For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വറുത്തരച്ച ചിക്കന്‍ ചപ്പാത്തിക്ക് സൂപ്പര്‍

Posted By:
|

പാചകം ഇഷ്ടമുള്ളവര്‍ എപ്പോഴും പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് ചിക്കന്‍ റെസിപ്പികള്‍. ഇത് നിങ്ങളുടെ ഭക്ഷണമേശകളെ സ്വാദിഷ്ഠമാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇതിന് വേണ്ടി എന്തൊക്കെ ചെയ്യണം എങ്ങനെയെല്ലാം ശ്രദ്ധിക്കണം എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പാചകക്കുറിപ്പുകള്‍ തയ്യാറാക്കുമ്പോള്‍ അല്‍പം ഇന്‍ട്രസ്റ്റിംങ് ആയവ തയ്യാറാക്കി നോക്കൂ. ചിക്കന്‍ കറിയില്‍ അല്‍പം വ്യത്യസ്തതയോടെ ഇന്ന് നല്ല നാടന്‍ വറുത്തരച്ച ചിക്കന്‍ കറി നമുക്ക് തയ്യാറാക്കി നോക്കാം. അത്താഴത്തിന് ചപ്പാത്തി തയ്യാറാക്കുന്നവര്‍ക്ക് മികച്ചതാണ് ഈ ചിക്കന്‍ കറി എന്ന കാര്യത്തില്‍ സംശയം വേണ്ട. നല്ല നാടന്‍ സ്റ്റൈലില്‍ നമുക്ക് ഒരു ചിക്കന്‍ കറി തയ്യാറാക്കാം.

 Chicken Recipe | Varutharacha Chicken Recipe

most read: ചെമ്മീന്‍ റോസ്റ്റ് തയ്യാറാക്കാം പത്ത് മിനിറ്റില്‍

ആവശ്യമുള്ള ചേരുവകള്‍:

ചിക്കന്‍ - 1 കിലോ
സവാള - അരക്കിലോ
ഇഞ്ചി - 2 കഷ്ണം
വെളുത്തുള്ളി - 10-12 എണ്ണം (പേസ്റ്റ് ആക്കുന്നതിന്)
തേങ്ങ- ഒരു മുറി
തക്കാളി - 1 എണ്ണം
പച്ചമുളക് - 4 എണ്ണം
ഉപ്പ് - പാകത്തിന്
മുളക് പൊടി - 3 സ്പൂണ്‍
മല്ലിപ്പൊടി - 4 സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര സ്പൂണ്‍
ചിക്കന്‍ മസാല - ഒരു സ്പൂണ്‍
ഗരം മസാല - അര സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചിക്കന്‍ അല്‍പം ഉപ്പും മഞ്ഞളും കുറച്ച് മുളക് പൊടിയും മിക്‌സ് ചെയ്ത് നല്ലതുപോലെ പുരട്ടി വെക്കുക. പിന്നീട് ഒരു ചട്ടിയില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് ഇതിലേക്ക് തേങ്ങ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. ബ്രൗണ്‍ നിറമാവുമ്പോള്‍ ഇതിലേക്ക് ബാക്കിയുള്ള മുളക് പൊടിയും അല്‍പം മഞ്ഞള്‍പ്പൊടിയും ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. ഇത് അരച്ചെടുത്ത് മാറ്റിവെക്കുക. ശേഷം ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് അതിലേക്ക് ഉള്ളിയും പച്ചമുളകും ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക. ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. അതിന് ശേഷം ഇതിലേക്ക് കറിവേപ്പിലയും അല്‍പം ചേര്‍ക്കണം. പച്ചമണം നല്ലതു പോലെ മാറിവരുമ്പോള്‍ അതിലേക്ക് തക്കാളി ചേര്‍ക്കുക. തക്കാളി നല്ലതുപോലെ ഉടഞ്ഞതിന് ശേഷം ചിക്കന്‍ ഇതിലേക്ക് ചേര്‍ക്കണം. പിന്നീട് തേങ്ങ അരച്ചതും ചേര്‍ത്ത് നല്ലതു പോലെ വഴറ്റുക. ചിക്കന്‍ ഒന്ന് ചൂടായതിന് ശേഷം അല്‍പം ഗരം മസാലപ്പൊടിയും ചിക്കന്‍ മസാലയും ചേര്‍ക്കണം. ഇത് നല്ലതുപോലെ ചൂടായി കഴിഞ്ഞ് അതിലേക്ക് അല്‍പം വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിച്ചെടുക്കണം. പിന്നീട് തിളച്ച് വെന്ത് വരുമ്പോള്‍ ആവശ്യാനുസരണം വെളിച്ചെണ്ണ താളിച്ച് ഉപയോഗിക്കാവുന്നതാണ്.

NB: തേങ്ങ അരക്കുമ്പോള്‍ അധികം വെള്ളം ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് തേങ്ങയുടെ നിറം കുറയുന്നതിന് കാരണമാകുന്നു.

[ of 5 - Users]
X
Desktop Bottom Promotion