം സഹായിക്കും.
പെര്‍ഫക്ഷനിസം
ഏതുകാര്യവും പരിപൂര്‍ണ്ണതയില്‍ അല്ലെങ്കില്‍ പെര്‍ഫെക്ട് ആയി ചെയ്യാന്‍ ശ്രമിക്കുന്നതിനെ ആണ് പെര്‍ഫക്ഷനിസം അഥവാ പരിപൂര്‍ണ്ണതാസിദ്ധാന്തം എന്ന് പറയുന്നത്. ഒരു ജോലി ചെയ്യുമ്പോള്‍ അത് ഏറ്റവും മികച്ച രീതിയില്‍ ചെയ്യാന്‍ ശ്രമിക്കുന്നത് നല്ല കാര്യം തന്നെയാണ്. എന്നിരുന്നാലും കാര്യങ്ങളെല്ലാം പെര്‍ഫെക്ട് അഥവാ പൂര്‍ണ്ണതയില്‍ ചെയ്യാന്‍ ശ്രമിക്കുന്നത് ചിലപ്പോള്‍ പരാജയഭീതി നല്‍കും. ഇത് റിസ്കുകള്‍ ഏറ്റെടുക്കുന്നതില്‍ നിന്നും ഒരു വ്യക്തിയെ പിന്നോട്ടുവലിക്കും. പെര്ഫെക്ഷനിസത്തിന് പകരം തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ജീവിതത്തില്‍ മുന്നേറാന്‍ ശ്രമിക്കണം.
തിരക്ക്
എപ്പോഴും തിരക്കുള്ളയാളായി മാറുന്നത് ഉല്പ്പാദനക്ഷതയിലേയ്ക്ക് നയിക്കില്ല. ദിവസം മുഴുവന്‍ തിരക്കുള്ളയാളായി ഇരിക്കുന്നതിന് പകരം, ഇടയ്ക്ക് ഇടവേളകള്‍ എടുക്കുകയും മനസ്സിനും ശരീരത്തിനും ഉന്മേഷം നല്കുന്ന കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുക.



Click it and Unblock the Notifications
