For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരച്ചീനി ചിപ്സ് / കപ്പ വറുത്തത് തയ്യാറാക്കാം

Posted By: Lekhaka
|

തെക്കേ ഇന്ത്യയിൽ കൂടുതലായി ഉപയോഗിക്കുന്ന ഒരു പലഹാരമാണ് കപ്പ ചിപ്സ്.ഇത് എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ്.കപ്പയുടെ തോലുമാറ്റി കഴുകി വൃത്തിയാക്കിയ ശേഷം കനം കുറച്ചു മുറിച്ചു എണ്ണയിൽ വറുത്തുകോരി അതിലേക്ക് ഉപ്പും മറ്റു സുഗന്ധവ്യഞ്ജനങ്ങളും ചേർത്തു ഉപയോഗിക്കാവുന്നതാണ്.

ഇത് വളരെ ആരോഗ്യകരമായ ഭക്ഷണമാണ്.കാരണം കപ്പയിൽ ധാരാളം അന്നജവും പോഷകമൂല്യവും അടങ്ങിയിരിക്കുന്നു.ഇത് വളരെ ക്രിസ്പി ആയതിനാൽ ചായയോടൊപ്പം കഴിക്കാൻ മികച്ച പലഹാരമാണ്.

വൃത്തിയാക്കൽ ഒഴിച്ചുകഴിഞ്ഞാൽ മരച്ചീനി ചിപ്സ് ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്.നന്നായി പാചകം ചെയ്തു വായു കയറാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ ദീർഘനാൾ കേടുകൂടാതിരിക്കും.ഇതുണ്ടാക്കാനുള്ള വഴികൾ ചുവടെ കൊടുക്കുന്നു.

Tapioca Chips Recipe
കപ്പ ചിപ്സ് പാചകം | കപ്പ ലഘുഭക്ഷണം എങ്ങനെ ഉണ്ടാക്കാം
കപ്പ ചിപ്സ് പാചകം | കപ്പ ലഘുഭക്ഷണം എങ്ങനെ ഉണ്ടാക്കാം
Prep Time
5 Mins
Cook Time
20M
Total Time
25 Mins

Recipe By: ഹേമ സുബ്രഹ്മണ്യൻ

Recipe Type: സ്‌നാക്‌സ്‌

Serves: 2

Ingredients
  • കപ്പ

    എണ്ണ

    ഉപ്പ്

    മുളകുപൊടി

Red Rice Kanda Poha
How to Prepare
  • 1. കപ്പ നല്ലപോലെ കഴുകുക.

    2. തോല്‍ പൂര്‍ണമായും കളയുക.

    3. വട്ടത്തില്‍ കനം കുറച്ച് കഷ്ണങ്ങളാക്കുക.

    4. തവയിൽ എണ്ണ ചൂടാക്കി നുറുക്കിയ കപ്പ അതിലേക്കിടുക.

    5. മീഡിയം തീയിൽ വച്ച് നന്നായി വേവിക്കുക.

    6. പൊരിയൽ ശബ്ദം നിൽക്കുമ്പോൾ കപ്പ പാകമായി എന്ന് മനസിലാക്കാം.അപ്പോൾ പാനിൽ നിന്നും കോരി മാറ്റുക.

    7. ഇതിലേക്ക് ഉപ്പും മുളക് പൊടിയും ചേർക്കുക.

Instructions
  • 1. കപ്പ നല്ലപോലെ കഴുകുക.
  • 2. വറുക്കാനിടുന്നതിനു മുന്‍പ് ഓയില്‍ നല്ലപോലെ തിളച്ചിട്ടുണ്ടാകണം.
  • 3. ഇടത്തരം ചൂടില്‍ വേണം ഇതു വറുത്തെടുക്കാന്‍.
Nutritional Information
  • സെര്‍വിംഗ് സൈസ് - 1 കപ്പ്
  • കലോറി - 20 മില്ലിഗ്രാം
  • കൊഴുപ്പ് - 1 ഗ്രാം
  • പ്രോട്ടീന്‍ - 1 ഗ്രാം
  • കാര്‍ബോഹൈഡ്രേറ്റ് - 35 ഗ്രാം
  • ഡയറ്റെറി ഫൈബര്‍ - 1 ഗ്രാം

സ്റ്റെപ്പ് ബൈ സ്റ്റെപ്പ്-കപ്പ വറുത്തത് തയ്യാറാക്കാം

1. കപ്പ നല്ലപോലെ കഴുകുക.

Tapioca Chips Recipe

2. തോല്‍ പൂര്‍ണമായും കളയുക.

Tapioca Chips Recipe

3. വട്ടത്തില്‍ കനം കുറച്ച് കഷ്ണങ്ങളാക്കുക.

Tapioca Chips Recipe

4. തവയിൽ എണ്ണ ചൂടാക്കി നുറുക്കിയ കപ്പ അതിലേക്കിടുക.

Tapioca Chips Recipe

5. മീഡിയം തീയിൽ വച്ച് നന്നായി വേവിക്കുക.

Tapioca Chips Recipe

6. പൊരിയൽ ശബ്ദം നിൽക്കുമ്പോൾ കപ്പ പാകമായി എന്ന് മനസിലാക്കാം.അപ്പോൾ പാനിൽ നിന്നും കോരി മാറ്റുക.

Tapioca Chips Recipe

7. ഇതിലേക്ക് ഉപ്പും മുളക് പൊടിയും ചേർക്കുക.

Tapioca Chips Recipe
[ 5 of 5 - 93 Users]
X
Desktop Bottom Promotion